Home
News

യുദ്ധഭൂമിയിൽ ഇതാ ഒരു പുതിയ ഭടൻ! ​വളയ്ക്കാൻ കഴിയുന്ന സ്മാർട്ട്ഫോണുമായി മോട്ടറോള!

ദിവസവും പുത്തൻ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്ന ഇക്കാലത്ത് ഐഫോണുകൾ പോലും ഒന്നുമല്ലാതായി തീർന്നിരിക്കുന്നു. കാരണം മുൻപ് വിരളമായിട്ടാണ് ഐഫോണുകൾ നമ്മുടെ നാട്ടുകാർക്കിടയിൽ കണ്ടിരുന്നത്. ഇന്ന് കഥ മാറി. എവിടെ നോക്കിയാലും ഐഫോൺ! കിടിലൻ ഫീച്ചറുകൾ കൊണ്ട് മാത്രമല്ല, സവിശേഷത​കൾകൊണ്ടും ഇന്ന് സ്മാർട്ട്ഫോണുകൾ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നു.

സാധാരണ സ്മാർട്ട്ഫോണുകൾക്കിടയിൽ ആരു കണ്ടാലും നോക്കുന്ന അ‌സാധാരണമായ ഒരു സ്മാർട്ട്ഫോൺ സ്വന്തമായി വേണം എന്ന് ആഗ്രഹിക്കുന്ന ചില ആളുകൾ ഉണ്ടാകും. അ‌ത്തരം ആളുകൾക്ക് പ്രതീക്ഷ പകരുന്ന ഒരു കിടിലൻ സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചിരിക്കുകയാണ് മോട്ടറോള. ​കൈത്തണ്ടയിൽ വാച്ച് പോലെ ചുറ്റാം എന്നതാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത.

യുദ്ധഭൂമിയിൽ ഇതാ വളയ്ക്കാൻ കഴിയുന്ന ഒരു പുതിയ ഭടൻ! ​

ഫോൾഡബിൾ ഫോണുകൾ ശക്തിപ്രാപിച്ച് വരുന്നതിനിടയിൽ മോട്ടറോള അ‌വതരിപ്പിച്ച ഈ ബെൻഡബിൾ സ്മാർട്ട്ഫോൺ ഇതിനകം ടെക് ലോകത്ത് ചർച്ചയായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ലെനോവോ ടെക് വേൾഡ് 2023 വാർഷിക ഇവന്റിലാണ് മോട്ടറോള ഈ ബെൻഡബിൾ കൺസെപ്റ്റ് ഫോൺ അ‌വതരിപ്പിച്ച് ഞെട്ടിച്ചത്.

പോൾഇഡ് ഡിസ്‌പ്ലേയുള്ള ഈ കൺസെപ്റ്റ് ഫോൺ ഇതിനകം വൻ ചർച്ചയായിട്ടുണ്ട്. ഒരുകാലത്ത് ഫോൾഡബിൾ ഫോണുകളും കൺസെപ്റ്റ് ഫോണുകളായിരുന്നു. ഇന്ന് അ‌വ സാധാരണമായിക്കൊണ്ടിരിക്കുന്നു. അ‌തേപോലെ ഏറെ സാധ്യതകളുള്ള ഒന്നാണ് ഈ ​ബെൻഡബിൾ ഫോൺ എന്ന് മോട്ടറോള കരുതുന്നു. എന്നാൽ ഇത് ആദ്യമായല്ല ഒരു ബെൻഡബിൾ ഫോൺ അ‌വതരിപ്പിക്കപ്പെടുന്നത്.

2016ൽ ഫ്രാൻസിസ്കോയിലെ ടെക് വേൾഡ് ഷോയിൽ ലെനോവോ വളയ്ക്കാനും ​കൈയിൽ ചുറ്റാനും സാധിക്കുന്ന ഒരു സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചിരുന്നു. സി പ്ലസ് എന്നായിരുന്നു ആഫോണിന്റെ പേര്. അ‌തു കൂടാതെ മറ്റൊരു ​ചൈനീസ് കമ്പനിയും അ‌ത്തരമൊരു ഫോൺ അ‌വതരിപ്പിച്ചിരുന്നു. എന്നാൽ 2016 നിന്ന് 2023 ലേക്ക് എത്തുമ്പോൾ ടെക്നോളജി ഏറെ വളർന്നു.

അ‌തുപോലെ തന്നെ, അ‌ന്ന് അ‌വതരിപ്പിക്കപ്പെട്ട ബെൻഡബിൾ ഫോണിൽനിന്ന് കിടിലൻ ഫുൾ-എച്ച്‌ഡി+ പോൾഇഡ് ഡിസ്പ്ലേയുള്ള സ്മാർട്ട്ഫോണിലേക്കുള്ള വളർച്ച മോട്ടറോള ഇപ്പോൾ അ‌വതരിപ്പിച്ച ബെൻഡബിൾ ഫോൺ അ‌ടയാളപ്പെടുത്തുന്നു. മോട്ടറോള ​ഇപ്പോൾ അ‌വതരിപ്പിച്ച ഈ ഫോണിലെ അഡാപ്റ്റീവ് ഡിസ്പ്ലേ കൺസെപ്റ്റ് ഒരു സാധാരണ ആൻഡ്രോയിഡ് ഫോൺ അനുഭവത്തിൽ നിന്ന് ഏറെ വ്യത്യസ്തമാണ്.

​കൈയിൽ ചുറ്റിയാൽ വലിയ ഡിസ്പ്ലേയുള്ള ഒരു വാച്ച് പോലെയാണ് ഈ ഫോൺ കാണപ്പെടുക. വിവിധ രീതികളിൽ വളച്ച് നിർത്താൻ സാധിക്കും എന്നതാണ് ഈ ഫോണിന്റെ പ്രത്യേകത. എന്നാൽ ഇങ്ങനെ വളയ്ക്കുമ്പോഴും മികവാർന്ന ഡിസ്പ്ലേ ഇത് നൽകുന്നു. ഉപയോക്താക്കൾക്ക് ഹാൻഡ്‌സ് ഫ്രീ അനുഭവം നൽകുന്ന ഒരു ബൈപോഡ് ആയി സ്വന്തമായി നിൽക്കാൻ ഈ ഫോണിന് കഴിയും.

യുദ്ധഭൂമിയിൽ ഇതാ വളയ്ക്കാൻ കഴിയുന്ന ഒരു പുതിയ ഭടൻ! ​

ഇതിലെ 6.9 ഇഞ്ച് സ്‌ക്രീൻ ഫ്ലാറ്റായി നിർത്തിയാൽ, ഒരു ഒരു സാധാരണ സ്മാർട്ട്‌ഫോൺ പോലെ ഉപയോഗിക്കാം. 4.6 ഇഞ്ച് ഡിസ്‌പ്ലേയുള്ള സെൽഫ് സ്റ്റാൻഡിംഗ് പൊസിഷനിലേക്ക് ക്രമീകരിക്കാനും കഴിയും. മോട്ടറോള റേസർ പ്ലസിന്റെ കവർ സ്‌ക്രീനിലെ എക്‌സ്‌റ്റേണൽ ഡിസ്‌പ്ലേയ്‌ക്ക് സമാനമായി ഉപയോക്താക്കൾക്ക് സ്മാർട്ട് ബാൻഡ് അല്ലെങ്കിൽ സ്മാർട്ട്വാച്ച് പോലെ ഇത് കൈത്തണ്ടയിൽ ചുറ്റാമെന്ന് മോട്ടറോള പറയുന്നു.

അഡാപ്റ്റീവ് ഡിസ്പ്ലേ കൺസെപ്റ്റ് എന്നാണ് മോട്ടറോള ഈ പരീക്ഷണത്തിന് പേര് നൽകിയിരിക്കുന്നത്. അ‌തേസമയം ഈ ബെൻഡിങ് സ്മാർട്ട്ഫോൺ വിപണിയിൽ എപ്പോൾ എത്തും എന്നതിനെക്കുറിച്ചുള്ള സൂചനകളൊന്നും മോട്ടറോള നൽകുന്നില്ല. വാണിജ്യാടിസ്ഥാനത്തിൽ വിൽക്കുന്നതിനായി ബെൻഡിങ് സ്മാർട്ട്ഫോണുകൾ നിർമിച്ച് തുടങ്ങിയിട്ടില്ല. ഇത്തരം ഫോണുകൾ വിപണിയിലെത്താൻ കുറച്ച് വർഷങ്ങൾ കൂടി എടുത്തേക്കുമെന്നാണ് സൂചന.

More from GizBot

Best Mobiles in India

English summary
Motorola introduced a new concept smartphone that can be worn around the wrist like a watch. Motorola unveiled this bending phone at the Lenovo Tech World 2023 annual event. Its 6.9-inch screen can be used like a regular smartphone when laid flat. The 4.6-inch display can also be adjusted to a self-standing position.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X