ഇനി സ്മാര്‍ട്ട്‌ഫോണ്‍ മറവി കാര്യമാക്കേണ്ട; കീലിങ്ക് എത്തി....!

സ്മാര്‍ട്ട്‌ഫോണും താക്കോലുമൊക്കെ സ്ഥിരമായി മറന്നുപോകുന്ന കൂട്ടത്തിലാണ് നിങ്ങള്‍. ഇതിനു പരിഹാരവുമായി മോട്ടറോള തങ്ങളുടെ പുതിയ ഡിവൈസായ കീലിങ്ക് അവതരിപ്പിച്ചു.

ഇനി സ്മാര്‍ട്ട്‌ഫോണ്‍ മറവി കാര്യമാക്കേണ്ട; കീലിങ്ക് എത്തി....!

ബ്ലൂടൂത്ത് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന വളരെ ചെറിയ ഡിവൈസാണ് കീലിങ്ക്. സ്മാര്‍ട്ട്‌ഫോണുമായി പെയര്‍ ചെയ്തു കഴിഞ്ഞാല്‍ 100 മീറ്റര്‍ ചുറ്റളവില്‍ നിന്നും നിങ്ങളുടെ ഫോണ്‍ കണ്ടെത്താന്‍ ഈ ഉപകരണം സഹായിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ കാണാതായാല്‍ കീലിങ്കിലെ ബട്ടണ്‍ അമര്‍ത്തിയാല്‍ ഉടന്‍ ഫോണ്‍ റിങ് ചെയ്യാനാരംഭിക്കുന്നു.

ഇനി സ്മാര്‍ട്ട്‌ഫോണ്‍ മറവി കാര്യമാക്കേണ്ട; കീലിങ്ക് എത്തി....!

കീചെയിനായും മറ്റും കൊണ്ടുനടക്കാവുമന്ന തരത്തിലാണ് കീലിങ്കിന്റെ രൂപകല്‍പന. ഇനി കീലിങ്ക് കൊണ്ട് നടക്കുന്ന കീചെയിന്‍ കാണാതായാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് കണ്ടെത്താവുന്നതാണ്. ഇതിനായി മോട്ടോറോള കണക്ട് എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡു ചെയ്യണം. ആപ് ഗൂഗിള്‍ പ്ലേയിലും ആപ് സ്‌റ്റോറിലും ലഭിക്കും.

ആന്‍ഡ്രോയ്ഡ് 4.3 മുതലുള്ള വേര്‍ഷനുകളിലും ഐഒഎസ് 7.1 മുതലുള്ള വേര്‍ഷനുകളിലും കീലിങ്ക് പ്രവര്‍ത്തിക്കുന്നതാണ്. ഏകദേശം 1500 രൂപയാണ് വില. മോട്ടോറോളയുടെ ഔദ്യോഗിക വെബ് സൈറ്റ് വഴി ഈ ഡിവൈസ് വാങ്ങിക്കാവുന്നതാണ്.

ഇനി സ്മാര്‍ട്ട്‌ഫോണ്‍ മറവി കാര്യമാക്കേണ്ട; കീലിങ്ക് എത്തി....!

കീലിങ്കിലെ ബാറ്ററി ഒരു വര്‍ഷം വരെ കേടുകൂടാതെ പ്രവര്‍ത്തിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Read more about:
English summary
Motorola introduces 'keylink' to find phone and key chain.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot