ഇന്റര്‍നെറ്റില്‍ സച്ചിനേക്കള്‍ മുന്നില്‍ ബോളിവുഡ് ഖാന്‍മാര്‍

Posted By:

2013- അവസാനിക്കാനിരിക്കെ ഈ വര്‍ഷം ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ഇന്ത്യക്കാരുടെ പട്ടിക സെര്‍ച് എഞ്ചിനായ ബിംഗ് പുറത്തുവിട്ടു. ഇന്ത്യയെ സംബന്ധിച്ച് ഈ വര്‍ഷത്തെ ഏറ്റവും പ്രധാന സംഭവം ക്രിക്കറ്റ് ഇതഹാസം സഞ്ചിന്‍ടെണ്ടുല്‍ക്കറുടെ വിരമിക്കലാണെങ്കിലും നെറ്റിസണ്‍സിനിടയില്‍ ബോളിവുഡ് താരങ്ങള്‍ക്കുതന്നെയാണ് പ്രിയം.

ബിംഗിന്റെ കണക്കുപ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട വ്യക്തി ബോളിവുഡിലെ മസില്‍ മാന്‍ സല്‍മാന്‍ഖാനാണ്. തൊട്ടുപിന്നില്‍ കിംഗ്ഘാനും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നാലാം സ്ഥാനത്താണ്. ബോളിവുഡ് സിനിമകള്‍ എടുത്താല്‍ റേസ് 2 ആണ് ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട സിനിമ. ചെന്നൈ എക്‌സ്പ്രസ്, നഷ എന്നിവയും തൊട്ടുപിന്നിലുണ്ട്.

ചെന്നൈ എക്‌സ്പ്രസിലെ ലുങ്കി ഡാന്‍സാണ് ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട പാട്ട്. ശ്രേയ ഘോഷാലാണ് ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട പാട്ടുകാരി. ലതാമങ്കേഷ്‌കര്‍, സോനു നീഗം തുടങ്ങിയവരാണ് പിന്നില്‍.

ബിംഗ് പുറത്തു വിട്ട പട്ടിക പ്രകാരം ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ഇന്ത്യന്‍ സെലിബ്രിറ്റികളുടെ വിവരങ്ങള്‍ ചുവടെ നല്‍കുന്നു.

ഇന്റര്‍നെറ്റില്‍ സച്ചിനേക്കള്‍ മുന്നില്‍ ബോളിവുഡ് ഖാന്‍മാര്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot