സ്‌റ്റോക് തീര്‍ന്നു; മോട്ടറോള മോട്ടോ E കിട്ടാനില്ല!!!

Posted By:

ലോഞ്ച് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ മോട്ടറോള മോട്ടോ E സ്മാര്‍ട്‌ഫോണിന്റെ സ്‌റ്റോക് തീര്‍ന്നു. ഫോണ്‍ ഔദ്യോഗികമായി വില്‍ക്കുന്ന ഏക ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ് ളിപ്കാര്‍ട്ടില്‍ ഔട് ഓഫ് സ്‌റ്റോക് ബോര്‍ഡാണ് ഇപ്പോള്‍ കാണുന്നത്. ഉടന്‍തന്നെ ഫോണ്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.

സ്‌റ്റോക് തീര്‍ന്നു; മോട്ടറോള മോട്ടോ E കിട്ടാനില്ല!!!

ഇപ്പോള്‍ ബുക് ചെയ്യുകയാണെങ്കില്‍ 7 മുതല്‍ 10 ദിവസത്തിനുള്ളില്‍ ഫോണ്‍ ലഭിക്കുമെന്നും ഫ് ളിപ്കാര്‍ട് പറയുന്നു. മെയ് 14-ന് അര്‍ദ്ധരാത്രി മുതലാണ് ഫോണ്‍ വില്‍ക്കാന്‍ തുടങ്ങിയത്. ലോഞ്ച് ചെയ്ത് ദിവസം ഫോണിനൊപ്പം 8 ജി.ബി. മൈേക്രാ എസ്.ഡി. കാര്‍ഡ്, ബാക് കവര്‍ എന്നിവ വാങ്ങുമ്പോള്‍ 50 ശതമാനം വിലക്കുറവ്, 1000 രൂപ വരുന്ന സൗജന്യ ഇ ബുക് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഫ് ളിപ്കാര്‍ട് അറിയിച്ചിരുന്നു.

എന്തായാലും ഉടന്‍തന്നെ ഫോണുകള്‍ എത്തുമെന്നും ആവശ്യത്തിന് സ്‌റ്റോക് കൈയിലുണ്ടെന്നും മോട്ടറോള അറിയിച്ചിട്ടുണ്ട്. മോട്ടോ ജി ലോഞ്ച് ചെയ്ത സമയത്തും ഇതേ പ്രശ്‌നം ഉണ്ടായിരുന്നു.

4.3 ഇഞ്ച് സ്‌ക്രീന്‍, 960-540 പിക്‌സല്‍ റെസല്യൂഷന്‍ഏ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 1.2 GHz ഡ്യുവല കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ട്, 5 എം.പി. പ്രൈമറി ക്യാമറ എന്നിവയെല്ലാമാണ് മോട്ടോ E യുടെ സാമങ്കതികമായ പ്രത്യേകതകള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot