മോട്ടറോള യു.എസിലെ ആദ്യ സ്മാര്‍ട്‌ഫോണ്‍ ഫാക്റ്ററി അടച്ചുപൂട്ടുന്നു

Posted By:

കഴിഞ്ഞ വര്‍ഷം മോട്ടറോള യു.എസില്‍ ആരംഭിച്ച ആദ്യ സ്മാര്‍ട്‌ഫോണ്‍ ഫാക്റ്ററി അടച്ചുപൂട്ടുന്നു. ടെക്‌സാസിലെ സ്മാര്‍ട്‌ഫോണ്‍ അസംബഌംഗ് ഫാക്റ്ററിയാണ് പ്രവര്‍ത്തനം നിര്‍ത്തുന്നത്. ഇവിടെ നിര്‍മിച്ച മോട്ടോ X സ്മാര്‍ട്‌ഫോണിന്റെ വില്‍പന കുറഞ്ഞതും ഫാക്റ്ററി നടത്തിക്കൊണ്ടുപോകുന്നതിനുള്ള ചെലവുകള്‍ താങ്ങാനാവാത്തതുമാണ് ഫാക്റ്ററി പൂട്ടാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.

മോട്ടറോള യു.എസിലെ ആദ്യ സ്മാര്‍ട്‌ഫോണ്‍ ഫാക്റ്ററി അടച്ചുപൂട്ടുന്നു

സിംഗപ്പൂര്‍ ആസ്ഥാനമായ ഫ് ളെക്‌സ്‌ട്രോണിക്‌സ് ആണ് മോട്ടറോളയ്ക്കു വേണ്ടി പ്ലാന്റ് ഓപ്പറേറ്റ് ചെയ്തിരുന്നത്. അമേരിക്കയില്‍ വന്‍കിട സ്മാര്‍ട്‌ഫോണ്‍ കമ്പനികള്‍ നിരവധിയുണ്ടെങ്കിലും അതില്‍ മിക്കതും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് അസംബിള്‍ ചെയ്തിരുന്നത്. അതില്‍നിന്നു വിഭിന്നമായാണ് കഴിഞ്ഞ വര്‍ഷം മോട്ടറോള യു.എസില്‍ ഫാക്റ്ററി തുറന്നത്.

നിലവില്‍ 700 ജീവനക്കാര്‍ ഈ ഫാക്റ്ററിയിലുണ്ട്. ഇവരെ എന്തുചെയ്യും എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതയില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot