ഏപ്രില്‍ 4: നിങ്ങളുടെ മോട്ടോ ജി5 ഇന്ത്യയില്‍ എത്തുന്നു!

Written By:

മോട്ടോറോളയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോട്ടോ ജി5 ഇന്ത്യന്‍ വിപണിയില്‍ ഏപ്രില്‍ 4ന് എത്തുന്നു. മോട്ടോ ജി5 പ്ലസിനു ശേഷമാണ് ഈ ഫോണ്‍ എത്തുന്നത്.

ഓണ്‍ലൈന്‍ സൈറ്റായ ആമസോണ്‍ ഇന്ത്യ വഴിയാണ് ഈ ഫോണ്‍ വില്‍പനയ്‌ക്കെത്തുന്നത്. ഏപ്രില്‍ 5ന് രാവിലെ 12am മുതല്‍ ഈ ഫോണ്‍ ലഭ്യമായി തുടങ്ങും. ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് മോട്ടോ ജി5ന് പ്രത്യേക ഓഫറുകളും ലഭിക്കുന്നു. എന്നാല്‍ ഇതിനെ കുറിച്ച് അധികം വിശദാംശങ്ങള്‍ കമ്പനി നല്‍കിയിട്ടില്ല.

ഇതിനു മുന്‍പ് മോട്ടോ ഫോണുകളായ മോട്ടോ ജി (മൂന്നാം ജനറേഷന്‍), മോട്ടോ ജി പ്ലേ, മോട്ടോ ജി4 പ്ലസ്, മോട്ടോ ജി ടര്‍ബോ എഡിഷന്‍, മോട്ടോ X ഫോഴ്‌സ്, മോട്ടോ Z, മോട്ടോ എ പ്ലേ എന്നീ ഫോണുകള്‍ ഇതിനു മുന്‍പ് ആമസോണില്‍ വില്‍പന നടത്തിയിരുന്നു.

മോട്ടോ 5ജി ഫോണിന്റെ സവിശേഷതകളും മറ്റു വിവരങ്ങളും അറിയാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോ ജി5 ചിലവു കുറഞ്ഞത്

മോട്ടോ ജി5 പ്ലസിനേക്കാള്‍ ചെറിയ വേരിയന്റാണ് മോട്ടോ ജി5. കൂടാതെ സവിശേഷതയിലും വളരെയധികം വ്യത്യാസങ്ങള്‍ ഉണ്ട്. മോട്ടോ ജി5 പ്ലസിന്റെ ഇന്ത്യയില്‍ ഇറങ്ങിയ രണ്ടു വേരിയന്റുകളായ 3ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്- 14,999 രൂപ, 4ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് 16,999 രൂപ വില എന്നിവയേക്കാള്‍ വില കുറവാണ് മോട്ടോ ജി5 ന്.

മോട്ടോ ജി5 ന്റെ വില ഔദ്യോഗികമായി ഏപ്രില്‍ 4ന് പ്രഖ്യാപിക്കും.

 

ഫോണ്‍ ഡിസ്പ്ല

5ഇഞ്ച് ഫുള്‍ എച്ച്ഡി (1080X1920 പിക്‌സല്‍) ഡിസ്‌പ്ലേ. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍. മള്‍ട്ടിടച്ച് എന്നിവയാണ്.

സ്‌റ്റോറേജ്/ പ്ലാറ്റ്‌ഫോം

2ജി/ 3ജി റാം, 16ജിബി/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍.

ആന്‍ഡ്രോയിഡ് ഒഎസ്, v7.0 ന്യുഗട്ട്, ക്വല്‍കോം MSM8937 സ്‌നാപ്ഡ്രാഗണ്‍ 430 ചിപ്‌സെറ്റ്, ഓക്ടാകോര്‍ 1.4 GHz കോര്‍ടെക്‌സ് A53 സിപിയു, അഡ്രിനോ 505 ജിപിയു.

 

മെമ്മറി/ ബാറ്ററി

2ജിബി/3ജിബി റാം, 16ജിബ/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍. 2800എംഎഎച്ച് ബാറ്ററി.

ക്യാമറ

13എംബി പ്രൈമറി ക്യാമറ, ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, എല്‍ഇഡി ഫ്‌ലാഷ്, 5എംബി സെക്കന്‍ഡറി ക്യാമറ എന്നിവയാണ് മോട്ടോ ജി5ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കണക്ടിവിറ്റികള്‍

വെഫൈ, ബ്ലൂട്ടൂത്ത്, എഫ്എം, ജിപിഎസ്, റേഡിയോ എന്നിവ പ്രധാന കണക്ടിവിറ്റികളാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The company has started sending invites for an event to be hosted on April 4 in New Delhi. At the event, they will release the Moto G5 in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot