6499 രൂപയുടെ കിടിലൻ സ്മാർട്ട്ഫോൺ! മോട്ടോ G05 വിൽപ്പന ആരംഭിച്ചു
ഏറ്റവും കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്കായി മോട്ടറോള അടുത്തിടെ അവതരിപ്പിച്ച മോട്ടോ ജി05 (moto g05) ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. മോട്ടോ g05യുടെ സിംഗിൾ 4GB + 64GB വേരിയന്റിന് ഇന്ത്യയിൽ 6,999 രൂപയാണ് വില. മോട്ടറോളയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഉപയോക്താക്കൾക്ക് ഈ ഫോൺ സ്വന്തമാക്കാം. മോട്ടറോള വെബ്സൈറ്റിൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 500 രൂപ ബാങ്ക് ഡിസ്കൗണ്ട് നേടാൻ അവസരമുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 6499 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം.
ഇപ്പോൾ ആളുകൾ 5ജി സ്മാർട്ട്ഫോണിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സമയമാണ്. എങ്കിലും വില ഒരു പ്രധാന ഘടകമായി കാണുന്ന ആളുകൾ 5ജി, 4ജി എന്ന് നോക്കാതെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്മാർട്ട്ഫോൺ എന്നതിന് പ്രാധാന്യം നൽകാറുണ്ട്. അത്തരം ആളുകൾക്ക് പരിഗണിക്കാൻ പറ്റിയ ഓപ്ഷനായിട്ടാണ് മോട്ടോ ജി05 ന്റെ വരവ്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത മോട്ടോ G04 ൻ്റെ പിൻഗാമിയാണ് മോട്ടോ ജി05. 6999 രൂപ എന്ന ചീപ് റേറ്റിൽ എത്തുമ്പോൾ പോലും സെഗ്‌മെൻ്റിൽ ആദ്യമായി 1000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസും 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.67-ഇഞ്ച് HD+ സ്‌ക്രീനും ഈ ഫോൺ അവതരിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
ആൻഡ്രോയിഡ് 15 ഔട്ട് ഓഫ് ദി ബോക്‌സ് പ്രവർത്തിപ്പിക്കുന്ന സെഗ്‌മെൻ്റിലെ ആദ്യത്തെ ഫോൺ കൂടിയാണിത്, എന്ന് കമ്പനി പറയുന്നു. 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റ്സും മോട്ടോ ജി05ന് മോട്ടറോള വാഗ്ദാനം ചെയ്യുന്നു. 4GB റാമിന് പുറമേ 4GB വെർച്വൽ റാം ഫീച്ചറും മോട്ടോ ജി05 വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

മോട്ടോ ജി05ന്റെ പ്രധാന ഫീച്ചറുകൾ: ഒക്ടാ കോർ മീഡിയടെക് ഹീലിയോ G81 അൾട്ര പ്രോസസർ (ഡ്യുവൽ 2GHz Cortex-A75 + Hexa 1.7GHz 6x Cortex-A55 CPU) ആണ് ഈ ഫോണിന്റെ കരുത്ത്. 6.67 ഇഞ്ച് HD+ LCD സ്ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, 90Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
ARM Mali-G52 MP2 ജിപിയു, 4GB LPDDR4X റാം + 4GB വെർച്വൽ റാം , 64GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും മോട്ടോ ജി05 വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ. പൊടി- ജല പ്രതിരോധത്തിനായി IP52 റേറ്റിങ് എന്നിവയും ഇതിലുണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ പോർട്രെയിറ്റ് മോഡ്, ഓട്ടോ നൈറ്റ് വിഷൻ തുടങ്ങിയ ഫീച്ചറുകളുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 50എംപി മെയിൻ ക്യാമറ ( എഫ്/1.8 അപ്പേർച്ചർ), എൽഇഡി ഫ്ലാഷ് എന്നിവ അതിൽ ഉൾപ്പെടുന്നു. ഫ്രണ്ടിൽ സെൽഫിക്കും മറ്റുമായി f/2.05 അപ്പേർച്ചർ ഉള്ള 8MP ക്യാമറയും ഉണ്ട്.

ഡ്യുവൽ സിം (നാനോ+ നാനോ+ മൈക്രോ എസ്ഡി), 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, എഫ്എം റേഡിയോ, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-സി,
18W ഫാസ്റ്റ് ചാർജിംഗ് പിന്തുണ ഉള്ള 5200mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. വെഗൻ ലെതർ ഫിനിഷോടെ ഫോറസ്റ്റ് ഗ്രീൻ, പ്ലം റെഡ് നിറങ്ങളിൽ മോട്ടോ ജി05 ലഭ്യമാണ്.


Click it and Unblock the Notifications








