വന്‍ സവിശേതയുമായി മോട്ടോ X4 നവംബര്‍ 13ന് ഇന്ത്യയില്‍!
അനേകം റിപ്പോര്‍ട്ടുകളാണ് മോട്ടോ Xന്റെ വരവിനെ കുറിച്ച് വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ മോട്ടോ X എന്ന് വിപണിയില്‍ എത്തുമെന്ന് കമ്പനി തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഏവരും കാത്തിരുന്ന മോട്ടോ X4 നവംബര്‍ 13ന് ഇന്ത്യന്‍ വിപണിയില്‍ എത്തും.

മോട്ടോ X4ന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്. 2.2GHz ക്വാഡ്‌കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 630 ചിപ്പ്‌സെറ്റ് ആണ് മോട്ടോ X4ന് കരുത്ത് പകരുന്നത്. 3Ghz റാം, 32ജിബി ഇന്റേര്‍ണല്‍ മെമ്മറി, മൈക്രോ എസ്ഡി കാര്‍ഡ് വഴി വികസിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് പ്രധാന സവിശേഷതകള്‍. 3000എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട്‌ഫോണ്‍ പിന്തുണയ്ക്കുന്നത്. ഇതില്‍ 15-വാട്ട് ടര്‍ബോ പവര്‍ ചാര്‍ജ്ജറുമായി എത്തുന്നു. മോട്ടോ X4 ഫോണ്‍ നിങ്ങള്‍ 15 മിനിറ്റ് ചാര്‍ജ്ജ് ചെയ്താല്‍ ആറു മണിക്കൂര്‍ വരെ ഉപയോഗിക്കാം.
ഈ ഫോണ്‍ ഒരു IP68 സര്‍ട്ടിഫിക്കേഷനോടു കൂടി വരുന്നു, അതായത് മോട്ടോ X4ന് വെളളം പൊടി എന്നിവ പ്രതിരോധിക്കാന്‍ കഴിയും. ക്യാമറ വിഭാഗത്തില്‍ രണ്ട് ക്യാമറകള്‍ പിന്‍ ഭാഗത്തായി ഉണ്ട്. 12എംപി സെന്‍സറാണ് പ്രൈമറി ക്യാമറയില്‍ ഉള്‍ക്കൊളളുന്നത്. വൈഡ് ആങ്കിള്‍ ഷോര്‍ട്ടുകള്‍ എടുക്കാന്‍ 8എംപി സെന്‍സറും ഉള്‍പ്പെടുത്തിയിരിക്കുന്നു. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 16എംപി സെന്‍സറാണ് മുന്നില്‍. ആമസോണിന്റെ അലക്‌സാ വോയിസ് അസിസ്റ്റന്റ് പിന്തുണയോടു കൂടിയാണ് മോട്ടോ X4 എത്തുന്നത്.

മറ്റു മോട്ടോ ഫോണുകളെ അപേക്ഷിച്ച് മോട്ടോ X4 ഒരു മിഡ്‌റേഞ്ച് ഫോണാണ്. 399 യൂറോ, അതായത് ഇന്ത്യന്‍ വില ഏകദേശം 30,000 രൂപയ്ക്കാണ് ബെര്‍ലിനില്‍ മോട്ടോ X4 എത്തിയത്. എന്നാല്‍ ഇന്ത്യയില്‍ ഈ ഫോണിന്റെ വില എത്രയാണെന്ന് കമ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രണ്ട് നിറങ്ങളിലാണ് മോട്ടോ X എത്തുന്നത്, ഒന്ന് സൂപ്പര്‍ ബ്ലാക്ക് മറ്റൊന്ന് സ്റ്റീലിങ്ങ് ബ്ലൂ എന്നിങ്ങനെ.


Click it and Unblock the Notifications