കണ്ടിട്ടുണ്ടോ...എയര്‍കണ്ടീഷണും LCD ടിവിയും ഉള്ള ഹൈടെക് ടോയ്‌ലറ്റ്

Posted By:

നമ്മുടെ നാട്ടിലെ പൊതു ടോയ്‌ലറ്റുകള്‍ എങ്ങനെയാണ്. ഗതികെട്ടാല്‍ മാത്രമെ ആളുകള്‍ പോവുകയുള്ളു. അതും മൂക്കുപൊത്തി, കണ്ണടച്ച്. അത്രയ്ക്കുണ്ട് വൃത്തിയും ശുചിത്വവും. ഇന്ത്യയില്‍ മിക്ക സ്ഥലങ്ങളിലും കാര്യങ്ങള്‍ ഇങ്ങനെതന്നെ. എന്നാല്‍ മുംബൈയിലെ കാന്‍ഡിവിലിയില്‍ ആരംഭിച്ച പുതിയ ടോയ്‌ലറ്റ് ഇതിന് അപവാദമാണ്. കാരണമെന്തെന്നല്ലേ. ഒരു പൊതു ടോയ്‌ലറ്റില്‍ ഇതുവരെ കാണാത്ത പലതും ഇവിടെയുണ്ട്.

കണ്ടിട്ടുണ്ടോ...എയര്‍കണ്ടീഷണും LCD ടിവിയും ഉള്ള ഹൈടെക് ടോയ്‌ലറ്റ്

പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്തതാണെന്നാണ് പ്രധാന കാര്യം. തീര്‍ന്നില്ല, തിരക്കുള്ളസമയമാണെങ്കില്‍ കാത്തിരിപ്പിനായി വിശാലമായ സോഫസെറ്റ്. ഇതിനുമാത്രം വില രണ്ടരലക്ഷം. തീര്‍ന്നില്ല വിശേഷം, ബോറടിക്കാതിരിക്കാന്‍ 42 ഇഞ്ച് വരുന്ന LCD ടി.വിയും ഉണ്ട്. ചുരുക്കിപറഞ്ഞാല്‍ എല്ലാ അര്‍ഥത്തിലും ഹൈടെക്.

സാധാരണ ടോയ്‌ലറ്റുകളിലെ സീകര്യങ്ങള്‍ക്കു പുറമെ പ്രത്യേകം കുളിമുറിയും വസ്ത്രം മാറുന്നതിന് പ്രത്യേക മുറിയും ഇവിടെയുണ്ട്. എന്നുകരുതി കഴുത്തറുപ്പന്‍ ചാര്‍ജാണ് ഈടാക്കുക എന്നു കരുതണ്ട. യൂറിന്‍ പാസ് ചെയ്യാന്‍ പണമൊന്നും നല്‍കേണ്ടതില്ല. കക്കൂസും കുളിമുറിയും ഉപയോഗിക്കാന്‍ 5 രൂപ മാത്രവും. എപ്പോഴും ടോയ്‌ലറ്റ് വൃത്തിയായി സൂക്ഷിക്കാന്‍ രണ്ട് ജീവനക്കാര്‍ സദാ ഡ്യൂട്ടിയിലുണ്ടാവും.

സംഗതി ഹൈടെക് ആണെങ്കിലും ഇത്രയും തുക ചെലവഴിച്ച് ടോയ്‌ലറ്റ് നിര്‍മിച്ചതില്‍ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot