പ്രീപെയ്ഡ് വരിക്കാര്‍ക്ക് സ്വാതന്ത്ര്യദിന ഓഫറുമായി എംടിഎസ്

By Super
|
പ്രീപെയ്ഡ് വരിക്കാര്‍ക്ക് സ്വാതന്ത്ര്യദിന ഓഫറുമായി എംടിഎസ്

പ്രത്യേക സ്വാതന്ത്ര്യദിന ഓഫറുമായി എംടിഎസ്. പ്രീ പെയ്ഡ് വരിക്കാര്‍ക്ക് 68 രൂപയുടെ സ്‌പെഷ്യല്‍ റീചാര്‍ജ്ജ് വൗച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 75 രൂപ ടോക്ക്‌ടൈമും എല്ലാ നെറ്റ്‌വര്‍ക്കിലേക്കും 68 സൗജന്യ നാഷണല്‍ എസ്എംഎസുമാണ് ഈ വൗച്ചര്‍ വാഗ്ദാനം ചെയ്യുന്നത്.

പ്രത്യേക റീചാര്‍ജ്ജ് ഓഫറിലൂടെ സ്വാതന്ത്ര്യദിന ആഘോഷം എല്ലാവരിലേക്കും എത്തിക്കുകയാണ് എംടിഎസ് എന്ന് എംടിഎസ് ഇന്ത്യ ചീഫ് മാര്‍ക്കറ്റിംഗ്&സെയില്‍സ് ഓഫീസര്‍ ലിയോനിഡ് മുസാതോവ് പറഞ്ഞു.

 

സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഓഫറായതിനാല്‍ ഓഗസ്റ്റ് 31 വരെയാണ് ഇതിന്റെ വാലിഡിറ്റി. എല്ലാ എംടിഎസ് എക്‌സ്‌ക്ലൂസീവ് റീട്ടെയില്‍ സ്‌റ്റോറുകളില്‍ നിന്നും ഈ വൗച്ചര്‍ ലഭിക്കും. സിസ്റ്റമ ശ്യാം ടെലിസര്‍വ്വീസസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എംടിഎസിന് 1.6 കോടി വയര്‍ലസ് ഉപയോക്താക്കളാണ് ഉള്ളത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X