Home
News

മോട്ടോ എക്‌സ്4 നവംബര്‍ 13ന് പ്രതീക്ഷിക്കാം

By Archana V

ലെനോവ ബ്രാന്‍ഡായ മോട്ടറോള പുതിയ സ്മാര്‍ട് ഫോണായ എക്‌സ4 ഒക്ടോബര്‍ 3 ന് ഇന്ത്യയില്‍ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ കമ്പനി ഇത് നീട്ടി വച്ചു. അതിന് ശേഷം മോട്ടോ എക്‌സ്4 ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ദിവസം സംബന്ധിച്ചുള്ള അവ്യക്തത തുടരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റം വന്നിരിക്കുകയാണ്.

മോട്ടോ എക്‌സ്4  നവംബര്‍ 13ന് പ്രതീക്ഷിക്കാം

മോട്ടോഎക്‌സ്4 അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് മോട്ടറോള സ്ഥിരീകരിച്ചു. ട്വിറ്റര്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ 13 ന് പുതിയ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി പിന്നീട് അറിയിച്ചു.

ഇത്തവണ നിശ്ചയിച്ച ദിവസം തന്നെ ഡിവൈസ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. ആഗസ്റ്റില്‍ ബര്‍ലിനില്‍ നടന്ന ഐഎഫ്എ കോണ്‍ഫറന്‍സിലാണ് ഹാന്‍ഡ്‌സെറ്റ് ആദ്യമായി അവതരിപ്പിച്ചത്.

മെറ്റല്‍ യൂണിബോഡി ഡിസൈനില്‍ സൂപ്പര്‍ ബ്ലാക്, സ്റ്റെര്‍ലിങ് ബ്ലൂ നിറങ്ങളിലായിരിക്കും ഹാന്‍ഡ്‌സെറ്റ് എത്തുക. ഫോണിന് മുന്‍വശത്ത് ഹോംബട്ടണിന് താഴെയായാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ .അതേസമയം യുഎസ്ബി ടൈപ്-സി പോര്‍ട്ടും 3.5 എംഎം ഓഡിയോ ജാക്കും ഹാന്‍ഡ്‌സെറ്റിന്റെ താഴെ ആയിരിക്കും കാണപ്പെടുക.

ഗൊറില്ല ഗ്ലാസ്സ് പ്രൊട്ടക്ഷനോട് കൂടിയ 5.2 ഇഞ്ച് ഫുള്‍-എച്ച്ഡി (1080x 1920 പിക്‌സല്‍)എല്‍ടിപിഎസ് ഐപിഎസ് ഡിസ്‌പ്ലെയോട് കൂടിയാണ് മോട്ടോ എക്‌സ്4 എത്തുന്നത്.

ഹാന്‍ഡ് സെറ്റില്‍ 2.2ജിഗഹെട്‌സ് ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 630 ഒക്ട-കോര്‍ എസ്ഒസി, 3ജിബി റാം എന്നിവയാണ് ഉള്ളത്.

മോട്ടോ എക്‌സ്4 ല്‍ ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഉള്ളത്. ഇതില്‍ ആദ്യത്തേതിന്റെ സവിശേഷതകള്‍ 12-മെഗപിക്‌സല്‍ ഡ്യുവല്‍ ഓട്ടോഫോക്കസ് സെന്‍സര്‍, എഫ്/2.0 അപ്പെര്‍ച്ചര്‍, 1.4 മൈക്രോണ്‍ പിക്‌സല്‍സ് എന്നിവയാണ്. അടുത്തതിന്റെ സവിശേഷതകള്‍ 8- മെഗപിക്‌സല്‍ അള്‍ട്ര വൈഡ് ആംഗിള്‍ സെന്‍സര്‍, 120 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ, എഫ്/2.2 അപ്പെര്‍ച്ചര്‍, 1.12 -മൈകേരോണ്‍ പിക്‌സല്‍ എന്നിവയാണ്.

അള്‍ട്ര വൈഡ് ആംഗിള്‍ ഷോട്ട്, പ്രൊഫഷണല്‍ മോഡ്, ഡെപ്ത് ഡിറ്റക്ഷന്‍, ഡെപ്ത് ഇഫക്ട്, സെലക്ടീവ് ഫോക്കസ് , സെലക്ടീവ് ബ്ലാക്& വൈറ്റ് എന്നിവയാണ് അധിക സവിശേഷതകള്‍. ഫ്‌ളാഷ് സപ്പോര്‍ട്ട്, എഫ്/2.0 അപ്പേര്‍ച്ചര്‍, 1-മൈക്രോണ്‍ പിക്‌സല്‍ എന്നിവയോട് കൂടിയ 16 മെഗ പിക്‌സല്‍ സെല്‍ഫി സെന്‍സറാണ് മുമ്പിലുള്ളത്.

3000എംഎഎച്ച് ബാറ്ററി , ആന്‍ഡ്രോയ്ഡ് 7.1 ന്യൂഗട്ട് എന്നിവയിലെത്തുന്ന സ്മാര്‍ട് ഫോണ്‍ നാനോ സിം മാത്രം ആണ് സപ്പോര്‍ട്ട് ചെയ്യുന്നത്. എന്‍എഫ്‌സി, ബ്ലൂടൂത്ത് 5.0, വൈ-ഫൈ 802.11 എസി, ജിപിഎസ്, 4ജി എല്‍ടിഇ, എഫ്എം റേഡിയോ എന്നിവയും സപ്പോര്‍ട്ട് ചെയ്യും. മോട്ടോ എക്‌സ്4 അലക്‌സയും ഗൂഗിള്‍ അസിസ്റ്റന്റും സപ്പോര്‍ട് ചെയ്യും. 148.35x73.4x7.99 അളവിലെത്തുന്ന മോട്ടോ എക്‌സ് 4 ന്റെ ഭാരം 163 ഗ്രാം ആണ്.

Best Mobiles in India

English summary
Motorola has confirmed the launch date of Moto X4 and it will be landing in India next month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X