എം.ടി.എന്‍.എല്‍. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു; പിന്നില്‍ പാകിസ്താനി

Posted By:

ടെലികോം സര്‍വീസ് പ്രൊവൈഡര്‍മാരായ എം.ടി.എന്‍.എല്ലിന്റെ മുബൈ ഉപഭോക്താക്കള്‍ക്കായുള്ള വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ഓസ്‌ട്രേലിയയിലിരുന്ന് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന പാകിസ്താനി ഹാക്കറാണ് ഇതിനു പിന്നിലെന്നാണ് കരുതുന്നത്. അതേസമയം വെബ്‌സൈറ്റ് പ്രവര്‍ത്തനക്ഷമമായതായി എം.ടി.എന്‍.എല്‍. ഇന്നലെ അറിയിച്ചു.

എം.ടി.എന്‍.എല്‍. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

കഴിഞ്ഞ ദിവസംവെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് MrCreepy എന്ന പേരില്‍ 'ഹാപ്പി ഇന്‍ഡിപെന്‍ഡന്‍സ്‌ഡേ പാകിസ്താന്‍' എന്നെഴുതിയ സന്ദേശം സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതോടൊപ്പം പൂനെ ട്രാഫിക് പോലീസിന്റെയും ഒരു സന്നദ്ധ സംഘടനയുടയും വെബ്‌സൈറ്റ്് ഹാക്ക് ചെയ്തതായി ഇതേ ഹാക്കര്‍ ഫേസ്ബുക്കിലൂടെയും അറിയിച്ചിരുന്നു.

എന്നാല്‍ ഈ രണ്ടു സൈറ്റുകളും കുഴപ്പമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നു അധികൃതര്‍ അറിയിച്ചു. എം.ടി.എന്‍.എല്ലിന്റെ ഡല്‍ഹി ഉപഭോക്താക്കള്‍ക്കായുള്ള വെബ്‌സൈറ്റും ഹാക്ക്‌ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെതിരെയുള്ള പ്രതിഷേധ സൂചകമായി എം.ടി.എന്‍.എല്ലിന്റെ കോര്‍പറേറ്റ് വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ അക്രമിച്ചിരുന്നു.

Please Wait while comments are loading...

Social Counting