വരുന്നു മോട്ടോയുടെ മൂന്ന് തകർപ്പൻ ഫോണുകൾ

Posted By: Samuel P Mohan

ലെനോവോയുടെ ഉടമസ്ഥതയിലുളള മോട്ടോറോള മൂന്നു സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനുളള തയ്യാറെടുപ്പിലാണ്. ഏപ്രിലില്‍ ജി 6 സീരീസിലെ ഫോണുകള്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു. പുതിയ ഉത്പന്നങ്ങള്‍ ഏപ്രിലില്‍ പുറത്തിറക്കുമെന്ന്‌ ഇതിനു മുന്‍പും കമ്പനി പ്രഖ്യാപിച്ചിരുന്നു.

വരുന്നു മോട്ടോയുടെ മൂന്ന് തകർപ്പൻ ഫോണുകൾ

വിലയും ഇമേജുകളും ഉള്‍പ്പെടെയുളള റിപ്പോര്‍ട്ടുകളാണ് ചോര്‍ന്നിരിക്കുകയാണ്. മോട്ടോറോളയുടെ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ എഫ്‌സിസി സര്‍ട്ടിഫിക്കേഷന്‍ സൈറ്റില്‍ ഇടം നേടി. എക്‌സ്ടി1922-4, എക്‌സ്ടി1922 5 എന്നിവയാണ് മോഡല്‍ നമ്പരുകള്‍.

മോട്ടോ 6ന് 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 SoC പ്രോസസര്‍, 4ജിബി റാം എന്നിവയുണ്ട്. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജില്‍ 256ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി സ്റ്റോറേജും ഉണ്ട്.

ഈ ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 8.0 ന്യുഗട്ടിലാണ് റണ്‍ ചെയ്യുന്നത്. ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പിലുളള ഈ ഫോണിന് 12എംപി സെന്‍സറും 5എംപി സെന്‍സറുമാണ്. 16എംപി മുന്‍ ക്യാമറയും ഉണ്ട്. ഡിസ്‌പ്ലേയുടെ താഴെയുളള ഹോം ബട്ടണിലാണ് വിരലടയാളെ സെന്‍സര്‍ നല്‍കിയിരിക്കുന്നത്. കൂടാതെ 3.5എംഎം ജാക്കും ഉപയോഗിച്ചിരിക്കുന്നു.

ഡ്യുവല്‍ സിം മോട്ടോ ജി പ്ലസിന്, 5.93 ഇഞ്ച് ഫുള് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേയാണ്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ SoCയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് വഴി വികസിപ്പിക്കാവുന്ന മെമ്മറി, 3200എംഎഎച്ച് ബാറ്ററി എന്നിവ ഈ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

55 ഇഞ്ച്, 4K HDR ഡിസ്‌പ്ലേയുമായി മീ ടിവി 4എസ്; മറ്റു ടിവി കമ്പനികളെല്ലാം പൂട്ടേണ്ടിവരുമോ?

12എംപി 5എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയും ഉണ്ട്. കൂടാതെ മോട്ടോ 6ന്റെ പോലെ തന്നെ ഡിസ്‌പ്ലേയ്ക്കു താഴയുളള ഹോം ബട്ടണിലാണ് ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ നല്‍കിയിരിക്കുന്നത്. 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്കും ഇതിലുണ്ട്.

ഡ്യുവല്‍ സിം മോട്ടോ ജി6 പ്ലസും പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 8.0യിലാണ്. 5.93 ഇഞ്ച് ഫുള്‍എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 630SoC, 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് വഴി വികസിപ്പിക്കാവുന്ന മെമ്മറി, 3200എംഎഎച്ച് ബാറ്ററി എന്നിവ മോട്ടോ ജി6 പ്ലസിന്റെ പ്രത്യേകതകളാണ്.

3200 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഫോണിനും മോട്ടോ 6ന്റെ അതേ ക്യാമറ സവിശേഷതകള്‍ തന്നെ. ഡിസ്‌പ്ലേയ്ക്കു താഴയുളള ഹോം ബട്ടണിലാണ് ഈ ഫോണിന്റേയും ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ സ്ഥിതി ചെയ്യുന്നത്. 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്കും ഇതിലുണ്ട്.

Source

English summary
Motorola Moto G6, Moto G6 Plus, and Moto G6 Play have been found listed on a Hungarian website. The website has revealed the entire specs sheet as well as images of the smartphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot