എയര്‍ടെല്‍ ഈ ഫോണുകള്‍ക്ക് കിടിലന്‍ ക്യാഷ്ബാക്ക് ഓഫറുകള്‍ നല്‍കുന്നു

Posted By: Samuel P Mohan

എയര്‍ടെല്‍ 'മേരെ പെഹലെ സ്മാര്‍ട്ട്‌ഫോണ്‍' ന്റെ കീഴില്‍ മോട്ടോറോളയും ലെനോവയുമായി ചേര്‍ന്ന് 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു. മോട്ടോറോള 4ജി സ്മാര്‍ട്ട്‌ഫോണായ മോട്ടോ സി, മോട്ടോ E4ഉും ലെനോവോ ഫോണായ ലെനോവോ K8 എന്നീ രണ്ട് ഫോണുകള്‍ക്കുമാണ് 2000 രൂപ ക്യാഷ്ബാക്ക് നല്‍കുന്നത്.

എയര്‍ടെല്‍ ഈ ഫോണുകള്‍ക്ക് കിടിലന്‍ ക്യാഷ്ബാക്ക് ഓഫറുകള്‍ നല്‍കുന്നു

ഈ ഓഫറിന്റെ കീഴില്‍ മോട്ടോ C 3,999 രൂപയ്ക്കും മോട്ടോ E4 6,499 രൂപയ്ക്കും, ലെനോവോ K8 നോട്ട് 10,999 രൂപയ്ക്കുമാണ് ലഭിക്കുന്നത്. ഈ മൂന്നു സ്മാര്‍ട്ട്‌ഫോണുകളും എയര്‍ടെല്ലിന്റെ 169 രൂപയുടെ പ്രത്യേക റീച്ചാര്‍ജ്ജ് പാക്കുമായി എത്തുന്നു.

169 രൂപ പ്ലാനില്‍ 1ജിബി 4ജി ഡാറ്റ പ്രതി ദിനവും അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോ സി

മോട്ടോ സിയുടെ യഥാര്‍ത്ഥ വില 5,999 രൂപയാണ്. എയര്‍ടെല്ലിന്റെ മേരെ പഹലെ സ്മാര്‍ട്ട്‌ഫോണ്‍ ഓഫറിന്റെ കീഴില്‍ 2000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞാണ് ഈ ഫോണ്‍ 3999 രൂപയ്ക്ക് ലഭിക്കുന്നത്. അതായത് ഈ ഫോണിന് 2000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു എന്നര്‍ത്ഥം.

മോട്ടോ സിയ്ക്ക് 5 ഇഞ്ച് ഡിസ്‌പ്ലേ, 1.1GHz ക്വാഡ്‌കോര്‍ മീഡിയാടെക് MT6737M പ്രോസസര്‍, 1ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 5എംപി/ 2എംപി ക്യാമറ, 2350എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന സവിശേഷതകളാണ്.

മോട്ടോ E4

മോട്ടോ ഇ4ന്റെ യഥാര്‍ത്ഥ വില 8,499 രൂപയാണ്. എയര്‍ടെല്ലിന്റെ ഈ ഓഫര്‍ പ്രകാരം 2000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് ഈ ഫോണ്‍ നിങ്ങള്‍ക്ക് 6499 രൂപയ്ക്കു ലഭിക്കുന്നു.

5 ഇഞ്ച് ഡിസ്‌പ്ലേ, 1.3GHz ക്വാഡ് കോര്‍ മീഡിയാടെക് പ്രോസസര്‍, 2ജിബി റാം, 16ജിബി ഇ്‌ന്റേര്‍ണല്‍ സ്‌റ്റോറേജ്, 8എംപി/ 5എംപി ക്യാമറ, 2800എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രത്യേക സവിശേഷതകള്‍.

ഡൗണ്‍ലോഡ് ചെയ്യാന്‍ പോവുകയാണോ? ഒളിഞ്ഞിരിക്കുന്ന വിരുതന്മാരെ കണ്ടെത്താന്‍ വഴികള്‍ ഇതാ

ലെനോവോ കെ8 നോട്ട്

ലെനോവോ കെ8 നോട്ടിന്റെ യഥാര്‍ത്ഥ വില 12,999 രൂപയാണ്, എയര്‍ടെല്ലിന്റെ 2000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ കഴിഞ്ഞ് ഈ ഫോണ്‍ നിങ്ങള്‍ക്ക് 10,999 രൂപ്ക്കു ലഭിക്കുന്നു.

5.5 ഇഞ്ച് ഡിസ്‌പ്ലേ, 1.4GHz മീഡിയാടെക് ഹീലിയോ X23 പ്രോസസര്‍, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 13എംപി/ 13എംപി ക്യാമറ, 4000എംഎഎച്ച് ബാറ്ററി എന്നിവ പ്രത്യേക സവിശേഷതകളാണ്.

36 മാസത്തെ കാലാവധിയുളള രണ്ട് ഗഡുക്കളായാണ് ഉപയോക്താക്കള്‍ക്ക് 2000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നത്. ആദ്യത്തെ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കണമെങ്കില്‍ 18 മാസത്തിനുളളില്‍ 3500 രൂപയുടെ എയര്‍ടെല്‍ പ്രീപെയ്ഡ് റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം. അതിനടുത്ത 18 മാസത്തിനുളളില്‍ വീണ്ടും 3500 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ബാക്കി 1500 രൂപയും നിങ്ങള്‍ക്ക് ലഭിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Motorola, Lenovo have partnered with Airtel to offer Rs 2,000 cashback on Moto C, Moto E4 and Lenovo K8 Note smartphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot