മോട്ടോ X4, 6ജിബി റാം ഇന്ത്യയില്‍ എത്തി, ആകര്‍ഷിക്കുന്ന ഓഫറുകളും

Written By: Lekhaka

കഴിഞ്ഞ വര്‍ഷമാണ് മോട്ടോ X4 മോഡല്‍ പുറത്തിറങ്ങിയത്. എന്നാല്‍ ആ സമയത്ത് 3ജിബി റാം വേരിയന്റ് 4ജിബി റാം വേരിയന്റ് എന്നിവ മാത്രമായിരുന്നു.

മോട്ടോ X4, 6ജിബി റാം ഇന്ത്യയില്‍ എത്തി, ആകര്‍ഷിക്കുന്ന ഓഫറുകളും

എന്നാല്‍ ഇപ്പോള്‍ ഇതിന്റെ 6ജിബി റാം വേരിയന്റും കമ്പനി പുറത്തിറക്കിയിരിക്കുകയാണ്. 6ജിബി വേരിയന്റ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്‌ളിപ്കാര്‍ട്ടിലാണ് ലഭ്യമാകുക. കൂടാതെ അനേകം ലോഞ്ച് ഓഫറുകളും മോട്ടോ X4, 6ജിബി റാം വേരിയന്റിനുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോ X4 6ജിബി റാം സവിശേഷതകള്‍

ഡ്യുവല്‍ നാനോ സിം മോട്ടോ X4 റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ടിലാണ്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി (1080X1920p) LTPS IPS ഡിസ്‌പ്ലേയാണ്, സംരക്ഷണത്തിനായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസും ഉണ്ട്. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 630 SoC പ്രോസസറിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6ജിബി റാമും ഇതിലുണ്ട്.

മോട്ടോ X4ന് ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ്. ഡ്യുവല്‍ ഓട്ടോഫോക്കസ് പിക്‌സല്‍ സെന്‍സറുളള 12എംപി പ്രൈമറി ക്യാമറയും 8എംപി അള്‍ട്രാ-വൈഡ് ആങ്കിള്‍ സെന്‍സറുമുണ്ട്. ബോക്കെ ഇഫക്ടുമുണ്ട്. കൂടാതെ 'സെലക്ടീവ് ഫോക്കസ്' 'സ്‌പോട്ട് കളര്‍' എന്ന സവിശേഷതയും ക്യാമറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഫ്‌ളാഷ്, ഫേസ് ഫില്‍റ്റര്‍, പനോരമിക് സെല്‍ഫി, ബ്യൂട്ടി മോഡ് എന്നിവ ഉള്‍പ്പെടുത്തിയ 16എംപി സെല്‍ഫി ക്യാമറയാണ് മോട്ടോ X4ന്. 3000എംഎഎച്ച് നോണ്‍-റിമൂവബിള്‍ ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈഫൈ, ബ്ലൂട്ടൂത്ത് 5.0, എന്‍എഫ്‌സി, ഡ്യുവല്‍ സിം സപ്പോര്‍ട്ട്, യുഎസ്ബി ടൈപ്പ് സി സപ്പോര്‍ട്ട് എന്നിവ ഫോണിന്റെ കണക്ടിവിറ്റികളാണ്.

ഫോണ്‍ വിലയും ലഭ്യതയും

മോട്ടോ X4 6ജിബി വേരിയന്റിന് 24,999 രൂപയാണ്. കറുപ്പ്, നീല എന്നീ രണ്ട് നിറങ്ങളില്‍ ഈ ഫോണ്‍ ലഭിക്കുന്നു. ഇന്ത്യയിലുടനീളമുളള ഫ്‌ളിപ്കാര്‍ട്ടിലും മോട്ടോ ഹബുകളിലും മാത്രമാണ് ഈ ഫോണ്‍ ലഭിക്കുന്നത്. 6ജിബി വേരിയന്റിന് 24,999 രൂപയാണ്.

ഇന്ത്യയില്‍ നിങ്ങള്‍ക്കു വാങ്ങാം സ്വര്‍ണ്ണം പൂശിയ സ്മാര്‍ട്ട്‌ഫോണുകള്‍

ലോഞ്ച് ഓഫറുകള്‍

ഫെബ്രുവരി ഒന്നിനും രണ്ടിനും മോട്ടോ X4, 6ജിബി വേരിയന്റിന് ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫറുകള്‍ നല്‍കുന്നു. ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 1500 രൂപ വരെ ഡിസ്‌ക്കൗണ്ട് നല്‍കും. പഴയ ഫോണില്‍ 3000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫറും ഉണ്ട്.

വോഡാഫോണ്‍ ഉപഭോക്താക്കള്‍ 199 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 490ജിബി ഡാറ്റയും സൗജന്യമായി നല്‍കുന്നു. നോ-കോസ്റ്റ് ഇഎംഐയും നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Motorola today announced the all-new variant of its Moto X4 smartphone with 6GB of RAM and 64GB of internal storage. The new model also runs on Android 8.0 Oreo right out of the box. Priced at 24,999, the 6GB variant will be available exclusively on Flipkart and Moto Hubs across India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot