5999 രൂപയ്ക്ക് MTS അവതരിപ്പിയ്ക്കുന്നു, ആന്‍ഡ്രോയ്ഡ് 2.3 സഹിതം MTag 353

Posted By: Staff

5999 രൂപയ്ക്ക് MTS അവതരിപ്പിയ്ക്കുന്നു, ആന്‍ഡ്രോയ്ഡ് 2.3 സഹിതം MTag 353

MTag 353 എന്ന ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുമായി രംഗത്ത് വന്നിരിക്കുകയാണ് MTS.

320x480 റെസല്യുഷനുള്ള കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനാണ് 3.5 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയ MTS   MTag 353ല്‍ ഉപയോഗിച്ചിരിക്കുന്നത്. 800 MHz ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ പ്രൊസസ്സര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ മോഡലില്‍ 1500 mAh ബാറ്ററിയാണ് ഊര്‍ജ സ്രോതസ്സ്. 3 മെഗാ പിക്‌സല്‍ പിന്‍ ക്യാമറയുള്ള  MTS   MTag 353ല്‍ 32 ജി ബി വരെ ബാഹ്യ മെമ്മറി സപ്പോര്‍ട്ട് ചെയ്യും. മാത്രമല്ല ഒരു 2 ജി ബി കാര്‍ഡ് ഫോണിനൊപ്പം നല്‍കിയിട്ടുമുണ്ട്. ഒരു സങ്കടമുള്ളത് ഓ എസ്സിനേക്കുറിച്ചാണ്. കാലഹരണപ്പെട്ട ആന്‍ഡ്രോയ്ഡ് 2.3 ആണ് ഈ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്.

ലോഞ്ച് വേളയില്‍ സംസാരിച്ച എം ടി എസ് ഇന്ത്യ, ചീഫ് മാര്‍ക്കെറ്റിംഗ് & സെയില്‍സ് ഓഫീസര്‍  ലിയോനിഡ് മുസതോവിന്റെ വാക്കുകളില്‍, 'ഹൈ സ്പീഡ് ഡാറ്റ, വോയിസ് പ്ലാനുകള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയിരിക്കുന്ന ഈ മോഡല്‍ യുവാക്കളെ ഉദ്ദേശിച്ചുള്ളതാണ്.'

പല തരത്തിലുള്ള ഓഫറുകളുമായിട്ടാണ് MTS MTag 353 വന്നിരിക്കുന്നത്. രണ്ട് മാസത്തേക്ക് 512 എം ബി ഡാറ്റ , 500 ലോക്കല്‍ + എസ് റ്റി ഡി /മാസം (3 മാസത്തേക്ക്),  6 മാസത്തേക്ക്  1 പൈസാ/ 2 സെക്കണ്ട്‌സ് (ലോക്കല്‍+എസ് റ്റി ഡി). ഇതൊക്കെ കൂടാതെ  MTS TV ആപ്ലിക്കേഷന്‍ ഉപയോഗിച്ച് 100ല്‍ അധികം ലൈവ് ടി വി ചാനലുകള്‍ കാണാനുള്ള സൗകര്യവുമുണ്ട്.

ഈ ഫോണ്‍ വിപണിയില്‍ 5,999 രൂപയ്ക്ക് ലഭ്യമാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot