മോട്ടറോള സ്മാർട്ട് എസി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ മോഡലുകൾ ഫ്ലിപ്കാർട്ട് ഇന്ത്യയിൽ അവതരിപ്പിച്ചു
എയർ കണ്ടീഷനറുകൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ എന്നിവ ഉൾപ്പെടുന്ന മോട്ടറോള ബ്രാൻഡഡ് സ്മാർട്ട് ഹോം വീട്ടുപകരണങ്ങൾ ഫ്ലിപ്കാർട്ട് ഇന്ത്യയിൽ അവതരിപ്പിച്ചു. അനുയോജ്യമായ സ്മാർട്ട്‌ഫോണിനൊപ്പം പ്രവർത്തിക്കാൻ പ്രാപ്‌തമാക്കുന്ന ട്രൂവിഫൈ സാങ്കേതികവിദ്യയുമായാണ് ഈ പുതിയ ഉപകരണങ്ങൾ വരുന്നത്. വ്യക്തിഗത അനുഭവം നൽകുന്നതിന് മോട്ടറോള സ്മാർട്ട് വീട്ടുപകരണങ്ങൾ ഇൻബിൽറ്റ് സെൻസറുകളുമായി വരുന്നു. മോട്ടറോള റെവോ, മോട്ടറോള ഇസഡ് എക്സ് 2 ആൻഡ്രോയിഡ് ടിവി മോഡലുകളുടെ പ്രഖ്യപനത്തോടപ്പം പുതിയ ലോഞ്ചുകളും വരുന്നു. 13,999 രൂപ വിലയിൽ ആരംഭിക്കുന്ന സ്മാർട്ട് ടിവികൾ എച്ച്ഡി-റെഡി, ഫുൾ എച്ച്ഡി, അൾട്രാ എച്ച്ഡി മോഡലുകളിൽ വരുന്നു.
മോട്ടറോള സ്മാർട്ട് ഡിവൈസുകളുടെ വില ഇന്ത്യയിൽ
1.5 ടൺ 3 സ്റ്റാർ, 1.5 ടൺ 5 സ്റ്റാർ, 2 ടൺ 3 സ്റ്റാർ മോഡലുകളിലാണ് മോട്ടറോള സ്മാർട്ട് എസി ശ്രേണി വരുന്നത്. 32,999 രൂപ, 37,999 രൂപ, 39,999 രൂപ എന്നിങ്ങനെ യഥാക്രമം വില വരുന്നു. 507, 533, 592 ലിറ്റർ ശേഷിയിൽ മോട്ടറോള സ്മാർട്ട് റഫ്രിജറേറ്ററുകൾ യഥാക്രമം 63,990 രൂപ, 69,990 രൂപ, 51,990 രൂപ വിലയിൽ ലഭ്യമാണ്. മോട്ടറോളയുടെ കംപ്ലീറ്റ് ഓട്ടോമാറ്റിക് സ്മാർട്ട് വാഷിംഗ് മെഷീനുകൾക്ക് 6.5 കിലോഗ്രാം മോഡലിന് 23,499 രൂപയും, 8 കിലോ മോഡലിന് 28,999 രൂപയും, 10.5 കിലോഗ്രാം മോഡലിന് 33,999 രൂപയുമാണ് വില വരുന്നത്.
8 കിലോഗ്രാം / 5 കിലോഗ്രാം, 10.5 കിലോഗ്രാം / 6 കിലോഗ്രാം ഫ്രണ്ട് ലോഡ് വാഷർ ഡ്രയർ മോഡലുകൾക്ക് യഥാക്രമം 35,999 രൂപ, 39,999 രൂപ വില വരുന്നു. എല്ലാ പുതിയ ഉപകരണങ്ങളും ഒക്ടോബർ 15 മുതൽ ഫ്ലിപ്കാർട്ട് വഴി (ഫ്ലിപ്കാർട്ട് പ്ലസ് ഉപഭോക്താക്കൾക്കായി) അതിന്റെ ബിഗ് ബില്യൺ ഡെയ്‌സ് വിൽപ്പനയ്ക്ക് കീഴിൽ വിൽപ്പനയ്‌ക്കെത്തും. സാധാരണ ഉപഭോക്താക്കൾക്കുള്ള ആക്സസ് ഒക്ടോബർ 16 മുതൽ ആരംഭിക്കും.

മോട്ടറോള സ്മാർട്ട് ഡിവൈസുകൾ: സവിശേഷതകൾ
ആപ്ലിക്കേഷൻ നിയന്ത്രണത്തിനുള്ള പിന്തുണയുമായി വരുന്ന മോട്ടറോള സ്മാർട്ട് എസി ശ്രേണി ഒരു സറൗണ്ട് കൂൾഎക്സ് സാങ്കേതികവിദ്യയാണ് നൽകുന്നത്. ഇത് ഓൾറൗണ്ട് കൂളിംഗ് പ്രദാനം ചെയ്യുന്നു. ഡ്യുവൽ ഇൻവെർട്ടർ, ട്വിൻ റോട്ടറി കംപ്രസർ, അഞ്ച് സ്പീഡ് ഫാൻ, ഫോർ-വേ സ്വിംഗ് എന്നിവയുമായാണ് എസികൾ വരുന്നത്. ഡ്യുഹുമിഡിഫൈ മോഡ്, ഓട്ടോ മോഡ്, സ്ലീപ്പ് മോഡ്, സെൽഫ് ക്ലീനിംഗ് തുടങ്ങിയ സവിശേഷതകളുമായാണ് ഇത് വരുന്നത്. എസികൾക്ക് പ്രവർത്തന താപനില 16 മുതൽ 31 ഡിഗ്രി സെൽഷ്യസും 18 മുതൽ 60 ഡിഗ്രി സെൽഷ്യസും വരെയാണ്.

സ്മാർട്ട് എസി മോഡലുകൾക്ക് സമാനമായി, മോട്ടറോള സ്മാർട്ട് റഫ്രിജറേറ്ററുകൾ ട്രൂവൈഫൈ സാങ്കേതികവിദ്യ ഉപയോഗിച്ച് അപ്ലിക്കേഷൻ കൺട്രോളുമായി വരുന്നു. കൃത്യമായ കൂളിംഗ് നിരീക്ഷിക്കാൻ സഹായിക്കുന്ന ട്രൂസ്മാർട്ട് സെൻസറുകളും റഫ്രിജറേറ്ററുകളിൽ ഉൾപ്പെടുന്നു. സൂപ്പർ ഫ്രീസ്, സൂപ്പർകൂൾ, ഡ്രിങ്ക്സ്, ഹോളിഡേ മോഡ് എന്നിങ്ങനെ നാല് സ്മാർട്ട് മോഡുകളുമായാണ് അവ വരുന്നത്. കൂളിംഗ് ലെവലുകൾ ക്രമീകരിക്കാൻ സഹായിക്കുന്നതിനായാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലൈനപ്പിലെ 507, 533 ലിറ്റർ മോഡലുകളും വാട്ടർ ഡിസ്പെൻസറുമായി വരുന്നു. റഫ്രിജറേറ്ററുകളിൽ എൽഇഡി ടച്ച് പാനലും ഉണ്ട്.

മോട്ടറോള സ്മാർട്ട് വാഷിംഗ് മെഷീനുകളിൽ ട്രൂവൈഫി സാങ്കേതികവിദ്യയും ട്രൂസ്മാർട്ട് സെൻസറുകളും ഉണ്ട്. സ്മാർട്ട്‌ഫോണുകളുമായി കണക്റ്റിവിറ്റി സ്ഥാപിക്കുന്നതിനും വോൾട്ടേജ് പ്രവർത്തനത്തെ നേരിടുന്നതിനും ഇൻബിൽറ്റ് ചിപ്‌സെറ്റ് വരുന്നു. കഴുകുന്ന സമയത്ത് വസ്ത്രങ്ങൾ ചേർക്കാനുള്ള കഴിവും ഈ വാഷിംഗ് മെഷീനുകളിലുണ്ട്. വാഷിംഗ് മെഷീനുകളിൽ ഡിജിറ്റൽ ഇൻവെർട്ടർ മോട്ടോറുകൾ 10 വർഷത്തെ വാറണ്ടിയോടെ വരുന്നു.


Click it and Unblock the Notifications