മോട്ടറോള മോട്ടോ ജിക്ക് 2000 രൂപ വിലക്കുറവ്

Posted By:

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഫോണുകളിലൊന്നായ മോട്ടോ G ക്ക് മോട്ടറോള വിലകുറച്ചു. 2000 രൂപയാണ് കിഴിവ്. ഫോണിന്റെ 8 ജി.ബി., 16 ജി.ബി. വേരിയന്റുകള്‍ക്ക് ഇത് ബാധകമാണ്. ഇതോടെ മോട്ടോ G യുടെ 8 ജി.ബി. വേരിയന്റ് 10,499 രൂപയ്ക്കും 16 ജി.ബി. വേരിയന്റ് 11,999 രൂപയ്ക്കും ലഭിക്കും.

മോട്ടറോള മോട്ടോ ജിക്ക് 2000 രൂപ വിലക്കുറവ്

ഇന്നലെയാണ് ഫോണ്‍ വില്‍ക്കുന്ന ഫ് ളിപ്കാര്‍ട് ഇ കൊമേഴ്‌സ് സൈറ്റ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ സ്‌റ്റോക് തീരുന്നതുവരെ മാത്രമായിരിക്കും വിലക്കിഴിവെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പരിമിത കാലത്തേക്കു മാത്രമായിരിക്കും ഈ ആനുകൂല്യം.

അടുത്തിടെ ലോഞ്ച് ചെയ്ത ചൈനീസ് സ്മാര്‍ട്‌ഫോണായ ഷിയോമി Mi3 വന്‍ വിജയമായതാണ് മോട്ടോ G ക്ക് വിലകുറയ്ക്കാന്‍ മോട്ടറോളയെ പ്രേരിപ്പിച്ചത് എന്നാണ് സൂചന. 13,999 രൂപയ്ക്ക് ലഭിക്കുന്ന ഷിയോമി Mi3 സാങ്കേതികമായി മോട്ടോ G യേക്കാള്‍ മുകളിലാണ്.

English summary
Motorola Moto G Price Reduced By Rs 2,000 For a Limited Time, Motorola Moto G Price reduced, Motorola Reduced Moto G Price by Rs 2000, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot