Reliance Jio: ജിയോ തലപ്പത്ത് തലമുറ മാറ്റം; Mukesh Ambani സ്ഥാനം ഒഴിഞ്ഞു, Akash Ambani പുതിയ ചെയർമാൻ

|

റിലയൻസിന്റെ ടെലിക്കോം വിഭാഗമായ റിലയൻസ് ജിയോയുടെ തലപ്പത്ത് നിന്നും മുകേഷ് അംബാനി രാജി വച്ചു. കമ്പനിയുടെ നിയന്ത്രണം മൂത്ത മകനായ ആകാശിനാണ് കൈ മാറിയിരിക്കുന്നത്. റിലയൻസ് ജിയോയുടെ ചെയർമാൻ, മാനേജിങ് ഡയറക്ടർ എന്നീ ചുമതലകളാണ് Mukesh Ambani രാജി വച്ചത്. മകൻ ആകാശ് അംബാനിയെ റിലയൻസ് ജിയോയുടെ ചെയർമാൻ ആയി നിയമിക്കുകയും ചെയ്തു. 65കാരനായ മുകേഷ് അംബാനിയുടെ പിൻഗാമി എന്ന നിലയിലാണ് Akash Ambani ജിയോയുടെ തലപ്പത്തേക്ക് വരുന്നത്.

 

മുകേഷ് അംബാനി

ജൂൺ 27നാണ് മുകേഷ് അംബാനി റിലയൻസ് ജിയോയിലെ തന്റെ ചുമതലകൾ ഒഴിഞ്ഞത്. അന്നേ ദിവസം തന്നെ ആകാശ് അംബാനി Reliance Jio ചെയർമാൻ ആയി നിയമിതൻ ആകുകയും ചെയ്തു. റിലയൻസ് ജിയോയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന ആകാശിന്റെ നിയമനത്തിന് ബോർഡ് അംഗീകാരം നൽകുകയും ചെയ്തു. ജിയോയുടെ മാനേജിങ് ഡയറക്ടർ ആയി പങ്കജ് മോഹൻ പവാറിനെയും നിയമിച്ചു. അഞ്ച് വർഷത്തേക്കാണ് നിയമനം. രമീന്ദർ സിംഗ് ഗുജ്‌റാൾ, കെവി ചൗധരി എന്നിവരെ സ്വതന്ത്ര ഡയറക്ടർമാരായും നിയമിച്ചിട്ടുണ്ട്.

ഹാങ്ഔട്ട്സിനും പൂട്ട് വീഴുന്നു; ഗൂഗിൾ ചാറ്റിലേക്ക് മാറാൻ യൂസേഴ്സിന് നിർദേശംഹാങ്ഔട്ട്സിനും പൂട്ട് വീഴുന്നു; ഗൂഗിൾ ചാറ്റിലേക്ക് മാറാൻ യൂസേഴ്സിന് നിർദേശം

ടെലിക്കോം

നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. എല്ലാ ടെലിക്കോം കമ്പനികളെക്കാളും ലാഭവും യൂസർ ബേസും ഉള്ള സ്ഥാപനം. ഈ സ്ഥാപനത്തിന്റെ തലപ്പത്തേക്ക് ആണ് ആകാശ് അംബാനി വരുന്നത്. മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ റിലയൻസ് ജിയോ കൈവരിച്ചത് സമാനതകൾ ഇല്ലാത്ത വളർച്ചയാണ്.

ജിയോ
 

ഈ വളർച്ച മെട്രിക്കുകളും മാർക്കറ്റിലെ മേധാവിത്വവും അതേ പടി നിലനിർത്തുക എന്നതാണ് ജിയോയുടെ തലപ്പത്തേക്ക് എത്തുമ്പോൾ ആകാശ് നേരിടുന്ന പ്രധാന വെല്ലുവിളി. വളരെക്കാലമായി ജിയോയുടെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ആകാശിന് ഇത് അത്ര ബുദ്ധിമുട്ടാകില്ലെന്നും വിലയിരുത്തൽ ഉണ്ട്.

കുറഞ്ഞ വിലയ്ക്ക് പറക്കും സ്പീഡും മറ്റ് ആനുകൂല്യങ്ങളും; ജിയോഫൈബറിന്റെ കിടിലൻ പ്ലാനുകൾകുറഞ്ഞ വിലയ്ക്ക് പറക്കും സ്പീഡും മറ്റ് ആനുകൂല്യങ്ങളും; ജിയോഫൈബറിന്റെ കിടിലൻ പ്ലാനുകൾ

റിലയൻസ് ജിയോ

റിലയൻസ് ജിയോയുടെ തലപ്പത്ത് നിന്നും ഒഴിഞ്ഞെങ്കിലും ജിയോ ഇൻഫോകോം അടക്കം എല്ലാ ജിയോ ഡിജിറ്റൽ ബ്രാൻഡുകളുടെയും ഉടമസ്ഥതയുള്ള ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ ചെയർമാൻ ആയി മുകഷ് അംബാനി തുടരും. മുകേഷ് അംബാനി ഇപ്പോഴും ജിയോയുടെ മാതൃ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് എന്ന കാര്യവും മറക്കരുത്.

റിലയൻസ്

വർഷങ്ങളായി റിലയൻസ് ജിയോയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് കൊണ്ടിരിക്കെയാണ് കമ്പനിയുടെ തലപ്പത്തേക്കും ആകാശ് അംബാനി എത്തുന്നത്. അമേരിക്കയിൽ നിന്നും സാമ്പത്തിക ശാസ്ത്ര ബിരുദം നേടിയ ശേഷമാണ് റിലയൻസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. നേരത്തെ റിലയൻസിന്റെ ഡിജിറ്റൽ സർവീസ്, കൺസ്യൂമർ റീട്ടെയിൽ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്.

ജിയോഫോൺ നെക്സ്റ്റ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരംജിയോഫോൺ നെക്സ്റ്റ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം

ജിയോഫോൺ

2017ൽ ജിയോഫോൺ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള ആകാശ് ജിയോയിലേക്കുള്ള വിദേശ നിക്ഷേപ സമാഹരണത്തിലും മുഖ്യ പങ്കാളിയാണ്. ബ്ലോക്ക് ചെയിൻ, എഐ പോലുള്ള സെക്ടറുകളിലെ ജിയോയുടെ വളർച്ചയ്ക്ക് പിന്നിലും ആകാശിന് പങ്കുണ്ട്. ജിയോയുടെ 4ജി വിന്യാസം അടക്കമുള്ള നിർണായക പ്രവർത്തനങ്ങളിലും ആകാശ് അംബാനിക്ക് പങ്കുണ്ട്.

ജിയോ ഇൻഫോ

റിലയൻസ് ജിയോയുടെ വളർച്ചയിൽ ബഹുമുഖമായ സംഭാവനകൾ ആകാശ് നൽകിയിട്ടുണ്ടെന്നാണ് കമ്പനി വിശദീകരിക്കുന്നത്. ഇതിനുള്ള അംഗീകാരം എന്ന നിലയിൽ കൂടിയാണ് ചെയർമാൻ ആയുള്ള ആകാശിന്റെ ആരോഹണം. റിലയൻസ് ജിയോ ഇൻഫോകോമിന്റെ ചെയർമാനായുള്ള ആകാശിന്റെ വളർച്ച ഡിജിറ്റൽ യാത്രയിൽ അദ്ദേഹം നൽകിയ പ്രത്യേക സംഭാവനകൾക്കുള്ള അം​ഗീകാരം കൂടിയാണ്.

ആമസോണും ഗൂഗിളും ഒഴിവാക്കി 1.8 കോടി ശമ്പളത്തിൽ ഫേസ്ബുക്കിൽ ജോലിക്ക് കയറി അംഗൻവാടി ജീവനക്കാരിയുടെ മകൻആമസോണും ഗൂഗിളും ഒഴിവാക്കി 1.8 കോടി ശമ്പളത്തിൽ ഫേസ്ബുക്കിൽ ജോലിക്ക് കയറി അംഗൻവാടി ജീവനക്കാരിയുടെ മകൻ

താരിഫ് നിരക്ക്

രാജ്യത്തെ ടെലിക്കോം സെക്ടറിൽ ഏറ്റവും വലിയ സ്ഥാപനമായ റിലയൻസ് ജിയോയ്ക്ക് നാലാം പാദത്തിൽ 4,173 കോടിയുടെ അറ്റാദായം ആണ് ഉണ്ടായിരുന്നത്. താരിഫ് നിരക്ക് കൂട്ടിയതും മികച്ച സബ്സ്ക്രൈബർ ബേസും ഫൈബർ ടു ഹോം സേവനങ്ങളുടെ വളർച്ചയും റിലയൻസ് ജിയോയുടെ വരുമാന വർധനവിന് കാരണങ്ങളാണ്. ജിയോയുടെ മാതൃ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസും വലിയ വളർച്ചയാണ് നേടിയത്.

Best Mobiles in India

English summary
Mukesh Ambani has resigned as head of Reliance Jio, Reliance's telecom arm. Akash, the eldest son, has taken over control of the company. Mukesh Ambani has resigned as chairman and managing director of Reliance Jio. His son Aakash Ambani has been appointed chairman of Reliance Jio.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X