മോട്ടോ ജി5എസ്‌ പ്ലസിന്റെ വിലയില്‍ 1000 രൂപയുടെ കുറവ്‌;ഇപ്പോള്‍ 14,999 രൂപയ്‌ക്ക്‌ ലഭ്യമാകും

Posted By: Archana V

മോട്ടറോള ക്രിസ്‌തുമസ്‌ വില്‍പ്പനയുടെ ഭാഗമായി കഴിഞ്ഞാഴ്‌ച ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ചില സ്‌മാര്‍ട്‌ഫോണുകളുടെ വിലയില്‍ കുറവ്‌ വരുത്തിയിരുന്നു.ഇതിന്‌ പുറമെ ഇപ്പോള്‍ മോട്ടോ ജി5എസ്‌ പ്ലസിന്റെ വിലയില്‍ 1000 രൂപയുടെ സ്ഥായിയായ കുറവ്‌ വരുത്തിയിരിക്കുകയാണ്‌ കമ്പനി.

മോട്ടോ ജി5എസ്‌ പ്ലസിന്റെ വിലയില്‍ 1000 രൂപയുടെ കുറവ്‌;ഇപ്പോള്‍ 14,999

15,999 രൂപയായിരുന്ന മോട്ടോ ജി5എസ്‌ പ്ലസ്‌ ഇനി 14,999 രൂപയ്‌ക്ക്‌ ലഭ്യമാകും.

മോട്ടോ ജി5എസിന്‌ ഒപ്പം ആഗസ്റ്റിലാണ്‌ മോട്ടോ ജി5എസ്‌ പ്ലസ്‌ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്‌. മോട്ടോ ജി5, മോട്ടോ ജി5 പ്ലസ്‌ എന്നിവയുടെ പിൻഗാമിയായിട്ടാണ് ഈ സ്‌മാര്‍ട്ട്‌

ഫോണുകള്‍ എത്തിയത്‌.ഈ വര്‍ഷം തുടക്കത്തില്‍ എംഡബ്ല്യുസി 2017 ല്‍ ആണ്‌ ഈ സ്‌മാര്‍ട്‌ഫോണുകള്‍ അവരിപ്പിച്ചത്‌. മാര്‍ച്ചോടെ ഇന്ത്യയിലും എത്തി. ബ്ലഷ്‌ ഗോള്‍ഡ്‌, ലൂണാര്‍ ഗ്രെ എന്നിങ്ങനെ രണ്ട്‌ നിറങ്ങളില്‍ മോട്ടോ ജി5എസ്‌ പ്ലസ്‌ ലഭ്യമാകും.

രാജ്യത്തുടനീളമുള്ള മോട്ടോ ഹബ്‌ സ്‌റ്റോറുകളില്‍ നിന്നും ആമസോണ്‍ ഇന്ത്യ വഴിയും സ്‌മാര്‍ട്‌ഫോണുകള്‍ വാങ്ങാം. കമ്പനി വില കുറച്ചതിന്‌ പുറമെ ഓണ്‍ റീട്ടെയ്‌ലര്‍മാരായ ആമസോണ്‍ തെരഞ്ഞെടുത്ത ക്രെഡിറ്റ്‌ കാര്‍ഡുകള്‍ക്ക്‌ ചെലവ്‌ രഹിത ഇഎംഐയും ലഭ്യമാക്കുന്നുണ്ട്‌. എക്‌സ്‌ചേഞ്ച്‌ ഓഫറും ലഭ്യമാക്കുന്നുണ്ട്‌.

പുതുവര്‍ഷത്തില്‍ മികച്ച ഇഎംഐയില്‍ കിടിലന്‍ ഫോണുകള്‍ വാങ്ങാം

യൂണിബോഡി ഡിസൈനില്‍ എത്തുന്ന മോട്ടോജി5എസ്‌ പ്ലസ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌ ഉന്നത നിലവാരത്തിലുള്ള അലൂമിനിയം ഉപയോഗിച്ചാണ്‌. ഗൊറില്ല ഗ്ലാസ്സ്‌ 3 സുരക്ഷയോട്‌ കൂടിയ 5.5 ഇഞ്ച്‌ എഫ്‌എച്ച്‌ഡി 1080പി ഡിസിപ്ലെയോട്‌ കൂടിയാണ്‌ സ്‌മാര്‍ട്‌ഫോണ്‍ എത്തുന്നത്‌.ഒക്ടകോര്‍ സ്‌നാപ്‌ഡ്രാഗണ്‍ 625 എസ്‌ഒസി , 4ജിബി റാം, മൈക്രോ എസ്‌ഡി വഴി 128 ജിബി വരെ നീട്ടാവുന്ന സ്‌റ്റോറേജ്‌ സ്‌പേസ്‌ എന്നിവാണ്‌ മറ്റ്‌ സവിശേഷതകള്‍.

ആന്‍ഡ്രോയ്‌ഡ്‌ 7.0 ന്യുഗട്ട്‌ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോ ജി5എസ്‌ പ്ലസ്‌ സമീപ ഭാവിയില്‍ തന്നെ ആന്‍ഡ്രോയ്‌ഡ്‌ 8.0 ഒറിയോ അപ്‌ഡേറ്റ്‌ സ്വീകരിച്ച്‌ തുടങ്ങും. മുന്‍വശത്തായുള്ള ഹോംബട്ടണില്‍ ഫിംഗര്‍പ്രിന്റ്‌ സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

3000 എംഎഎച്ച്‌ ബാറ്ററിയാണ്‌ സ്‌മാര്‍ട്‌ഫോണിലുള്ളത്‌. ടര്‍ബോ ചാര്‍ജിങ്‌ ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

സ്‌മാര്‍ട്‌ ഫോണിന്റെ പിന്‍വശത്തായി 13 എംപി ഡ്യുവല്‍ ക്യാമറയാണ്‌ സജ്ജീകരിച്ചിരിക്കുന്നത്‌. പോര്‍ട്രെയ്‌റ്റുകള്‍ എടുക്കുന്നതിനുള്ള ഫോക്കസ്‌ മോഡ്‌ , സെലക്ടീവ്‌ ബ്ലാക്‌ ആന്‍ഡ്‌ വൈറ്റ്‌ കളറിങ്‌ എന്നിവയ്‌ക്ക്‌ പുറമെ ബ്ലറര്‍ ആക്കുന്നത്‌ ഉള്‍പ്പടെ ബാക്‌ഗ്രൗണ്ടില്‍ മാറ്റം വരുത്താനുള്ള സൗകര്യങ്ങള്‍ ഇതിലുണ്ട്‌.

ഫ്‌ളാഷോട്‌ കൂടിയ 8 എംപി സെല്‍ഫി ക്യാമറയാണ്‌ സ്‌മാര്‍ട്‌ഫോണിലുള്ളത്‌.

Read more about:
English summary
Moto G5S Plus has received a Rs. 1,000 permanent price taking it down to Rs. 14,999 from its launch price of Rs. 15,999. The Moto G5S Plus was launched in India in August along with the Moto G5S. The smartphone can be purchased via Amazon India and the Moto Hub stores across the country.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot