അന്നും ഇന്നും ഡിസ്കൗണ്ടിന്റെ കാര്യത്തിൽ കേമൻ! മോട്ടറോള എഡ്ജ് 50 നിയോ 5ജിക്ക് വില കുറഞ്ഞു
മോട്ടറോള സ്മാർട്ട്ഫോൺ ആരാധകർക്ക് കഴിഞ്ഞ വർഷം കിട്ടിയ അഞ്ച് മണിമുത്തുകളിൽ ഒന്നായ മോട്ടറോള എഡ്ജ് 50 നിയോ 5ജി (motorola edge 50 neo) ഇപ്പോൾ മുൻപത്തെക്കാൾ ഡിസ്കൗണ്ടിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാം. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് മോട്ടറോള എഡ്ജ് 50 നിയോ 5ജിയുടെ സിംഗിൾ 8GB + 256GB മോഡലിന് 23,999 രൂപയായിരുന്നു വില. 1000 രൂപ ലോഞ്ച് ഓഫർ സഹിതം 22999 രൂപ വിലയിലാണ് ഈ ഫോൺ വാങ്ങാൻ കഴിഞ്ഞിരുന്നത്. പിന്നീട് ചില ഓഫർ സെയിലുകളിൽ ഡിസ്കൗണ്ട് സഹിതം 20999 രൂപ വിലയിൽ ഈ ഫോൺ ലഭ്യമായിരുന്നു.
ഇപ്പോൾ മുൻപ് ലഭിച്ചതിനെക്കാളെല്ലാം വിലക്കുറവിൽ മോട്ടറോള എഡ്ജ് 50 നിയോ 5ജി വാങ്ങാൻ ലഭ്യമാകും. ഇപ്പോൾ വെറും 20,999 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ടിൽ മോട്ടറോള എഡ്ജ് 50 നിയോ 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 3000 രൂപ ഡയറക്ട് ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു.

3000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഓഫറായി ഇപ്പോൾ 1500 രൂപ ഡിസ്കൗണ്ടും ലഭ്യമാണ്. മുൻപ് ബാങ്ക് ഓഫർ 1000 രൂപ ഡിസ്കൗണ്ട് ആയിരുന്നു. ഇപ്പോഴത്തെ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഈ കിടിലൻ മോട്ടറോള 5ജി സ്മാർട്ട്ഫോൺ വെറും 19499 വിലയിൽ സ്വന്തമാക്കാൻ സാധിക്കും. അതായത് ആകെ 4500 രൂപ വിലക്കുറവിൽ ഇത് കിട്ടും.
ഡയറക്ട് ഡിസ്കൗണ്ട്, ബാങ്ക് ഡിസ്കൗണ്ട് എന്നിവയ്ക്ക് പുറമേ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും മോട്ടറോള എഡ്ജ് 50 നിയോ 5ജിക്ക് ലഭ്യമാണ്. പരമാവധി 13,900 രൂപ വരെ എക്സ്ചേഞ്ച് ബോണസായി ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പഴക്കം, പ്രവർത്തനക്ഷമത എന്നിവ വിലയിരുത്തിയാകും അന്തിമ മൂല്യം നിശ്ചയിക്കുക.

മോട്ടറോള എഡ്ജ് 50 നിയോയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.4 ഇഞ്ച് 1.5K (2670 x 1220 പിക്സലുകൾ) പോൾഇഡ് ഡിസ്പ്ലേയുമായാണ് ഈ ഫോൺ എത്തുന്നത്. 2.5GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രൊസസർ ആണ് ഈ 5ജി ഫോണിന്റെ കരുത്ത്. 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
മാലി G615 MC2 ജിപിയു, 8GB LPDDR4X റാം, 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് എത്തുന്നത് എങ്കിലും 5 OS അപ്‌ഗ്രേഡുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ ആൻഡ്രോയിഡ് 19 വരെയുള്ള ഒഎസുകൾ ലഭ്യമാകുമെന്ന് ഉറപ്പിക്കാം.
മോട്ടറോള എഡ്ജ് 50 നിയോയിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. സോണി LYT-700C സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, 13MP 120° അൾട്രാ വൈഡ് ക്യാമറ, മാക്രോ ഓപ്ഷൻ, 10MP ടെലിഫോട്ടോ ക്യാമറ എന്നിവ അതിൽ അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയും ഇതിൽ ഇടംപിടിച്ചിരിക്കുന്നു.

ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ് സി, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP68 റേറ്റിങ്, MIL-STD 810H സർട്ടിഫിക്കേഷൻ, 68W ടർബോ ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് എന്നിവയുടെ പിന്തുണയോടെ 4310mAh ബാറ്ററി എന്നിവ ഇതിലുണ്ട്. നോട്ടിക്കൽ ബ്ലൂ, ലാറ്റെ, ഗ്രിസൈൽ, പോയിൻസിയാന കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications








