തലമുറ മാറ്റം തുടരുന്നു; മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി റിലയൻസ് റീട്ടെയിൽ തലപ്പത്തേക്ക്

|

റിലയൻസ് ജിയോയുടെ തലപ്പത്ത് നിന്നും കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനി പദവി ഒഴിഞ്ഞത്. തൊട്ട് പിന്നാലെ മൂത്ത മകൻ ആകാശ് അംബാനി റിലയൻസ് ജിയോയുടെ ചെയർമാൻ ആയി നിയമിതൻ ആകുകയും ചെയ്തു. ഇപ്പോഴിതാ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ് തലപ്പത്തേക്ക് മകളായ Isha Ambani വരികയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഊർജ മേഖല മുതൽ ടെക്നോളജിയും ടെലിക്കോമും വരെയായി വളർന്ന് പന്തലിച്ച Reliance സാമ്രാജ്യത്തിന്റെ തലപ്പത്ത് തലമുറ മാറ്റം സമാരംഭിക്കുന്നതിന്റെ സൂചനയായിട്ടാണ് ആകാശ് അംബാനിയുടെയും ഇഷ അംബാനിയുടെയും കടന്ന് വരവിനെ വിലയിരുത്തുന്നത്.

217 ബില്യൺ

217 ബില്യൺ ആസ്തിയുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പ്രധാനപ്പെട്ട രണ്ട് യൂണിറ്റുകളുടെ തലപ്പത്തേക്കാണ് മൂത്ത രണ്ട് മക്കളെയും മുകേഷ് അംബാനി നിയമിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയുടെ തലപ്പത്തേക്കാണ് ആകാശ് അംബാനി നിയമിതൻ ആയിരിക്കുന്നത്. 30കാരിയായ ഇഷ അംബാനി വരുന്നത് 1.57 ലക്ഷം കോടി ( 2021 മാർച്ചിലെ കണക്ക് ) വിറ്റ് വരവുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ സ്ഥാപനത്തിന്റെ തലപ്പത്തേക്കും. റിലയൻസ് റീട്ടെയിൽ മേധാവിയായി Isha Ambani ഉടൻ നിയമിതയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജിയോ തലപ്പത്ത് തലമുറ മാറ്റം; Mukesh Ambani സ്ഥാനം ഒഴിഞ്ഞു, Akash Ambani പുതിയ ചെയർമാൻജിയോ തലപ്പത്ത് തലമുറ മാറ്റം; Mukesh Ambani സ്ഥാനം ഒഴിഞ്ഞു, Akash Ambani പുതിയ ചെയർമാൻ

അംബാനി

റിലയൻസിന്റെ തലപ്പത്ത് മക്കൾക്ക് നിർണായക പങ്കാളിത്തം ലഭിക്കുമെന്ന് കഴിഞ്ഞ വർഷം തന്നെ 65കാരനായ മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു. ഒരു വർഷത്തിനിപ്പുറമാണ് ഏഷ്യയിലെ ഏറ്റവും ധനികമായ കുടുംബങ്ങളിൽ ഒന്നിൽ തലമുറ മാറ്റത്തിന് തുടക്കമാകുന്നത്. ആകാശിനും ഇഷയ്ക്കും പിന്നാലെ ഇളയ മകൻ ആനന്ദും റിലയൻസ് സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് വരും. ആനന്ദ് അംബാനി, ആകാശ് അംബാനി, ഇഷ അംബാനി എന്നീ മൂന്ന് പേരും റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ബോർഡ് ഡയറക്ടർമാർ ആണ്. ഇഷ അംബാനിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി തുടർന്ന് വായിക്കുക.

Isha Ambani: ഇഷ അംബാനി

Isha Ambani: ഇഷ അംബാനി

30 കാരിയായ ഇഷ അംബാനി യേൽ യൂണിവേഴ്സിറ്റിയിൽ നിന്നും മനശാസ്ത്രത്തിൽ ബിരുദവും തുടർന്ന് സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ നിന്നും എംബിഎയും നേടിയിരുന്നു. യുഎസിലെ മക്കിൻസി ആൻഡ് കമ്പനിയിലും ജോലി ചെയ്ത ശേഷമാണ് ഇഷ റിലയൻസിൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തത്.

പുതിയ പ്രതിമാസ റീചാർജ് പ്ലാനുകളുമായി ബിഎസ്എൻഎൽപുതിയ പ്രതിമാസ റീചാർജ് പ്ലാനുകളുമായി ബിഎസ്എൻഎൽ

റീട്ടെയിൽ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വര - അനന്തരാവകാശി പട്ടികയിൽ 16ാം വയസിൽ, രണ്ടാം സ്ഥാനത്ത് എത്തിയപ്പോഴാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിനായി ഡിജിറ്റൽ, അഡ്വൈർടൈസിങ്, കമ്മ്യൂണിക്കേഷൻസ്, ക്രിയേറ്റീവ് എന്നിവയുൾപ്പെടുന്ന എല്ലാ മാർക്കറ്റിങ് ടീമുകളുടെയും സ്ട്രാറ്റജി ഡെവലപ്‌മെന്റും നടപ്പാക്കലും ഇഷയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്.

അജിയോ

2016ൽ റിലയൻസ് ആരംഭിച്ച അജിയോ എന്ന ഫാഷൻ പോർട്ടലിന്റെ ലോഞ്ചിന് പിന്നിൽ പ്രവർത്തിച്ചു. ജിയോ പ്ലാറ്റ്ഫോമുകളുടെ ലോഞ്ചിന് പിന്നിലെ പ്രചോദനം ഇഷയാണെന്ന് നേരത്തെ മുകേഷ് അംബാനി പറഞ്ഞിട്ടുണ്ട്. ബ്രാൻഡിംഗിലും കൺസ്യൂമർ റിലേറ്റഡ് തീരുമാനങ്ങളിലും അവർ ആകാശ് അംബാനിയെ സഹായിച്ചിട്ടുണ്ട്. 2018 ഡിസംബറിൽ ഇഷയും ആനന്ദ് പിരമിളും വിവാഹിതരായി. താരനിബിഡവും അതിഗംഭീരവുമായ ചടങ്ങിലായിരുന്നു വിവാഹ ചടങ്ങ്.

വലിയ ബാറ്ററിയുമായി ഈ വർഷം പുറത്തിറങ്ങിയ മികച്ച സ്മാർട്ട്ഫോണുകൾവലിയ ബാറ്ററിയുമായി ഈ വർഷം പുറത്തിറങ്ങിയ മികച്ച സ്മാർട്ട്ഫോണുകൾ

റിലയൻസ്  റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ്

റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ്

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ( RIL) ഗ്രൂപ്പിന് കീഴിലുള്ള എല്ലാ റീട്ടെയിൽ കമ്പനികളുടെയും ഹോൾഡിങ് കമ്പനിയാണ് റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ് ( RRVL ). 2021 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ് 1,57,629 കോടി രൂപയുടെ ഏകീകൃത വിറ്റുവരവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബ്ലൂംബെർഗ്

റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ് ചെയർപേഴ്സണായി ഇഷ അംബാനി വരുമെന്ന് ബ്ലൂംബെർഗ് ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. റിലയൻസിലെ തന്നെ പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളാണ് ഇത് സംബന്ധിച്ച പ്രതികരണം നടത്തിയത്. പിന്നാലെ വിവിധ ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് പുറത്ത് വിട്ടു. അതേ സമയം റിലയൻസിന്റെ ഭാഗത്ത് നിന്നും ഇത് വരെയും ഔദ്യോഗിക പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല.

BSNL 107 രൂപയ്ക്ക് 50 ദിവസത്തെ വാലിഡിറ്റിയും 3 ജിബി ഡാറ്റയും നൽകുന്നുBSNL 107 രൂപയ്ക്ക് 50 ദിവസത്തെ വാലിഡിറ്റിയും 3 ജിബി ഡാറ്റയും നൽകുന്നു

Best Mobiles in India

English summary
Mukesh Ambani stepped down as Reliance Jio chief yesterday. Shortly afterwards, his eldest son Aakash Ambani was appointed as the new Chairman of Reliance Jio. According to the latest reports, Ambani's daughter Isha Ambani is all set to head Reliance Retail Ventures Limited.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X