ഞെട്ടിപ്പിക്കുന്ന ഫേസ് ബുക്ക് രഹസ്യങ്ങള്‍

By Bijesh
|

ഫേസ് ബുക്ക് പലര്‍ക്കും ജീവിതത്തില്‍ അവിഭാജ്യ ഘടകമാണ്. ഊണിലും ഉറക്കത്തിലും ചാറ്റിംഗും അപ്‌ഡേറ്റിംഗുമായി കഴിയുന്ന കൂറെ പേരുണ്ട്. ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത പലരും പരസ്പരം അടുത്തറിയുകയും പ്രണയത്തിലാവുകയും വരെ ചെയ്തിട്ടുണ്ട് ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിലൂടെ.

എന്നാല്‍ ഫേസ് ബുക്ക് സംബന്ധിച്ച് രസകരമായതും അവിശ്വസനീയത തോന്നുന്നതുമായ മറ്റു കുറെ വസ്തുതകള്‍ കൂടിയുണ്ട്. ഒരു രാജ്യത്തിന്റെ ഭരണഘടന മാറ്റിയെഴുതുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചതു മുതല്‍ വിവാഹബന്ധം തകരുന്നതിനും കൊലപാതകത്തിനും വരെ കാരണമായിട്ടുണ്ട് ഈ സൈറ്റ്. ഫേസ് ബുക്കിനെ കുറിച്ച് അധികമാരുമറിയാത്ത ചില കാര്യങ്ങള്‍ ഇതാ.

Iceland used Facebook to rewrite its constitution!

Iceland used Facebook to rewrite its constitution!

2011-ല്‍ ഭരണഘടന മാറ്റിയെഴുതാന്‍ തീരുമാനിച്ചപ്പോള്‍ ഐസ് ലാന്‍ഡ് കൂട്ടുപിടിച്ചത് ഫേസ് ബുക്കിനെയാണ്. ജനങ്ങള്‍ക്ക് ഭരണഘടനാ മാറ്റവുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഫേസ് ബുക്കിലൂടെ അറിയിക്കാന്‍ സംവിധാനമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഐസ് ലന്‍ഡിലെ മൂന്നില്‍ രണ്ടു ഭാഗം ആളുകളും ഫേസ് ബുക്ക് ഉപയോഗിക്കുന്നവരാണ് എന്ന തിരിച്ചറിവാണ് ഇത്തരമൊരു പരീക്ഷണത്തിന് സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.

About 83 percent of prostitutes have Facebook pages

About 83 percent of prostitutes have Facebook pages

ഇന്റര്‍ നെറ്റില്‍ പോണ്‍ സ്റ്റാറുകളെ തിരയുന്നവര്‍ ചിലപ്പോള്‍ എത്തുന്നത് ആ നടിയുടെ ഫേസ് ബുക്ക് പേജിലായിരിക്കും. കാരണം 83 ശതമാനം ഹൈ പ്രൊഫൈല്‍ വേശ്യകളും ഫേസ് ബുക്കില്‍ സജീവമാണ്. ഇത്തരത്തിലുള്ളവരില്‍ നാലില്‍ ഒരാള്‍ക്ക് ഫേസ് ബുക്കിലൂടെ ആവശ്യക്കാരെ കണ്ടെത്താനാവുന്നുണ്ടെന്നും പറയപ്പെടുന്നു.

Marriages are made in heaven but can break on Facebook

Marriages are made in heaven but can break on Facebook

അമേരിക്കയില്‍ നടത്തിയ ഒരു സര്‍വേയില്‍ ഞെട്ടിപ്പിക്കുന്ന വിവരമാണ് ലഭിച്ചത്. രാജ്യത്തു നടക്കുന്ന അഞ്ചില്‍ ഒരു വിവാഹമോചനവും ഫേസ് ബുക്ക് കാരണമാണ് എന്നാണ് സര്‍വെ വെളിപ്പെടുത്തിയത്. പങ്കാളികളുടെ അവിഹിത ബന്ധങ്ങള്‍ സൈറ്റിലൂടെ പരസ്യമാകുന്നതാണ് ഇതിനു കാരണം.

A couple got killed for de-friending a guy on Facebook

A couple got killed for de-friending a guy on Facebook

ഇനി മുതല്‍ ഏതെങ്കിലും ഫേസ് ബുക്ക് സുഹൃത്തിനെ അണ്‍ഫ്രണ്ട് ചെയ്യുമ്പോള്‍ സൂക്ഷിക്കുക. കൊലപാതകം വരെ നടന്നേക്കാം. അമേരിക്കയിലാണ് ഇത്തരമൊരു സംഭവമുണ്ടായത്. ഫേസ് ബുക്കില്‍ സുഹൃത്തായിരുന്ന ഒരു യുവതിയെ അണ്‍ഫ്രണ്ട് ചെയ്തതിന് അമേരിക്കയിലെ ദമ്പതികള്‍ക്ക് ജീവന്‍തന്നെ പകരം നല്‍മകേണ്ടിവന്നത്. അണ്‍ഫ്രണ്ട് ചെയ്യപ്പെട്ട യുവതിയുടെ പിതാവ് ദമ്പതികളെ വെടിവച്ചു കൊല്ലുകയായിരുന്നു. സമാനമായ മറ്റനവധി സംഭവങ്ങളും അവിടെ ഉണ്ടായിട്ടുണ്ട്.

Adding number 4 to the end of Facebook’s URL will automatically direct you to Mark Zuckerberg’s wall

Adding number 4 to the end of Facebook’s URL will automatically direct you to Mark Zuckerberg’s wall

ഫേസ് ബുക്ക് യു.ആര്‍.എല്ലിന്റെ അവസാനം നാല് എന്ന അക്കം എഴുതിയാല്‍ നേരെ ചെല്ലുന്നത് ഫേസ് ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗിന്റെ പേജിലേക്കാണ്. അതുപോലെ അഞ്ച്, ആറ് എന്നീ അക്കങ്ങള്‍ എഴുതിയാല്‍ സഹ സ്ഥാപകരുടെ പേജുകളിലേക്കും പ്രവേശിക്കാം. ഏഴ് എന്ന നമ്പര്‍ സക്കര്‍ബര്‍ഗിന്റെ അടുത്ത സുഹൃത്തും ഹവാര്‍ഡ് സര്‍വകലാശാലയിലെ സഹപാഠിയുമായിരുന്ന ആരി ഹാസിറ്റ് എന്നയാളുടെ വാള്‍പേജിലേക്കുള്ള വഴിയാണ്.

Hack Facebook and end up with $500 in your hand

Hack Facebook and end up with $500 in your hand

സുരക്ഷയെകുറിച്ച് പൂര്‍ണ വിശ്വാസമുള്ളതുകൊണ്ടായിരിക്കണം ഫേസ് ബുക്ക് ഇങ്ങനെയൊരു വെല്ലുവിളി നടത്തിയത്. തങ്ങളുടെ സൈറ്റ് ഹാക്ക് ചെയ്യാനോ എന്തെങ്കിലും സുരക്ഷാ പാളിച്ചയുള്ളതായി കണ്ടെത്താനോ കഴിഞ്ഞാല്‍ ഏറ്റവും ചുരുങ്ങിയത് 500 ഡോളര്‍ പ്രതിഫലം നല്‍കുമെന്നാണ് ഇന്‍ഫര്‍മേഷന്‍ പേജില്‍ കുറിച്ചിരിക്കുന്നത്. 2006-ല്‍ ക്രിസ് പുട്‌നാം എന്നയാള്‍ ഫേസ് ബുക്ക് ഹാക്ക് ചെയ്തപ്പോള്‍ സക്കര്‍ബര്‍ഗ് അദ്ദേഹത്തിനു നല്‍കിയ പ്രതിഫലം തന്റെ സ്ഥാപനത്തില്‍ ജോലിയാണ്.

Over 350 million people suffer from Facebook Addiction Disorder

Over 350 million people suffer from Facebook Addiction Disorder

ലോകത്തെ 35 കോടി ജനങ്ങള്‍ ഫേസ് ബുക്ക് അഡിക്റ്റുകളാണെന്നാണ് കണ്ടെത്തല്‍. സദാസമയവും ഫേസ്ബുക്കിനു മുന്നില്‍ കഴിച്ചുകൂട്ടുകയും മറ്റു കാര്യങ്ങളില്‍ ശ്രദ്ധയില്ലാതാവുന്നതുമാണ് ഫേസ് ബുക്ക് അഡിക്ഷന്റെ ലക്ഷണങ്ങള്‍.

If Facebook had been a country, it would have been third largest population in the world

If Facebook had been a country, it would have been third largest population in the world

ഫേസ് ബുക്ക് ഒരു രാജ്യമാണെങ്കില്‍ ലോക ജനസംഖ്യയില്‍ മൂന്നാംസ്ഥാനം നേടുമായിരുന്നു. ഏകദേശം 90 കോടി ജനങ്ങള്‍ ഫേസ് ബുക്കില്‍ സജീവമായിട്ടുണ്ട്. ഇതില്‍ ശരാശരി മുപ്പതുകോടി പേര്‍ ദിവസവും ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുന്നുണ്ട്. ഫേസ് ബുക്കില്‍ അക്കൗണ്ട് തുടങ്ങിയ ശേഷം മരണപ്പെട്ട മൂന്നുകോടി ആളുകളുടെ പ്രൊഫൈലുകള്‍ ഇപ്പോഴും സൈറ്റിലുണ്ട്.

ഞെട്ടിപ്പിക്കുന്ന ഫേസ് ബുക്ക് രഹസ്യങ്ങള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X