ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇനി റോമിംഗ് സൗജന്യം

Posted By:

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെലികോം ഓപ്പറേറ്റര്‍മാരായ ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍. എന്നിവ പുതിയ സൗജന്യ റോമിംഗ് പദ്ധതികള്‍ അവതരിപ്പിക്കുന്നു. മറ്റു സര്‍ക്കിളുകളിലേക്കു (സംസ്ഥാനം) പോകുമ്പോള്‍ സൗജന്യമായി കോള്‍ സ്വീകരിക്കാനും ലോകല്‍ നിരക്കില്‍ കോളുകള്‍ ചെയ്യാനും കഴിയുന്ന പദ്ധതി റിപബ്ലിക് ദിനമായ ജനുവരി 26 മുതല്‍ പ്രാബല്യത്തില്‍ വരും എന്നാണ് അറിയുന്നത്.

ബി.എസ്.എന്‍.എല്‍. നെറ്റ്‌വര്‍ക്കിലുള്ളവര്‍, മറ്റു സര്‍ക്കിളുകളില്‍ (റോമിംഗ്) പോകുമ്പോള്‍ സൗജന്യ ഇന്‍കമിംഗ് കോളുകള്‍ ലഭിക്കാന്‍ പ്രതിദിനം 1 രൂപ നല്‍കണം. അതായത് ഏതു സംസ്ഥാനത്തായാലും സൗജന്യ ഇന്‍കമിംഗ് കോള്‍ ലഭിക്കും.

ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ നെറ്റ്‌വര്‍ക്കുകളില്‍ റോമിംഗ് സൗജന്യ

അതേസമയം മുംബൈയിലും ഡല്‍ഹിയിലും മാത്രം നെറ്റ്‌വര്‍ക്കുള്ള എം.ടി.എന്‍.എല്ലില്‍ സൗജന്യ റോമിംഗിന് അധിക തുക നല്‍കേണ്ടതില്ല. മുംബൈയിലുള്ള എം.ടി.എന്‍.എല്‍. ഉപഭോക്താക്കള്‍ ഡല്‍ഹിയില്‍ പോകുമ്പോഴും ഡല്‍ഹിയിലുള്ള ഉപഭോക്താക്കള്‍ മുംബൈയില്‍ വരുമ്പോഴും റോമിംഗ് ആനുകൂല്യം ലഭിക്കും.

പുതിയ പദ്ധതി ടെലികോം മന്ത്രി കപില്‍ സിബല്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും ജനുവരി 26 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

സ്വകാര്യം ടെലികോം ഓപ്പറേറ്റര്‍മാര്‍ വിവിധ തരത്തിലുള്ള സൗജന്യ റോമിംഗ് പദ്ധതികള്‍ ആവിഷ്‌കരിച്ച സാഹചര്യത്തിലാണ് ബി.എസ്.എന്‍.എല്ലും എം.ടി.എന്‍.എല്ലും പുതിയ പദ്ധതിയുമായി വരുന്നത്. നിലവില്‍ ബി.എസ്.എന്‍.എല്ലിന് 9.78 കോടി ഉപഭോക്താക്കളും എം.ടി.എന്‍.എല്ലിന് 35.75 ലക്ഷം ഉപഭോക്താക്കളുമാണ് ഉള്ളത്.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot