പ്രീപെയ്ഡ് പോസ്റ്റ്‌പെയ്ഡ് ഓണം ഓഫറുകളുമായി എംടിഎസ്

Posted By: Super

പ്രീപെയ്ഡ് പോസ്റ്റ്‌പെയ്ഡ് ഓണം ഓഫറുകളുമായി എംടിഎസ്

എംടിഎസ് കേരളത്തിലെ വരിക്കാര്‍ക്കായി ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. വോയ്‌സ്, ഡാറ്റാ ഓഫറുകളാണ് കമ്പനി അവതരിപ്പിച്ചത്. സൗജന്യ ടോക്ക്‌ടൈം, ഇന്റര്‍നെറ്റ് ഡാറ്റാ ഓഫറുകളാണ് ഇതില്‍ പ്രധാനം. ഓഗസ്റ്റ് 31 വരെയാണ് ഓഫര്‍.

പ്രീപെയ്ഡ് ഓഫര്‍

പ്രീപെയ്ഡ് വരിക്കാര്‍ക്ക് 749 രൂപ മുടക്കി ഒരു കളര്‍ഹാന്‍ഡ്‌സെറ്റും ഒപ്പം 100,000 സൗജന്യ എംടിഎസ്-എംടിഎസ് ലോക്കല്‍ കോളുകളും ആസ്വദിക്കാം. ഒരു വര്‍ഷമാണ് കാലാവധി. മറ്റ് ലോക്കല്‍, എസ്ടിഡി കോളുകള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് സെക്കന്റില്‍ അര പൈസയേ ഈടാക്കുകയുള്ളൂ.

പോസ്റ്റ്‌പെയ്ഡ് ഓഫര്‍

പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് പ്രതിമാസം 499 രൂപ നല്‍കി കേരളത്തിലുടനീളം പരിധിയില്ലാതെ ലോക്കല്‍ കോളുകള്‍ ആസ്വദിക്കാം. മിനുട്ടില്‍ 40 പൈസയാണ് എസ്ടിഡി കോളുകള്‍ക്ക്.

ഡാറ്റാ ഓഫര്‍

1,149 രൂപയ്ക്ക് എംബ്ലേസ് പ്രീപെയ്ഡ് ഡാറ്റാ കാര്‍ഡും എംടിഎസ് വാഗ്ദാനം ചെയ്യുന്നുണ്ട്. 248 രൂപയ്ക്കും അതിന് മുകളിലുമുള്ള റീചാര്‍ജ്ജുകള്‍ക്ക്  പ്രതിമാസം 1 ജിബി ഡാറ്റ അധികം ലഭിക്കും. ഒരു വര്‍ഷത്തേയ്ക്കാണ് ഈ ഓഫര്‍. അതല്ലെങ്കില്‍ 1,149 രൂപയ്ക്ക് എംബ്ലേസ് പോ്‌സ്റ്റ്‌പെയ്ഡ് ഡാറ്റാ കാര്‍ഡ്  വാങ്ങി ഉപയോഗിക്കുന്ന ഡാറ്റയ്ക്ക് മാത്രം പണം നല്‍കാനാകുന്ന എംടിഎസ് സീറോ റെന്റല്‍ പ്ലാനും ഓണത്തിന് കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot