ബഹിരാകാശത്തെ ഭയാനക രംഗങ്ങളുമായി 'ഗ്രാവിറ്റി'!!!

By Bijesh
|

അന്തരീക്ഷത്തില്‍ അകപ്പെട്ടാല്‍ എങ്ങനെയുണ്ടായിരിക്കും?. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഗുരുത്വാകര്‍ഷണമില്ലാതെ വായുവില്‍ പറന്നു നടക്കുന്ന അവസ്ഥ. കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ രസകരമായി തോന്നാം. എന്നാല്‍ അതിലേറെ ഭയനാകമാണ് ആ അവസ്ഥ.

 

ഇത്തരമൊരു ആശയം അഭ്രപാളികളില്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് പ്രശസ്ത ഹോളിവുഡ് സംവിധായകനായ അല്‍ഫോന്‍സോ ക്വാറോന്‍ ഗ്രാവിറ്റി എന്ന സിനിമയിലൂടെ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പതിവു ദൗത്യത്തിനു പുറപ്പെടുന്ന സംഘത്തിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്.

ഇടയ്ക്കു വയ്ച്ച് നിയന്ത്രണം നഷ്ടപ്പെടുകയും തുടര്‍ന്ന് സംഘാംഗങ്ങള്‍ നേരിടുന്ന പ്രതിസന്ധിയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വെറും വിഷ്വല്‍ ഇഫക്റ്റുകള്‍ കൊണ്ട് മാത്രമല്ല ചിത്രം ഒരുക്കിയിരിക്കുന്നത്.

ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ഈ സാങ്കേതിക വിദ്യ ലഭ്യമാവുന്നതിനായി സംവിധായകന്‍ നാലര വര്‍ഷം കാത്തിരുന്നു എന്നറിയുമ്പോള്‍ അതിന്റെ പ്രത്യേകത മനസിലാക്കാം. പ്രശസ്ത താരങ്ങളായ ജോര്‍ജ് ക്ലൂണിയും സാന്ദ്രാ ബുള്ളോക്കുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗ്രാവിറ്റി സിനിമയെ കുറിച്ച് കൂടുതല്‍ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

#1

#1

സാന്ദ്രാ ബുള്ളോക്ക് ഡോ. റയാന്‍ സ്‌റ്റോണ്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

 

#2

#2

മെഡിക്കല്‍ എന്‍ജിനീയറായ റയാന്‍ സ്‌റ്റോണ്‍ ആദ്യമായാണ് ബഹിരാകാശ ദൗത്യത്തില്‍ പങ്കാളിയാവുന്നത്.

 

#3

#3

റയാനൊപ്പം ദൗത്യത്തില്‍ പങ്കെടുക്കുന്നത് മാറ്റ് കൊവാള്‍സ്‌കി (ജോര്‍ജ് ക്ലൂണിയാണ്.)

 

#4
 

#4

ഭൂമിയില്‍ നിന്ന് 372 മൈല്‍ ഉയരത്തില്‍ നിന്നുള്ള കാഴ്ച

 

#5

#5

യദാര്‍ഥത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് എടുത്ത ഭൂമിയുടെ ചിത്രങ്ങള്‍ ഗ്രാവിറ്റിയില്‍ ഉപയോഗിച്ചിട്ടുണ്ട്.

 

#6

#6

ചിത്രം നാലരവര്‍ഷമെടുത്താണ് രുക്കിയത്. സംവിധായകന്‍ അല്‍ഫോന്‍സോയെ സഹായിക്കാന്‍ മകന്‍ ജൊനാസുമുണ്ടായിരുന്നു.

 

#7

#7

സിനിമയില്‍ ബഹിരാകാശത്തില്‍ മനുഷ്യര്‍ നടക്കുന്ന രംഗങ്ങള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ ഒരുക്കിയതാണ്.

 

#8

#8

1978-ല്‍ നാസയിലെ ശാസ്ത്രജ്ഞനായ ഡൊണാള്‍ഡ് ജെ കെസ്ലര്‍ അവതരിപ്പിച്ച കെസ്ലര്‍ എഫക്റ്റ് എന്ന പ്രതിഭാസത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം രൂപപ്പെടുത്തിയത്. ഭൂമിക്കു മുകളില്‍ ബഹിരാകാശത്ത് രൂപപ്പെടുന്ന മാലിന്യങ്ങള്‍ കാരണം 2000-ത്തിനു ശേഷം ബഹിരാകാശ യാത്രകള്‍ ദുഷ്‌കരമായിരിക്കുമെന്ന കണ്ടെത്തലാണ് കെസ്ലര്‍ എഫക്റ്റ് എന്നറിയപ്പെടുന്നത്.

 

#9

#9

ഭൂമിക്കു ചുറ്റും ബഹിരാകാശ മാലിന്യങ്ങള്‍ വളരുകയും അവതമ്മില്‍ കൂട്ടിയിടിക്കുകയും ചെയ്താല്‍ സംഭവിക്കുന്ന കാര്യങ്ങളിലേക്കാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്.

 

#10

#10

വെറുമൊരു സൈന്‍സ് ഫിക്ഷന്‍ ചിത്രം എന്നതിലപ്പുറം അര്‍ഥതലങ്ങള്‍ കണ്ടെത്താനാണ് സംവിധായകന്‍ ശ്രമിച്ചത്.

 

#11

#11

രണ്ട് ബഹിരാകാശ ഗവേഷകരാണ് പ്രധാന കഥാപാത്രങ്ങള്‍

 

#12

#12

അവര്‍ അന്തരീക്ഷത്തില്‍ അകപ്പെട്ടാല്‍ എന്തായിരിക്കും സ്ഥിതി.

 

#13

#13

വളരെ തന്‍മയത്വത്തോടെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

 

#15

#15

ചിത്രത്തിലെ ഓരോ രംഗവും ഉദ്വോഗ ജനകമാണ്.

 

#15

#15

അന്തരീക്ഷത്തില്‍ തന്നെ ചിത്രീകരിച്ച പ്രതീതിയാണ് കാഴ്ചക്കാരില്‍ ഉളവാക്കുന്നത്.

 

#16

#16

3 ഡിയില്‍ ആയതിനാല്‍ ചിത്രം പ്രേക്ഷകര്‍ക്ക് യദാര്‍ഥ എഫക്റ്റുകള്‍ നല്‍കുന്നുണ്ട്.

 

#17

#17

സിനിമ കാണുക മാത്രമല്ല, ഓരോ പ്രേക്ഷകനും കഥാപാത്രമായി മാറുക കൂടി ചെയ്യുമെന്നാണ് ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ പറഞ്ഞത്.

 

#18

#18

വിഷ്വല്‍ ഇഫക്റ്റ്‌സിനോടൊപ്പം അനുയോജ്യമായ സംഗീതവും ചിത്രത്തിലുണ്ട്.

 

#19

#19

ഉദ്വോഗജനകമായ രംഗങ്ങളില്‍ പലയിടത്തും സംഗീതമാണ് ഉപയോഗിച്ചിരിക്കുന്നത്.

 

#20

#20

എന്നാല്‍ രംഗങ്ങളുടെ തീവ്രത നഷ്ടപ്പെടുത്താതെ തന്നെ ഇത് ഉപയോഗിച്ചിരിക്കുന്നു.

 

#21

#21

ചിത്രത്തിലെ ഒരു രംഗം

 

#22

#22

20 അടി ഉയരവും 10 അടി വീതിയുമുള്ള പെട്ടിക്കകത്തു വച്ചാണ് ബഹിരാകാശ വാഹനത്തിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്.

 

#23

#23

ചിത്രീകരണത്തിന്റെ ഭാഗമായി ദിവസവും 9 മുതല്‍ 10 മണിക്കൂര്‍ വരെ ഈ പെട്ടിക്കകത്തകണ് സാന്ദ്രാ ബുള്ളോക്ക് ഒറ്റയ്ക്ക് കഴിച്ചു കൂട്ടിയത്. ഹെഡ്‌ഫോണ്‍ വഴിയാണ് പുറത്തുള്ളവരുമായി ആശയ വിനിമയം നടത്തിയിരുന്നത്.

 

#24

#24

ഗ്രാവിറ്റിയിലെ ഒരു രംഗം

 

#25

#25

ചിത്രത്തില്‍ സാന്ദ്രാ ബുള്ളോക്ക്

 

ബഹിരാകാശത്തെ ഭയാനക രംഗങ്ങളുമായി 'ഗ്രാവിറ്റി'!!!
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X