സാങ്കേതികത കുതിച്ചു പായുന്ന ലോകത്തെ 10 രാജ്യങ്ങള്‍...!

ശാസ്ത്രം പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ അതിന് ദിശാ ബോധം നല്‍കുന്ന ചില രാജ്യങ്ങളുണ്ട്. സങ്കേതങ്ങളെ മെയ്‌വഴക്കവും ക്രാന്തദര്‍ശിത്വവും കൊണ്ട് കൈപിടിയിലൊതുക്കിയ ഈ രാജ്യങ്ങളേതൊക്കെയാണെന്നാണ് ഇവിടെ പരിശോധിക്കുന്നത്.

നിങ്ങളുടെ ഗാഡ്ജറ്റിന്റെ ബാറ്ററിയുടെ ആരോഗ്യം കാക്കുന്നതിനുളള 8 ടിപ്‌സുകള്‍...!

സാങ്കേതികതയിലൂടെ കുതിച്ച് പായുന്ന രാജ്യങ്ങളേതൊക്കെയാണെന്ന് അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാങ്കേതികത കുതിച്ചു പായുന്ന ലോകത്തെ 10 രാജ്യങ്ങള്‍...!

ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്‌സ്, മെഷിനറി തുടങ്ങി ഏത് മേഖലകളിലും വന്‍ കുതിച്ചു ചാട്ടം നടത്തുന്ന രാജ്യമാണ് ജപ്പാന്‍. ഇറക്കുമിതി ഇന്ധനത്തിലുളള ആശ്രയത്വം കുറയ്ക്കാനായി നടത്തിയ ശ്രമങ്ങളുടെ ഫലമായി 2008-ല്‍ 7 ന്യൂക്ലിയര്‍ റിയാക്ടറുകളാണ് ജപ്പാന്‍ തുറന്നത്. ഇന്ന് രാജ്യത്തിന്റെ 34 ശതമാനം ഇലക്ട്രിസിറ്റിയും നല്‍കുന്നത് ഈ റിയാക്ടറുകളാണ്.

സാങ്കേതികത കുതിച്ചു പായുന്ന ലോകത്തെ 10 രാജ്യങ്ങള്‍...!

അന്താരാഷ്ട്ര ശക്തിയായി മാറാന്‍ അമേരിക്കയെ സഹായിച്ചത് ബഹിരാകാശ സാങ്കേതികതയിലുളള വന്‍ മുന്നേറ്റമാണ്. അറ്റോമിക്ക് ബോംബ് മുതല്‍ നീല്‍ ആംസ്‌ട്രോങിനെ ചന്ദ്രനില്‍ ഇറക്കിയതടക്കമുളള പ്രവര്‍ത്തനങ്ങള്‍ ഈ രാജ്യത്തിന്റെ സാങ്കേതിക മേല്‍ക്കോയ്മയ്ക്കുളള അടയാളങ്ങളാണ്.

സാങ്കേതികത കുതിച്ചു പായുന്ന ലോകത്തെ 10 രാജ്യങ്ങള്‍...!

എല്‍ജി, ഹുണ്ടായി, സാംസങ് തുടങ്ങിയ ടെക്ക് ഭീമന്മാരുടെ ഈറ്റില്ലമാണ് ഈ രാജ്യം. സൗത്ത് കൊറിയയിലുളള ഇന്റര്‍നെറ്റിന്റെ ശരാശരി വേഗത യുഎസ്സിലുളളതിനേക്കാള്‍ മൂന്ന് മടങ്ങാണ്.

സാങ്കേതികത കുതിച്ചു പായുന്ന ലോകത്തെ 10 രാജ്യങ്ങള്‍...!

ഇസ്രായേലിന്റെ 35 ശതമാനം കയറ്റുമതിയും സാങ്കേതികതയുമായി ബന്ധപ്പെട്ടതാണ്. ബഹിരാകാശ ശാസ്ത്രത്തില്‍ ലോകത്തെ മികച്ച 5 രാജ്യങ്ങളില്‍ ഒന്നാണ് ഇസ്രായേല്‍.

സാങ്കേതികത കുതിച്ചു പായുന്ന ലോകത്തെ 10 രാജ്യങ്ങള്‍...!

എഞ്ചിനിയറിങ് മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ജര്‍മ്മനി. നാനോ ടെക്‌നോളജിയിലും, ബഹിരാകാശ സഞ്ചാരത്തിലും ജര്‍മ്മന്‍ ഗവേഷകര്‍ നിസ്തുലമായ സംഭാവനകളാണ് നല്‍കിയിട്ടുളളത്. ജര്‍മ്മന്‍ സാമ്പത്തിക ഘടനയുടെ അവിഭാജ്യ ഘടകമാണ് ആര്‍ & ഡി ശ്രമങ്ങള്‍.

സാങ്കേതികത കുതിച്ചു പായുന്ന ലോകത്തെ 10 രാജ്യങ്ങള്‍...!

മനുഷ്യ നിര്‍മ്മിത വസ്തു ആദ്യമായി ചന്ദ്രനില്‍ പതിപ്പിക്കാന്‍ റഷ്യക്കാര്‍ ഉപയോഗിച്ചത് ലൂണാ 2 ആണ്. ഭാരമുളള യന്ത്രങ്ങളുടെ മേഖലയിലെ കുല തൊട്ടപ്പനാണ് ഈ രാജ്യം. പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മാണത്തിലും ഈ രാജ്യം മുന്നിട്ട് നില്‍ക്കുന്നു.

സാങ്കേതികത കുതിച്ചു പായുന്ന ലോകത്തെ 10 രാജ്യങ്ങള്‍...!

മൊബൈല്‍ കമ്യൂണിക്കേഷന്‍സ് രംഗത്ത് ഏറെക്കാലം കുലപതിയായിരുന്ന നോക്കിയയുടെ ജന്മസ്ഥലമാണ് ഈ രാജ്യം. ബയോസയന്‍സ്, ഊര്‍ജം, പരിസ്ഥിതി ശാസ്ത്രം എന്നീ മേഖലകളിലാണ് നിലവില്‍ ഫിന്‍ലാന്‍ഡ് ശ്രദ്ധയൂന്നുന്നത്.

സാങ്കേതികത കുതിച്ചു പായുന്ന ലോകത്തെ 10 രാജ്യങ്ങള്‍...!

ലോകത്തെ ആദ്യത്തെ വ്യാവസായിക രാജ്യമാണ് ഇംഗ്ലണ്ട്. ഹൈഡ്രജന്റെ കണ്ടുപിടുത്തമാണ് ഇതിന് അവരെ സഹായിച്ചത്.

സാങ്കേതികത കുതിച്ചു പായുന്ന ലോകത്തെ 10 രാജ്യങ്ങള്‍...!

ബയോടെക്‌നോളജിയിലും, ബഹിരാകാശ പര്യവേഷണത്തിലുമാണ് രാജ്യം ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നത്. അവരുടെ ജിഡിപിയുടെ 1.8 ശതമാനവും ആര്‍ & ഡിയില്‍ ആണ് വിനിയോഗിക്കുന്നത്.

സാങ്കേതികത കുതിച്ചു പായുന്ന ലോകത്തെ 10 രാജ്യങ്ങള്‍...!

ലോകത്ത് ഏറ്റവും വേഗതയുളള ഇന്റര്‍നെറ്റ് ലഭിക്കുന്നത് ഈ രാജ്യത്താണ്. വീടുകളില്‍ 1 ജിബിപിഎസ് വേഗതയില്‍ വരെ ഇന്റര്‍നെറ്റ് എത്തുന്നു. സിംഗപൂരിലെ എല്ലാ പൗരന്മാര്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമായുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Most Technologically Advanced Countries.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot