മോട്ടറോള ഇ5 നും ഇ5 പ്ലസിനും എഫ്‌സിസി അംഗീകാരം

Posted By: Archana V

മോട്ടറോളയുടെ രണ്ട്‌ സ്‌മാര്‍ട്‌ഫോണുകള്‍ എഫ്‌സിസി സര്‍ട്ടിഫിക്കേഷന്‍ സൈറ്റില്‍ ഇടം നേടി. എക്‌സ്‌ടി1922-4, എക്‌സ്‌ടി1922-5 എന്നവയാണ്‌ മോഡല്‍ നമ്പരുകള്‍ . ഇവ യഥാക്രമം മോട്ടോ ഇ5 ഉം മോട്ടോഇ5 പ്ലസും ആണന്നാണ്‌ അഭ്യൂഹം.

മോട്ടറോള ഇ5 നും ഇ5 പ്ലസിനും എഫ്‌സിസി അംഗീകാരം

ഈ സ്‌മാര്‍ട്‌ഫോണുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു, എന്നാല്‍, എഫ്‌സിസി അംഗീകാരം അര്‍ത്ഥമാക്കുന്നത്‌ ഇത്‌ ഉടന്‍ പുറത്തിറക്കുമെന്നാണ്‌.

എന്നിരുന്നാലും എഫ്‌സിസി രേഖകളില്‍ ഡിവൈസിനെ സംബന്ധിച്ച്‌ അധികം ഒന്നും വെളിപ്പെടുത്തിയിട്ടില്ല. വളരെ കുറച്ച്‌ വിവരങ്ങള്‍ മാത്രമാണ്‌ അറിയാന്‍ കഴിയുന്നത്‌.

എഫ്‌സിസി രേഖകള്‍ അനുസരിച്ച്‌ മോട്ടോ ഇ5 ഉം മോട്ടഇ5 പ്ലസും എത്തുന്നത്‌ 4,000 എംഎഎച്ച്‌ ബാറ്ററിയിലായിരിക്കും . അങ്ങനെയെങ്കില്‍ മുന്‍ഗാമിയായ മോട്ടോഇ4 നെ അപേക്ഷിച്ച്‌ മോട്ടോ ഇ5 ന്റെ ബാറ്ററി ശേഷി വളരെ മികച്ചതായിരിക്കും. 2,800 എംഎഎച്ച്‌ ആയിരുന്നു മോട്ടോ ഇ4 ലെ ബാറ്ററി.

4,000 എംഎഎച്ച്‌ ബാറ്റിറിയില്‍ എത്തുമെങ്കിലും മോട്ടോ ഇ5 മോട്ടറോളളയില്‍ നിന്നുള്ള ബജറ്റ്‌ സ്‌മാര്‍ട്‌ഫോണ്‍ ആയിരിക്കും.

അടുത്തിടെ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട സ്വര്‍ണ്ണ നിറത്തിലുള്ള മോട്ടോ ഇ5 ന്റെ ഇമേജുകള്‍ ഇതിന്റെ ഡിസൈന്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്‌. ഈ ഇമേജുകള്‍ വ്യക്തമാക്കുന്നത്‌ വരാനിരിക്കുന്ന സ്‌മാര്‍ട്‌ഫോണുകളുടെ ഡിസൈന്‍ മുന്‍ഗാമികളുടേതുമായി വളരെ സാമ്യം ഉണ്ടായിരിക്കും എന്നാണ്‌. അതേസമയം കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മോട്ടോ ഇ4 ല്‍ നിന്നും ശ്രദ്ധേയമായ ഒരു വ്യത്യാസം ഇ5 ന്‌ ഉണ്ടാകുമെന്നും ഇത്‌ പറയുന്നുണ്ട്‌.

ഫ്‌ളിപ്കാര്‍ട്ട്-വോഡാഫോണ്‍ ഓഫര്‍, 4ജി ആന്‍ഡ്രോയിഡ് ഫോണുകള്‍ 999 രൂപയ്ക്ക്

മോട്ടോ ഇ5 ന്റെ പിന്‍ഭാഗത്തായി സര്‍ക്കുലാര്‍ ക്യാമറ മോഡ്യൂളായിരിക്കും കാണപ്പെടുക. പ്രധാന ക്യാമറ സെന്‍സറും എല്‍ഇഡി ഫ്‌ളാഷും ലംബമായിട്ടായിരിക്കും സ്ഥാപിച്ചിരിക്കുക. റിയര്‍ ക്യാമറ മോഡ്യൂള്‍ ചെറുതായി മുമ്പിലേക്ക്‌ ഉന്തി നില്‍ക്കുകയും ചെയ്യും .

റിയര്‍ ക്യാമറയുടെ ഇത്തരത്തിലുള്ള ക്രമീകരണം മുമ്പുള്ള മോട്ടറോള സ്‌മാര്‍ട്‌ഫോണുകളിലും നമ്മള്‍ കണ്ടിട്ടുള്ളതാണ്‌. അതേസമയം മുന്‍ ക്യാമറയോട്‌ കൂടി ഫ്‌ളാഷ്‌ ഉണ്ടായിരിക്കുകയില്ല.

നേരത്തെ പറഞ്ഞത്‌ പോലെ ,മോട്ടോ ഇ5 ന്റെ ഡിസൈനില്‍ ഒരു പ്രധാന മാറ്റം ഉണ്ടാകും. മുന്‍ഗാമികളുടേതില്‍ നിന്നും വ്യത്യസ്‌തമായി ഈ സ്‌മാര്‍ട്‌ഫോണിന്റെ പിന്‍വശത്തായി ഫിംഗര്‍പ്രിന്‍ സ്‌കാനര്‍ ഉണ്ടാകുമെന്നാണ്‌ കരുതുന്നത്‌.ഫോണിന്റെ പിന്‍വശത്തായി മോട്ടറോള ലോഗോയോട്‌ ചേര്‍ന്നായിരിക്കും ഇത്‌. ഇത്‌ ഫിംഗര്‍പ്രിന്റ്‌ സ്‌കാനറായി പ്രവര്‍ത്തിക്കും.

മോട്ടോഇ5 ല്‍ പ്രതീക്ഷിക്കുന്നത്‌ 16: 9 ആസ്‌പെക്ട്‌റേഷ്യോടു കൂടിയ 5-ഇഞ്ച്‌ ഡിപ്ലെ ആണ്‌ . ഡിസപ്ലെ ഏത്‌ തരമാണന്നും വലുപ്പം എത്രയാണന്നും സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മുന്‍ഗാമികളിലേത്‌ പോലെ ഈ സ്‌മാര്‍ട്‌ഫോണിലും മീഡിയടെക്‌ പ്രോസസര്‍ ആണ്‌ പ്രതീക്ഷിക്കുന്ന്‌.

മോട്ടോ ഇ5 ഈ വര്‍ഷം ഏപ്രിലോടെ അവതരിപ്പിച്ചേക്കും . പ്രതീക്ഷിക്കുന്ന വില 7,000 രൂപയാണ്‌.

English summary
Motorola seems to be prepping the launch of two new smartphones and they have been spotted on FCC certification site. Carrying the model numbers XT1922-4 and XT1922-5, they are rumored to be the Moto E5 and Moto E5 Plus. According to the FCC document, the Moto E5 and Moto E5 Plus may pack a large 4,000mAh battery.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot