മോട്ടറോള മോട്ടോ സ്മാര്‍ട്‌ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് 4.4.4 കിറ്റ്കാറ്റ് അപ്‌ഡേറ്റ് ലഭ്യമായി

Posted By:

ഇന്ത്യയില്‍ മോട്ടറോളയുടെ മോട്ടോ G, മോട്ടോ E, മോട്ടോ X സ്മാര്‍ട്‌ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് 4.4.4 കിറ്റ്കാറ്റ് അപ്‌ഡേറ്റ് ലഭ്യമായിത്തുടങ്ങി. മോട്ടോ X-ന്റെ കാര്യത്തില്‍ അപ്‌ഡേറ്റിനെ കുറിച്ച് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും മോട്ടോ G യിലും മോട്ടോ E യിലും ഇപ്പോള്‍തന്നെ ഒ.എസ്. അപ്‌ഡേറ്റ് ലഭിച്ചുകഴിഞ്ഞു.

മോട്ടോ സ്മാര്‍ട്‌ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് 4.4.4 കിറ്റ്കാറ്റ് അപ്‌ഡേറ്റ

ചെറിയ അപ്‌ഡേറ്റ് ആയതുകൊണ്ട് വലിയ മാറ്റങ്ങള്‍ ഒന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല. പ്രധാനമായും സുരക്ഷ വര്‍ദ്ധിക്കുമെന്നതാണ് അപ്‌ഡേറ്റിന്റെ ഗുണം. അതോടൊപ്പം മൊത്തത്തില്‍ ഉപയോഗിക്കാന്‍ കൂടുതല്‍ സൗകര്യപ്രദമാവുകയും ചെയ്യും. ബാറ്ററി ലൈഫ് വര്‍ദ്ധിക്കുമെന്നതാണ് പുതിയ ഒ.എസ്. അപ്‌ഡേറ്റിന്റെ എടുത്തു പറയേണ്ട പ്രത്യേകത.

ഘട്ടം ഘട്ടമായാണ് അപ്‌ഡേറ്റുകള്‍ നല്‍കുന്നത് എന്നതുകൊണ്ടുതന്നെ അപ്‌ഡേറ്റ് ഇതുവരെ ലഭിക്കാത്ത മോട്ടോ ഉപഭോക്താക്കള്‍ അസ്വസ്ഥരാവേണ്ടതില്ല. നിങ്ങളുടെ ഫോണില്‍ അപ്‌ഡേറ്റ് ലഭ്യമായോ എന്ന് മാന്വലായി പരിശോധിക്കുന്നതിന് ഫോണ്‍ സെറ്റിംഗ്‌സില്‍ എബൗട് ഫോണ്‍ എന്ന ഓപ്ഷനില്‍ പോയി ചെക് അപ്‌ഡേറ്റ്‌സ് എന്നതില്‍ ക്ലിക് ചെയ്താല്‍ മതി.

English summary
Motorola Moto Smartphones Now Receiving Android 4.4.4 KitKat Update in India, Motorola Moto Smartphones Gets Android 4.4.4 KitKat Update, Moto G, Moto E users receiving Android KitKat update, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot