Home
News

മാറ്റം ആഗ്രഹിക്കുന്നവർക്ക് പുതിയ ഓപ്ഷൻ! മോട്ടോ G 5G, മോട്ടോ G പവർ 5G 2025 മോഡലുകൾ ലോഞ്ച് ചെയ്തു

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോള തങ്ങളുടെ കഴിഞ്ഞ വർഷത്തെ മോഡലുകളുടെ തുടർച്ചയായി മോട്ടോ ജി 5ജി (2025), മോട്ടോ ജി പവർ 5ജി (2025) എന്നിങ്ങനെ രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ യുഎസിലും കാനഡയിലും അ‌വതരിപ്പിച്ചു. ഡൈമെൻസിറ്റി 6300 SoC, 5,000mAh ബാറ്ററി, 50MP പ്രധാന ക്യാമറ തുടങ്ങിയ ഫീച്ചറുകൾ ഇരുഫോണുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. eSIM ഉള്ള ഡ്യുവൽ സിം പിന്തുണ, 3.5mm ഓഡിയോ ജാക്ക്, ഡോൾബി അറ്റ്‌മോസ്, സ്റ്റീരിയോ സ്പീക്കറുകൾ, മൈ UX ഉള്ള ആൻഡ്രോയിഡ് 15 തുടങ്ങിയ ഫീച്ചറുകളും ഇവയിലുണ്ട്.

മോട്ടോ ജി 5G (moto g 5G 2025) - പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് (1604 × 720 പിക്സൽസ്) HD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

മോട്ടോ G 5G, മോട്ടോ G പവർ 5G 2025 മോഡലുകൾ ലോഞ്ച് ചെയ്തു

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) കരുത്താക്കിയാണ് ജി 5ജി എത്തുന്നത്. Arm മാലി-G57 MC2 ജിപിയു, 4GB LPDDR4X റാം, 64GB /128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാൻ സൗകര്യം എന്നിവയുമുണ്ട്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള മൈ UXൽ ആണ് പ്രവർത്തനം. ഡ്യുവൽ സിം (1 ഫിസിക്കൽ നാനോ സിം + eSIM + 1 മൈക്രോ എസ്ഡി), 50MP റിയർ ക്യാമറ, ക്വാഡ് പിക്സൽ ടെക്നോളജി, PDAF, 2MP മാക്രോ ക്യാമറ
f/2.4 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവ ഈ മോട്ടോ ജി 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്.

3.5mm ഓഡിയോ ജാക്ക്, ഡോൾബി അറ്റ്‌മോസ്, സ്റ്റീരിയോ സ്പീക്കറുകൾ, ​സൈഡ് മൗണ്ട് ഫിംഗർപ്രിന്റ് സ്കാനർ, IP52 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-C, NFC, 30W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് ജി 5ജിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

മോട്ടോ ജി പവർ 5ജി (moto g Power 5G 2025) - പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് (2388 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ, 19.9:9 ആസ്പെക്ട് റേഷ്യോ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz), ആം മാലി-G57 MC2 ജിപിയു, 8GB LPDDR4X റാം, 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള മൈ UXൽ ആണ് പ്രവർത്തനം.

മോട്ടോ G 5G, മോട്ടോ G പവർ 5G 2025 മോഡലുകൾ ലോഞ്ച് ചെയ്തു

f/1.8 അപ്പേർച്ചറുള്ള 50MP റിയർ ക്യാമറ, ക്വാഡ് പിക്സൽ ടെക്നോളജി, PDAF, f/2.2 അപ്പേർച്ചറുള്ള 8MP ഓട്ടോഫോക്കസ് അൾട്രാ-വൈഡ് ക്യാമറ, മാക്രോ ഓപ്ഷൻ എന്നിവ റിയർ ക്യാമറ സജ്ജീകരണത്തിൽ ഉണ്ട്. ഫ്രണ്ടിൽ
f/2.4 അപ്പേർച്ചറുള്ള 16MP ക്യാമറയാണുള്ളത്. 3.5mm ഓഡിയോ ജാക്ക്, ഡോൾബി അറ്റ്മോസ്, സ്റ്റീരിയോ സ്പീക്കറുകൾ
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ സിം (1 ഫിസിക്കൽ നാനോ സിം + eSIM + 1 മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-സി, NFC, IP69-IP68 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി, MIL-STD 810H, 30W ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് എന്നിവയുള്ള 5000mAh ബാറ്ററി എന്നിവ ഇതിലുണ്ട്.

മോട്ടോ G 5G, മോട്ടോ G പവർ 5G 2025 മോഡലുകൾ ലോഞ്ച് ചെയ്തു

മോട്ടോ ജി 5ജി 2025 ന്റെ വില 199.99 ഡോളർ (ഏകദേശം 17,000 രൂപ) മുതൽ ആരംഭിക്കുന്നു, ജനുവരി 30 മുതൽ ആമസോൺ, മോട്ടോറോള വെബ്‌സൈറ്റ്, മറ്റ് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയിലൂടെ ഇത് യുഎസിൽ ലഭ്യമാകും. കാനഡയിൽ, മെയ് 2 മുതലാണ് ലഭ്യമാകുക.

മോട്ടോ ജി 5ജി പവർ 2025 വില 299.99 ഡോളർ (ഏകദേശം 26,000 രൂപ) മുതൽ ആരംഭിക്കുന്നു, ഫെബ്രുവരി 6 മുതൽ യുഎസിൽ ഇത് റീട്ടെയിൽ ചെയ്യും. കാനഡയിൽ, മെയ് 2 മുതൽ ഇത് ലഭ്യമാകും. ഈ ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്നത് സംബന്ധിച്ച് ഇപ്പോൾ വിവരങ്ങൾ ലഭ്യമല്ല.

More from GizBot

Best Mobiles in India

English summary
The Moto G 5G and Moto G Power 5G 2025 models have been launched in the US. Both phones offer features like MediaTek Dimensity 6300 SoC, 5,000mAh battery, and 50MP main camera. The Moto G 5G 2025 starts at $199.99 (roughly Rs. 17,000). The Moto G 5G Power 2025 starts at $299.99 (roughly Rs. 26,000).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X