മോട്ടോ X4, ഇന്ത്യയിലെ വില വെളിപ്പെടുത്തി!

Written By:

ലെനോവയുടെ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായാ മോട്ടോറോള തങ്ങളുടെ പുതിയ ഫോണ്‍ പുറത്തിറക്കാന്‍ പോകുന്നു. നവംബര്‍ 13ന് ഈ ഫോണ്‍ പുറത്തിറങ്ങും എന്ന് പല റിപ്പോര്‍ട്ടുകളും സൂചപ്പിച്ചിരുന്നു. അന്നു പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ ഫോണിന്റെ സവിശേഷതകളെ കുറിച്ച് വ്യക്തമാക്കിയിരുന്നു, എന്നാല്‍ ഫോണ്‍ വിലയെ കുറിച്ച് ഒന്നും തന്നെ പറഞ്ഞിരുന്നില്ല. ഇപ്പോള്‍ ഫോണിനെ കുറിച്ചുളള പുതിയ ലീക്കില്‍ വില വിവരം വെളിപ്പെടുത്തിയിട്ടുണ്ട്.

ഷവോമി മീ മിക്‌സ് 2ന് വെല്ലുവിളിയായി എത്തുന്നു ഈ ഫോണുകള്‍!

മോട്ടോ X4, ഇന്ത്യയിലെ വില വെളിപ്പെടുത്തി!

@ZhaoyuJohnny എന്നു പറയുന്ന ഒരു ഉപഭോക്താവ് മോട്ട X4ന്റെ ഇന്ത്യന്‍ റീട്ടെയില്‍ ബോക്‌സിന്റെ ചിത്രം പോസ്റ്റ് ചെയ്തു. റീട്ടെയില്‍ ബോക്‌സില്‍ വ്യക്തമായി ഫോണിന്റെ വില കാണിക്കുന്നു. ലീക്കായ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മോട്ടോ X4 ഡ്യുവല്‍ സിമ്മിന്റെ വില 23,999 രൂപയാണ്.

മോട്ടോ X4ന്റെ കൂടുതല്‍ സവിശേഷതകള്‍ അറിയാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബോക്‌സില്‍ വ്യക്തമാക്കിയ വില

മോട്ടോ X4 സ്മാര്‍ട്ട്‌ഫോണിന്റെ റീട്ടെയില്‍ ബോക്‌സില്‍ വന്ന വില 23,999 രൂപയാണ് കാണിക്കുന്നത്. എന്നാല്‍ ഈ വില എത്ര കൃത്യമാണ് എന്ന് പറയാന്‍ ആകില്ല. ചിലപ്പോള്‍ യഥാര്‍ത്ഥ വില ഇതിലും കുറയും.

മോട്ടോX4 വേരിയന്റ്/ഡിസ്‌പ്ലേ

ലീക്കായ ബോക്‌സില്‍ സ്മാര്‍ട്ട്‌ഫോണ്‍ വേരിയന്റിനെ കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും മിനുസമേറിയ കറുപ്പു നിറത്തിലാണ് ഫോണ്‍ എത്തുന്നത്. കൂടാതെ ഇന്ത്യയില്‍, നീല നിറത്തിലും ഫോണ്‍ എത്തുമെനന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

5.2 ഇഞ്ച് ഫുള്‍ എച്ച്ഡി (1080X1920) LTPS IPS കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേയാണ് ഈ ഫോണില്‍.

 

പ്രോസസര്‍

ഈ സ്മാര്‍ട്ട്‌ഫോണിന് ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 630 പ്രോസസര്‍, അഡ്രിനോ 630 ജിബിയു, 3ജിബി റാം എന്നിവയും ഉണ്ട്. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് ഉള്‍പ്പെടുത്തിയ ഈ ഫോണിന് 2TB സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്.

ക്യാമറ/കണക്ടിവിറ്റി

12എംപി ഡ്യുവല്‍ ഓട്ടോഫോക്കസ് പിക്‌സല്‍ സെന്‍സറും, 8എംപി അള്‍ട്രാ വൈഡ് ആങ്കിള്‍ സെന്‍സറുമാണ് ഈ ഫോണിന്. വളരെ ആഴത്തിലുളള ഇമേജുകള്‍ ക്ലിക്ക് ചെയ്യാന്‍ ഈ ഫോണിനു സാധിക്കും. സ്ലോ മോഷന്‍ വീഡിയോകളും രേഖപ്പെടുത്തുന്നു. 16എംപി മുന്‍ ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

3000എംഎഎച്ച് ബാറ്ററി ഉള്‍പ്പെടുത്തിയ ഇൗ ഫോണ്‍ 15W ടര്‍ബോ പവര്‍ പിന്തുണയ്ക്കുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Motorola, the Lenovo-owned smartphone maker, is scheduled to launch its Moto X4 smartphone in India on November 13.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot