മോസില്ല ഫയര്‍ഫോക്‌സ് 14 ഡൗണ്‍ലോഡ് ചെയ്യാം

Posted By: Super

മോസില്ല ഫയര്‍ഫോക്‌സ് 14 ഡൗണ്‍ലോഡ് ചെയ്യാം

കഴിഞ്ഞമാസമാണ് മോസില്ലയുടെ ഫയര്‍ഫോക്‌സ് 13 ബ്രൗസര്‍ അപ്‌ഡേഷന്‍ എത്തിയത്. ഇപ്പോഴിതാ ഫയര്‍ഫോക്‌സ് 14നും എത്തിയിരിക്കുന്നു. പുതിയ വേര്‍ഷനില്‍ സവിശേഷതകള്‍ കൂടുതലായുണ്ടെങ്കിലും സുരക്ഷയ്ക്കാണ് ഇക്കുറി പ്രാധാന്യം നല്‍കിയിരിക്കുന്നത്.

സുരക്ഷിതമായ ബ്രൗസിംഗിനിണങ്ങുന്ന സവിശേഷതകളാണ് ഫയര്‍ഫോക്‌സിലുള്ളതെന്ന് മോസില്ലയുടെ ഔദ്യോഗിയ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കുന്നു. പൊതു വൈഫൈ കണക്ഷനുകള്‍ ഉപയോഗിക്കുമ്പോള്‍ ഉപയോക്താവിന്റെ സെര്‍ച്ചിംഗ് സ്വകാര്യതയ്ക്ക് കോട്ടം തട്ടാതിരിക്കാനും ഇത് സഹായിക്കും.  യുആര്‍എല്ലിന്റെ ഇടതുഭാഗത്തായി ഓരോ സൈറ്റും വിശ്വസനീയമാണോ എന്ന് മനസ്സിലാക്കാന്‍ ഉപയോക്താക്കളെ ബ്രൗസര്‍ സഹായിക്കുമെന്നും മോസില്ല പറയുന്നു.

നിലവില്‍ ഫയര്‍ഫോക്‌സുപയോഗിച്ച് ഗൂഗിളില്‍ മാത്രമേ പ്രൈവറ്റ് സെര്‍ച്ചിംഗ് നടത്താനാകൂ. എന്നാല്‍ വരുംഭാവിയില്‍ കൂടുതല്‍ സെര്‍ച്ച് എഞ്ചിനുകള്‍ പ്രൈവറ്റ് ബ്രൗസിംഗ് പിന്തുണക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഫയര്‍ഫോക്‌സ് 14 ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot