മോട്ടോ G6 ആമസോണില്‍; പ്രധാന സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍

Posted By: Lekshmi S

മോട്ടോറോള അടുത്തിടെ കമ്പനി സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് മാധ്യമങ്ങളെ ക്ഷണിച്ചുകൊണ്ട് ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതോടെ ഏപ്രില്‍ 19ന് ബ്രസീലില്‍ നടക്കുന്ന ചടങ്ങില്‍ മോട്ടോ G6, മോട്ടോ G6 പ്ലേ, മോട്ടോ G6 പ്ലസ് എന്നീ ഫോണുകള്‍ അവതരിപ്പിക്കുമെന്ന അഭ്യൂഹം ശക്തമായി. എന്നാല്‍ ഇതിന് മുമ്പേ ആമസോണ്‍ കാനഡയുടെ വെബ്‌സൈറ്റില്‍ മോട്ടോ G6 എത്തിയിരിക്കുകയാണ്.

മോട്ടോ G6 ആമസോണില്‍;  പ്രധാന സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍

ഫോണിന്റെ ഫോട്ടോയോ ചിത്രങ്ങളോ സൈറ്റില്‍ ലഭ്യമല്ല. 1080*2160 പിക്‌സെല്‍ റെസല്യൂഷനോട് കൂടിയ 5.7 ഇഞ്ച് ഫുള്‍ HD+ ഡിസ്‌പ്ലേയായിരിക്കും ഫോണിലുണ്ടാവുകയെന്ന് ആമസോണ്‍ കാനഡ വ്യക്തമാക്കുന്നു.

മാക്‌സ് വിഷന്‍ ഡിസ്‌പ്ലേ, പിന്നില്‍ ഇരട്ട ക്യാമറകള്‍

18:9 ആസ്‌പെക്ട് റേഷ്യോയോട് കൂടിയ മോട്ടോ G6-ന്റെ മറ്റൊരു ആകര്‍ഷണം 3D ഗ്ലാസ്സ് ബാക്ക് ആണ്. പിന്നില്‍ ഇരട്ട ക്യാമറകളുണ്ടാകും. 1.8 GHz ഒക്ടാകോര്‍ പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിലെ ചിപ്‌സെറ്റ് സ്‌നാപ്ഡ്രാഗണ്‍ 450 SoC ആയിരിക്കുമെന്നാണ് സൂചന.

രണ്ട് മോഡലുകള്‍

32 GB, 64 GB എന്നിങ്ങനെ രണ്ട് മോഡലുകള്‍ പുറത്തിറങ്ങും. 32 GB മോഡലില്‍ 3GB റാമും അടുത്തതില്‍ 4 GB റാമും ഉണ്ടാകും.

മറ്റ് വിവരങ്ങള്‍

പിന്നിലെ ക്യാമറകള്‍ 12MP-യും 5MP-യും ആണ്. സെല്‍ഫി ക്യാമറ 16 MP ആയിരിക്കും. 3000 mAh ബാറ്ററി, പിന്നില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, 3.5 മില്ലീമീറ്റര്‍ ഹെഡ്‌ഫോണ്‍ ജാക്ക്, ആന്‍ഡ്രോയ്ഡ് ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയാണ് മോട്ടോ G6-ന്റെ മറ്റ് പ്രധാന സവിശേഷതകള്‍.

വില

ഫോണിന്റെ പ്രതീക്ഷിക്കപ്പെടുന്ന വില 249.99 ഡോളര്‍ ആണ്. അതായത് ഏകദേശം 16200 രൂപ.

മോട്ടോ G6-ന് ഒപ്പം മോട്ടോ G6 പ്ലേ, മോട്ടോ G6 പ്ലസ് എന്നിവയും പുറത്തിറങ്ങും.

അസൂസ് വിവോബുക്ക് X510: മികച്ചത്, എന്നാല്‍ ബെസ്റ്റ് അല്ല

English summary
Motorola Moto G6 has been spotted on Amazon Canada's website ahead of the launch. The website listing doesn't reveal any images or pictures of the smartphone, but it does reveal some of the key specs of Moto G6. According to Amazon Canada's listing, the Moto G6 has a 5.7-inch full HD+ display with the screen resolution of 1080x2160 pixels.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot