1.2 കോടി രൂപയുടെ ജോലിക്കായി ഗൂഗിളിൻറെ ലണ്ടൻ ഓഫീസിൽ ഈ ചെറുപ്പക്കാരൻ

|

ഗൂഗിളില്‍ ഒരു ജോലി എന്നത് ഏതൊരു ടെക്നോളജി വിദ്യാര്‍ത്ഥിയുടെയും ചിരകാല സ്വപ്നമാണ്. കേവലം വിദ്യാഭ്യാസ യോഗ്യത മാത്രമല്ല ഇത്തരം കമ്പനികളില്‍ ജോലി ലഭിക്കാനുള്ള മാനദണ്ഡം. അസാധാരണമായ ബുദ്ധിശക്തിയുള്ള ആളുകളെ തേടിപിടിച്ച് ജോലി നൽകുന്ന രീതിയും ഗൂഗിൾ, ഫേസ്ബുക്, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട ടെക് കമ്പനികള്‍ക്കുണ്ട്.

 
1.2 കോടി രൂപയുടെ ജോലിക്കായി ഗൂഗിളിൻറെ ലണ്ടൻ ഓഫീസിൽ ഈ ചെറുപ്പക്കാരൻ

റിലയൻസ് ജിയോ ലോകത്തിലെ ഏറ്റവും വലിയ എ.ഐ പ്ലാറ്റ്‌ഫോമായ 'ഹാപ്റ്റിക്' ഏറ്റെടുക്കുന്നുറിലയൻസ് ജിയോ ലോകത്തിലെ ഏറ്റവും വലിയ എ.ഐ പ്ലാറ്റ്‌ഫോമായ 'ഹാപ്റ്റിക്' ഏറ്റെടുക്കുന്നു

ഓണ്‍ലൈന്‍ പ്രോഗ്രാമര്‍

ഓണ്‍ലൈന്‍ പ്രോഗ്രാമര്‍

ഈ മേഘലയിലേക്ക് പുതിയൊരു അംഗം കൂടി എത്തിച്ചേരുകയാണ്, അതും മുംബൈയില്‍ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അബ്ദുള്ള ഖാൻ. ഓണ്‍ലൈന്‍ പ്രോഗ്രാമിംഗില്‍ മികച്ച കഴിവ് തെളിയിച്ച ഇരുപത്തി ഒന്നുകാരനായ അബ്ദുള്ള ഖാന് ഒരു വര്‍ഷത്തേക്ക് 1.2 കോടിയുടെ പാക്കേജ് ആണ് ഗൂഗിള്‍ വാഗ്‌ദാനം ചെയ്യുന്നത്.

 ഗൂഗിള്‍

ഗൂഗിള്‍

മുംബൈയിലെ എല്‍ ആര്‍ തിവാരി എഞ്ചിനീയറിംഗ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥിയാണ് അബ്ദുള്ള ഖാന്‍. ഓണ്‍ലൈന്‍ പ്രോഗ്രാമിംഗ് മത്സരങ്ങളില്‍ കഴിവ് തെളിയിച്ച യുവാവിന് ഗൂഗിളില്‍ നിന്നും ജോലി സംബന്ധിച്ച ഇ-മെയില്‍ സന്ദേശം ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു.

 ഗൂഗിള്‍ ഓഫീസില്‍

ഗൂഗിള്‍ ഓഫീസില്‍

നിരവധി റൗണ്ടുകള്‍ നീണ്ടു നിന്ന ഓണ്‍ലൈന്‍ അഭിമുഖത്തിനു ശേഷം അവസാന ഘട്ട സ്ക്രീനിംഗിനായി ലണ്ടനിലെ ഓഫീസില്‍ നേരിട്ടെത്താന്‍ അബ്ദുള്ളയ്ക്ക് നിര്‍ദ്ദേശം ലഭിച്ചു.

ഗൂഗിളിൻറെ ലണ്ടൻ ഓഫീസ്
 

ഗൂഗിളിൻറെ ലണ്ടൻ ഓഫീസ്

അവസാന ഘട്ട അഭിമുഖത്തിലും വിജയിച്ച ശേഷം ഗൂഗിള്‍ ഓഫീസില്‍ ചേരുവാൻ തയ്യാറെടുക്കുകയാണ് അബ്ദുള്ള ഖാൻ ഇപ്പോള്‍. ഗൂഗിളിന്റെ റിലയബിൾ സൈറ്റ് എൻജിനീയറായി സെപ്റ്റംബറിൽ അബ്‌ദുല്ല ഖാൻ ചേരും.

ഗൂഗിള്‍ ഹെഡ്ക്വാർട്ടേഴ്‌സ്

ഗൂഗിള്‍ ഹെഡ്ക്വാർട്ടേഴ്‌സ്

ആ സൈറ്റിലെ മത്സരത്തിൽ പങ്കെടുത്തപ്പോൾ ഇത്തരത്തിൽ ഒരു ഓഫർ ലഭിക്കുമെന്ന കാര്യം പ്രതീക്ഷിച്ചി രുന്നില്ലെന്ന് ഖാൻ പറഞ്ഞു.

"ഒരു കൗതുകത്തിന് വേണ്ടിയാണ് ഞാൻ ഈ മത്സരത്തിൽ ചേർന്നത്. അത്തരം സൈറ്റുകളിൽ പ്രോഗ്രാമർമാരുടെ പ്രൊഫൈലുകൾ പരിശോധിക്കുമെന്നാണ് ഞാൻ അറിഞ്ഞത്, കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കൊടുവിൽ അത്തരത്തിലുള്ള ഒരു ഇമെയിൽ എനിക്ക് ലഭിച്ചിരുന്നു. ഇത്തരത്തിൽ ഒരു മെയിൽ ലഭിച്ച ഒരാളെ എനിക്ക് അറിയാമായിരുന്നു. അവരുടെ ടീമിൽ ചേരുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അത്ഭുതകരമായ ഒരു അനുഭവമാണ്, "ഖാൻ പറഞ്ഞു. പന്ത്രണ്ടാം ക്ലാസ്സ് വരെ സൗദി അറേബ്യയിൽ പഠിച്ചു, അതിനുശേഷം മുംബൈയിലേക്ക് താമസം മാറി.

Best Mobiles in India

Read more about:
English summary
Abdullah Khan (21) may have failed to crack the entrance for IITs, but he has bagged an offer that many IITians would envy. Early this week, Khan landed a job at Google's London office, for a package of Rs 1.2 crore. The average salary offered to a graduate from a non-IIT engineering college in the city is around Rs 4 lakh pa.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X