തുടർച്ചയായി പതിനൊന്നാം വർഷവും രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായി മുകേഷ് അംബാനി!

|

വിജയങ്ങൾ തുടർച്ചയാക്കി മുകേഷ് അംബാനി വീണ്ടും വാർത്തകളിൽ നിറയുകയാണ്. തുടർച്ചയായി പതിനൊന്നാം വർഷവും രാജ്യത്തെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരിക്കുകയാണ് മുകേഷ് അംബാനി. ഫോർബ്‌സ് മാഗസിൻ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ 47.3 ബില്യൺ ആണ് അംബാനിയുടെ ഇപ്പോഴത്തെ ആസ്തി.

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നൻ

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നൻ

അതേപോലെത്തന്നെ ഈ വർഷം ഏറ്റവുമധികം സമ്പാദ്യമുണ്ടാക്കിയ വ്യക്തി എന്ന റെക്കോർഡും മുകേഷ് അംബാനിക്കാണ്. 9.3 ബില്യൺ ഡോളറാണ് ഈ വർഷം മാത്രം അദ്ദേഹം തന്റെ സമ്പത്തിലേക്ക് ചേർത്തത്. ജിയയുടെ തുടർച്ചയായ വിജയവും പുതുതായി ആരംഭിച്ച റിലയൻസ് ജിയോ ബ്രോഡ്ബാൻഡ് സേവനവുമെല്ലാം ഇതിന് നല്ല രീതിയിൽ കാരണവുമായിട്ടുണ്ട്.

രണ്ടു മുതൽ അഞ്ചു വരെ സ്ഥാനക്കാർ

രണ്ടു മുതൽ അഞ്ചു വരെ സ്ഥാനക്കാർ

2018ലെ ഫോർബ്‌സിന്റെ ഇന്ത്യയിലെ മികച്ച പണക്കാരുടെ പട്ടികയിൽ വിപ്രോ ചെയർമാൻ അസിം പ്രേംജി ആണ് രണ്ടാം സ്ഥാനത്ത് എത്തിയിട്ടുള്ളത്. 21 ബില്യൺ ഡോളർ ആണ് അദ്ദേഹത്തിന്റെ ആസ്തി. ArcelorMittal ചെയർമാനും സിഇഒയുമായ ലക്ഷ്മി മിത്തൽ ആണ് മൂന്നാം സ്ഥാനത്തുള്ളത്. 18.3 ബില്യൺ ഡോളർ ആണ് അദ്ദേഹത്തിന്റെ ആസ്തി. മിത്തലിന് തൊട്ടുപിറകിലായി 18 ബില്യൺ ഡോളർ ആസ്തിയുടെ ഹിന്ദുജ സഹോദരന്മാർ നാലാം സ്ഥാനത്തും അതിന് പിറകിലായി പല്ലോൻജി മിസ്ടറി 15.7 ബില്യൺ ഡോളറുമായി അഞ്ചാം സ്ഥാനത്തുമുണ്ട്.

 44.3 ബില്യൺ ഡോളർ ആസ്തി
 

44.3 ബില്യൺ ഡോളർ ആസ്തി

ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം മുകേഷ് അംബാനിയാണ് ഏഷ്യയിലെ ഏറ്റവും വലിയ പണക്കാരൻ. ആലിബാബ സ്ഥാപകൻ ജാക്ക് മായെ പിന്തള്ളിയാണ് മുകേഷ് അംബാനി ഈ നേട്ടം സ്വന്തമാക്കിയത്. റിപ്പോർട്ടുകൾ പ്രകാരം അംബാനിയുടെ ഇന്നത്തെ ആസ്തി 44.3 ബില്യൺ ഡോളർ ആണ്. ആലിബാബയുടെ ജാക്ക് മാ 44 ബില്യൺ ഡോളർ ആസ്തിയുമായി പിറകിലും.

 ലോകത്തിലെ ഏറ്റവും വലിയ ഓയിൽ റിഫൈനറി മുകേഷ് അംബാനിയുടേത്

ലോകത്തിലെ ഏറ്റവും വലിയ ഓയിൽ റിഫൈനറി മുകേഷ് അംബാനിയുടേത്

ഇന്ന് ലോകത്തിലുള്ള ഏറ്റവും വലിയ ഓയിൽ റിഫൈനറി മുകേഷ് അംബാനിക്ക് സ്വന്തമാണ്. 1999ൽ ആണ് റിലയൻസ് ജമാനഗർ റിഫൈനറി തുടങ്ങിയത്. അന്ന് അതിന്റെ ശേഷി പ്രതിദിനം 668,000 ബാരൽ ആയിരുന്നു. 2008 ആകുമ്പോഴേക്കും തന്നെ ഇത് പ്രതിദിനം 1,240,000 ബാരലുകൾ ആയി ഉയരുകയുണ്ടായി. ഈ ഓയിൽ റിഫൈനറിയുടെ ഇന്നത്തെ മൊത്തം മൂല്യം 6 ബില്യൺ ഡോളറാണ്.

ജിയോ റെക്കോർഡുകൾ

ജിയോ റെക്കോർഡുകൾ

മുകേഷ് അംബാനി ജിയോയുമായി 22 മാസങ്ങൾക്ക് മുമ്പ് വരുമ്പോൾ വിപണിയിൽ ശക്തരായ ഒരുപിടി എതിരാളികൾ ഉണ്ടായിരുന്നു. എന്നാൽ ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ എല്ലാ നെറ്റവർക്ക് കമ്പനികളെയും തോൽപ്പിച്ച ഏറ്റവുമധികം ഉപഭോക്താക്കളെ നേടാൻ ജിയോക്ക് കഴിയുകയുണ്ടായി. 215 മില്യൺ ഉപഭോക്താക്കൾ ആണ് ജിയോക്ക് ഇപ്പൊൾ ഉള്ളത്.

 അച്ഛന് വേണ്ടി MBA വിട്ട ആളാണ് മുകേഷ് അംബാനി

അച്ഛന് വേണ്ടി MBA വിട്ട ആളാണ് മുകേഷ് അംബാനി

എൺപതുകളിൽ കാലിഫോർണിയയിലെ സ്റ്റാന്ഫോഡ് സർവ്വകലാശാലയിൽ എംബിഎ ചെയ്യുമ്പോൾ ആയിരുന്നു അച്ഛന് അസുഖം അധികമായതും അതിനെ തുടർന്ന് പടിച്ചുകൊണ്ടിരുന്ന എംബിഎ പാതിവഴിയിൽ ഒഴിവാക്കി ഇന്ത്യയിലേക്ക് മുകേഷ് അംബാനി തിരിച്ചുവന്നതും.

ലോകത്തിലെ ഏറ്റവും വിലകൂടിയ വീടുകളിൽ ഒന്ന്

ലോകത്തിലെ ഏറ്റവും വിലകൂടിയ വീടുകളിൽ ഒന്ന്

2 ബില്യൺ ഡോളർ ചിലവിൽ 400,000 ചതുരശ്ര അടിയിൽ മുംബൈയിൽ നിലകൊള്ളുന്ന ഇദ്ദേഹത്തിന്റെ വീട് ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ വീടുകളിൽ ഒന്നാണ്.

ശമ്പളം

ശമ്പളം

വർഷത്തിൽ 15 കോടിയാണ് മുകേഷ് അംബാനിയുടെ ശമ്പളം. കഴിഞ്ഞ 7 വർഷങ്ങളായി ഇതിൽ മാറ്റമില്ല. ഒപ്പം 5 ശതമാനം നികുതി എല്ലായിനത്തിലുമായി റിലയൻസ് ഇൻഡസ്ട്രീസ് സർക്കാരിന് അടയ്ക്കുന്നുണ്ട്.

ഇരട്ടപ്പേര്

ഇരട്ടപ്പേര്

ചില റിപ്പോർട്ടുകൾ പ്രകാരം മുകേഷ് അംബാനിയുടെ ഇരട്ടപ്പേര് മുക്കു (Muku) എന്നാണ്. മറ്റു ചില റിപ്പോർട്ടുകൾ പ്രകാരം മുകേഷ് ഇതുവരെ മദ്യപിച്ചിട്ടില്ല. ഒപ്പം ഒരു ശുദ്ധ വെജിറ്റേറിയൻ കൂടിയാണ്. ഇഷ്ട ഭക്ഷണം ചോറും ചപ്പാത്തിയും.

Best Mobiles in India

Read more about:
English summary
Mukesh Ambani emerges richest Indian for 11th consecutive year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X