Home
News

6999 രൂപയ്ക്ക് സ്മാർട്ട്ഫോൺ വാങ്ങുന്നോ? മോട്ടോ g05 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ വിലക്കുറവ് ഒരു പ്രധാന ഘടകമായി പരിഗണിക്കുന്നവരെ ലക്ഷ്യമിട്ട് മോട്ടറോള പുതിയ ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത മോട്ടോ G04 ൻ്റെ പിൻഗാമിയായി മോട്ടോ ജി05 (moto g05) എന്ന സ്മാർട്ട്ഫോൺ ആണ് പുതിയതായി അ‌വതരിപ്പിച്ചിരിക്കുന്നത്. വെറും 6999 രൂപ വിലയിലാണ് ഈ മോട്ടറോള സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നത്. കുറഞ്ഞ വിലയിൽ ഒരു നല്ല സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് പരിഗണിക്കാം. എന്നാൽ ഇതൊരു 4ജി സ്മാർട്ട്ഫോൺ ആണ് എന്നകാര്യം മനസിലാക്കിയിരിക്കണം.

6999 രൂപ എന്ന ചീപ് റേറ്റിൽ എത്തുമ്പോൾ പോലും സെഗ്‌മെൻ്റിൽ ആദ്യമായി 1000 നിറ്റ്‌സ് വരെ പീക്ക് ​ബ്രൈറ്റ്നസും 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.67-ഇഞ്ച് HD+ സ്‌ക്രീൻ ഈ ഫോൺ അ‌വതരിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്. മീഡിയടെക് ഹീലിയോ G81-Ultra പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

6999 രൂപയ്ക്ക് സ്മാർട്ട്ഫോൺ വാങ്ങുന്നോ? മോട്ടോ g05 ഇന്ത്യയിൽ

4GB റാമിന് പുറമേ 4GB വെർച്വൽ റാം ഫീച്ചറും മോട്ടോ ജി05 വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 15 ഔട്ട് ഓഫ് ദി ബോക്‌സ് പ്രവർത്തിപ്പിക്കുന്ന സെഗ്‌മെൻ്റിലെ ആദ്യത്തെ ഫോൺ കൂടിയാണിത്, എന്ന് കമ്പനി പറയുന്നു. 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റ്സും മോട്ടോ ജി05ന് മോട്ടറോള വാഗ്ദാനം ചെയ്യുന്നു.

മോട്ടോ ജി05ന്റെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (1604 × 720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, 90Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

6999 രൂപയ്ക്ക് സ്മാർട്ട്ഫോൺ വാങ്ങുന്നോ? മോട്ടോ g05 ഇന്ത്യയിൽ

ഒക്ടാ കോർ മീഡിയടെക് ഹീലിയോ G81 അ‌ൾട്ര പ്രോസസർ (ഡ്യുവൽ 2GHz Cortex-A75 + Hexa 1.7GHz 6x Cortex-A55 CPU) കരുത്തിൽ എത്തുന്ന ഈ 4ജി ഫോണിൽ ARM Mali-G52 MP2 ജിപിയു, 4GB LPDDR4X റാം (+4GB വെർച്വൽ റാം), 64GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. പോർട്രെയിറ്റ് മോഡ്, ഓട്ടോ നൈറ്റ് വിഷൻ തുടങ്ങിയ ഫീച്ചറുകളുള്ള, 50എംപി മെയിൻ ക്യാമറ ( എഫ്/1.8 അപ്പേർച്ചർ), എൽഇഡി ഫ്ലാഷ് എന്നിവ അ‌തിൽ ഉൾപ്പെടുന്നു. സെൽഫിക്കും മറ്റുമായി f/2.05 അപ്പേർച്ചർ ഉള്ള 8MP ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, എഫ്എം റേഡിയോ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, IP52 റേറ്റിങ്, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-സി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

6999 രൂപയ്ക്ക് സ്മാർട്ട്ഫോൺ വാങ്ങുന്നോ? മോട്ടോ g05 ഇന്ത്യയിൽ

18W ഫാസ്റ്റ് ചാർജിംഗ് പിന്തുണ ഉള്ള 5200mAh ബാറ്ററിയാണ് മോട്ടോ ജി05ൽ നൽകിയിരിക്കുന്നത്. ഇതിൽ രണ്ട് ദിവസത്തെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് മോട്ടറോള അവകാശപ്പെടുന്നു. ഇന്ത്യയിൽ ഫോറസ്റ്റ് ഗ്രീൻ, പ്ലം റെഡ് നിറങ്ങളിൽ മോട്ടോ ജി05 ലഭ്യമാകും, ഇവ രണ്ടും വെഗൻ ലെതർ ഫിനിഷോടെയാണ് എത്തുന്നത്.

മോട്ടോ g05ന്റെ സിംഗിൾ 4GB + 64GB വേരിയന്റിന് ഇന്ത്യയിൽ 6,999 രൂപയാണ് വില. മോട്ടറോളയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഉപയോക്താക്കൾക്ക് ഈ ഫോൺ സ്വന്തമാക്കാം. ജനുവരി 13ന് ഉച്ചയ്ക്ക് 12 മണി മുതലാണ് മോട്ടോ ജി05ന്റെ വിൽപ്പന ആരംഭിക്കുക.

More from GizBot

Best Mobiles in India

English summary
The Moto G05 has been launched in India as a successor to the Moto G04 that was launched in February last year. The single 4GB + 64GB variant of the Moto G05 is priced at Rs 6,999 in India. Users can get their hands on the phone through Motorola's official website in India, Flipkart, and retail stores. The sale will start on January 13 at 12 noon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X