Home
News

ചില കോടിക്കണക്കുകൾ; മുകേഷ് അംബാനി ലോക കോടീശ്വരന്മാരിൽ പതിനഞ്ചാമത്! ആസ്തി 2.75 ലക്ഷം കോടി!

By Shafik

ചില കോടിക്കണക്കുകളെ കുറിച്ച് പറയുകയാണ് ഇന്നിവിടെ. ഒരു ലക്ഷം രൂപ പോലും തികച്ച് നേരിട്ട് കാണാത്ത നമ്മളെ പോലെ സാധാരക്കാരിൽ സാധാരക്കാരായ പലരെയും സംബന്ധിച്ചെടുത്തോളം പ്രത്യേകിച്ച് ഗുണങ്ങളൊന്നും തന്നെയില്ലെങ്കിലും എന്നും ഇത്തരം കോടിക്കണക്കുകൾ നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തെല്ലൊന്ന് അതിശയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മുകേഷ് അംബാനി ലോക കോടീശ്വരന്മാരിൽ പതിനഞ്ചാമത്! ആസ്തി 2.75 ലക്ഷം കോടി!

ലോകത്തിൽ ഏറ്റവുമധികം പണക്കാർ ഇന്ത്യയിൽ ആണുള്ളതെന്ന കാര്യം വ്യക്തമാക്കുന്ന റിപ്പോർട്ട് ഈയടുത്തിടെ പുറത്തുവന്നിരുന്നു. ആ ഇന്ത്യയിൽ തന്നെയാണ് സാധാരണക്കാരും അതിലേറെ ദരിദ്രരെയും കൊണ്ട് നിറയുന്നത്. എന്ത് വിരോധാഭാസമാണ് ഇതെന്ന് ചോദിച്ചാൽ ഒരു മറുപടി പറയാൻ അതിനെ കുറിച്ച് പേജുകൾ തന്നെ എഴുതേണ്ടി വരും. അതിനാൽ തത്കാലം അതിലേക്കൊന്നും പോകുന്നില്ല. മുകേഷ് അംബാനിയുടെ സ്വത്തും നിലവിൽ അദ്ദേഹത്തിന്റെ ലോക റാങ്കിങ്ങും മാത്രം ചുരുക്കി വിവരിക്കട്ടെ, ഒപ്പം പട്ടികയിൽ ഉള്ള മറ്റു പ്രമുഖരെ കുറിച്ചും ചിലത് പറയാം.

ബൂമറാങ് ഇൻഡക്സ് റാങ്കിങ് ആണ് ലോകത്തിലെ ഏറ്റവും വലിയ 500 പണക്കാരുടെ ലിസ്റ്റ് ദിനവും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിൽ മുകേഷ് അംബാനി ഇപ്പോൾ 15ആം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. അതായത് ലോകത്ത് തന്നെയുള്ള ഏറ്റവും വലിയ പണക്കാരിൽ പതിനഞ്ചാമനായി. രണ്ടു ദിവസം കൊണ്ടാണ് പെട്ടെന്ന് ഈ സ്ഥാനത്തേക്ക് മുകേഷ് അംബാനി എത്തിയത്. ജൂൺ 19ലെ കണക്കനുസരിച്ച് 2.75 ലക്ഷം കോടി ആസ്തിയുണ്ട് ഇദ്ദേഹത്തിന്. രണ്ടു ദിവസം കൊണ്ട് 9300 കോടിയുടെ അധിക ആസ്തി നേടിക്കൊണ്ടാണ് ഈ നിലയിലേക്ക് ഉയർന്നത്.

ഇവിടെ മുകേഷ് അംബാനി പിന്നിലാക്കിയത് അമേരിക്കൻ റീറ്റെയ്ൽ ഭീമൻ വാൾമാർട്ട് ഉടമകളായ സാക്ഷാൽ ജിം വാൾട്ടനെയും റോബ് വാൾട്ടനെയുമാണ്. ഈ സ്ഥിതിയിൽ പോയാൽ ഉടൻ തന്നെ പതിനാലാം സ്ഥാനത്തുള്ള ആലിബാബ ഉടമ ജാക്ക് മായെ മുകേഷ് അംബാനി കടത്തിവെട്ടും. 3.11 ലക്ഷം കോടിയാണ് ജാക്ക് മായുടെ ആസ്തി.

കോടികളുടെ കണക്കുകൾ സംസാരിക്കുമ്പോൾ കൂട്ടത്തിലെ ആദ്യസ്ഥാനക്കാരെ കൂടെ പറയേണ്ടതുണ്ടല്ലോ. ആമസോൺ ഉടമ ജെഫ് ബെസോസ് ആണ് ഇന്ന് നിലവിൽ ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ. ഈയടുത്ത കാലത്തായി ആമസോണിന്റെ ഓഹരികൾ വിപണിയിൽ വൻ മുന്നേറ്റമാണ് നടത്തിയത്. അത് ജെഫിന്റെ പോക്കറ്റ് കൂടുതൽ കനമുള്ളതാക്കാൻ നല്ല തോതിൽ കാരണമായിട്ടുണ്ട്. മുപ്പത് വയസ്സുകാൻ ജെഫ് ബെസോസ് ഒരു ഓൺലൈൻ ബുക്ക് സ്റ്റോർ തുടങ്ങിയത് മുതൽ ഇന്നുവരെ ഉള്ള എല്ലാ സംഭവങ്ങളും ഏറെ ആശ്ചര്യം ജനിപ്പിക്കുന്നതാണ്.

Best Mobiles in India

English summary
Mukesh Ambani in 15th position in the list of richest people in the world.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X