വരുന്നു, മോട്ടറോളയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍

Posted By:

മോട്ടറോളയുടെ പുതിയ ഫോണിന്റെ ചിത്രം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. 4027 എന്ന മോഡല്‍ നമ്പറിലുള്ള ഫോണ്‍ FCC എന്ന വെബ്‌സൈറ്റിലാണ് പ്രത്യക്ഷപ്പെട്ടത്. പുതിയ ഫോണുകള്‍ സംബന്ധിച്ച് വസ്തുനിഷ്ഠമായ വിവരങ്ങള്‍ നല്‍കുന്ന സൈറ്റാണ് FCC.

വരുന്നു, മോട്ടറോളയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍

ഫോണിനൊപ്പം നലകിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം GSM, HSPA ഫ്രീക്വന്‍സികള്‍ സപ്പോര്‍ട് ചെയ്യുന്ന ഫോണായിരിക്കും ഇത്. വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ഉണ്ടാവും.

5.58 ഇഞ്ച് നീളവും 2.8 ഇഞ്ച് വീതിയുമാണ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഫോണിനുള്ളത്. അതായത് സ്‌ക്രീന്‍സൈസ് 5 ഇഞ്ച് ആയിരിക്കും. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ റമൂവബിള്‍ ബാറ്ററി ആയിരിക്കും ഉണ്ടാവുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

English summary
Motorola's New Phone with Model Name 4027 Spotted Via FCC Database, Motorola's New Phone spotted online, Motorola Phone with Model NO 4027 Leaked, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot