മുംബൈ ഹൈയര്‍ സെക്കന്‍ഡറി പരീക്ഷാ പേപ്പര്‍ വാട്ട്‌സ്ആപിലൂടെ "ചോര്‍ന്നു"...!
മഹാരാഷ്ട്ര ഹൈയര്‍ സെക്കന്‍ഡറി എഡ്യുക്കേഷന്റെ ചോദ്യ പേപ്പര്‍ വാട്ട്‌സ്ആപിലൂടെ ചോര്‍ന്നു. അക്കൗണ്ടന്‍സി വിഷയത്തിന്റെ ചോദ്യപേപ്പര്‍ സ്‌നാപ്‌ഷോട്ട് രൂപത്തിലാണ് തിങ്കളാഴ്ച വാട്ട്‌സ്ആപില്‍ പ്രചരിച്ചത്.

ചോദ്യപേപ്പര്‍ ചോര്‍ന്നതായി പൂനെയിലുളള മഹാരാഷ്ട്ര സ്റ്റേറ്റ് ബോര്‍ഡ് ഫോര്‍ സെക്കന്‍ഡറി ആന്‍ഡ് ഹൈയര്‍ സെക്കന്‍ഡറി എഡ്യുക്കേഷന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വീണ്ടും പരീക്ഷ നടത്താനുളള സാധ്യത കുറവാണെന്ന് അധികൃതര്‍ പറയുന്നു.

തിങ്കളാഴ്ച രാവിലെ 10.50-ന് ശേഷമാണ് ചോദ്യപേപ്പര്‍ വാട്ട്‌സ്ആപിലൂടെ പ്രചരിച്ചത്. ഈ സമയത്തിനുളളില്‍ വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശിച്ച് കഴിഞ്ഞതായതായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

മൊബൈല്‍ ഫോണ്‍ പരീക്ഷാ കേന്ദ്രത്തിനുളളിലേക്ക് ഒളിച്ച് കടത്തിയ ഏതെങ്കിലും വിദ്യാര്‍ഥിയായിരിക്കും ഈ പ്രവര്‍ത്തി ചെയ്തതെന്നാണ് അധികൃതരുടെ നിലപാട്.


Click it and Unblock the Notifications








