അഞ്ച് കൊമ്പന്മാരിലെ ഒരു വമ്പനാണ്! കിടിലൻ ഡിസ്കൗണ്ടിൽ മോട്ടറോള എഡ്ജ് 50 ഇപ്പോൾ വാങ്ങാം
5ജി സ്മാർട്ട്ഫോൺ തേടുന്നവരുടെ ശ്രദ്ധയ്ക്ക്, മോട്ടറോളയുടെ ഏറ ജനപ്രീതി നേടിയ മോട്ടറോള എഡ്ജ് 50 സീരീസിലെ ഒരു കിടിലൻ സ്മാർട്ട്ഫോൺ ഇപ്പോൾ മികച്ച ഡിസ്കൗണ്ടിൽ ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ ലഭ്യമാണ്. മോട്ടറോള എഡ്ജ് 50 സീരീസിൽ ആകെ 5 ഫോണുകളാണ് ഈ വർഷം ലോഞ്ച് ചെയ്തത്. മോട്ടറോള എഡ്ജ് 50, മോട്ടറോള എഡ്ജ് 50 പ്രോ, മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ, മോട്ടറോള എഡ്ജ് 50 അൾട്ര, മോട്ടറോള എഡ്ജ് 50 നിയോ എന്നിവയായിരുന്നു അവ. ഇതിൽ മോട്ടറോള എഡ്ജ് 50 മോഡൽ ആണ് ഇപ്പോൾ ഡിസ്കൗണ്ടിൽ ലഭ്യമായിരിക്കുന്നത്.
ഈ വർഷം ഓഗസ്റ്റിൽ ആണ് മോട്ടറോള എഡ്ജ് 50 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അന്ന് അതിന്റെ സിംഗിൾ 8GB + 256GB മോഡലിന് 27,999 രൂപ ആയിരുന്നു വില. എന്നാലിപ്പോൾ 2000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 25,999 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഡിസ്കൗണ്ടും മോട്ടറോള എഡ്ജ് 50 5ജിക്ക് ലഭ്യമാണ്. തെരഞ്ഞെടുത്ത ബാങ്ക് കാർഡ് ഉപയോഗിച്ച് ഈ ഫോൺ പർച്ചേസ് ചെയ്യുമ്പോൾ 1000 രൂപ ഡിസ്കൗണ്ട് ആണ് കിട്ടുക. അതിനാൽ ആകെ 3000 രൂപ ഡിസ്കൗണ്ടിന് ശേഷം 24,999 രൂപ വിലയിൽ ഈ ഫോൺ ഇപ്പോൾ വാങ്ങാനാകും.
എക്സ്ചേഞ്ചിന് താൽപര്യമുള്ളവർക്ക് ആകർഷകമായ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. പരമാവധി 16300 രൂപ വരെയാണ് ഫ്ലിപ്പ്കാർട്ട് പറയുന്നത്. എന്നാൽ എക്സ്ചേഞ്ച് ചെയ്യുന്ന ഫോണിന്റെ പഴക്കം, പ്രവർത്തനക്ഷമത എന്നിവയൊക്കെ വിലയിരുത്തിയാകും അന്തിമ മൂല്യം നിർണയിക്കുക എന്നകാര്യം ശ്രദ്ധിക്കണം. ഫോൺ വാങ്ങും മുമ്പ് അതിന്റെ ഫീച്ചറുകൾ കൂടി പരിചയപ്പെടാം.

മോട്ടറോള എഡ്ജ് 50 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (2712 x 1220 പിക്സലുകൾ) 1.5K 10-ബിറ്റ് പോൾഇഡ് എൻഡ്‌ലെസ് എഡ്ജ് ഡിസ്‌പ്ലേ, HDR10+, 120Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപ്ലിംഗ് നിരക്ക്, 1900 വരെ ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
സ്നാപ്ഡ്രാഗൺ 7 ജെൻ 1 ആക്സിലറേറ്റഡ് എഡിഷൻ 4nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 644 ജിപിയു, 8GB LPDDR4X റാം, 256GB (UFS 2.2) സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടറോള എഡ്ജ് 50യിൽ ഉള്ളത്. അതിൽ OIS, f/1.8 അപ്പേർച്ചർ, സോണി LYT-700C സെൻസർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, 13MP അൾട്രാ-വൈഡ് ക്യാമറ, മാക്രോ ഓപ്ഷൻ, f/2.2 അപ്പേർച്ചർ, 10MP 3x ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ f/2.45 അപ്പേർച്ചർ ഉള്ള 32MP ക്യാമറയുമുണ്ട്.

ഡ്യുവൽ സിം (നാനോ+ നാനോ), യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, MIL 810H ഗ്രേഡ് സർട്ടിഫിക്കേഷൻ, IP68 റേറ്റിങ്, 5G SA/NSA (n1/n2/n3/n5/n7/n8/n20/n28/n38/n40/n41/n66/n77/n78), ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി എന്നിവയും 68W ടർബോ ചാർജിങ്, 15W വയർലെസ് ചാർജിങ് പിന്തുണകളുള്ള 5000mAh ബാറ്ററിയും ഇതിലുണ്ട്. ജംഗിൾ ഗ്രീൻ, പീച്ച് ഫസ്, കോല ഗ്രേ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.


Click it and Unblock the Notifications








