ഡൂഡിലില്‍ റോബര്‍ട്ട് മോഗിന്റെ സംഗീതോപകരണം പ്ലേ ചെയ്യാം (വീഡിയോ)

Posted By: Staff

ഡൂഡിലില്‍ റോബര്‍ട്ട് മോഗിന്റെ സംഗീതോപകരണം പ്ലേ ചെയ്യാം (വീഡിയോ)

റോബര്‍ട്ട് മോഗിന്റെ 78മത്തെ പിറന്നാളിന് ആകര്‍ഷമായ ഡൂഡിലവതരിപ്പിച്ച് ഗൂഗിള്‍. റോബര്‍ട്ട് ആര്‍തര്‍ ബോബ് മോഗ് എന്ന അമേരിക്കന്‍ സംഗീതജ്ഞന്‍ പ്രശസ്തനായത് അദ്ദേഹത്തിന്റെ ഇലക്ട്രിക് സംഗീതോപകരണത്തിലൂടെയാണ്‌ 'മോഗ് സിന്തസൈസര്‍'. ഇതിലെ സ്വിച്ചുകള്‍ ക്രമീകരിച്ച് പ്രകൃതിയിലെ ശബ്ദങ്ങളും മറ്റ് സംഗീതോപകരങ്ങളുടെ ശബ്ദങ്ങളും അനുകരിക്കാനാകും. 1960കളിലും 70കളിലും സംഗീതരംഗത്ത് വന്‍ മാറ്റമാണ് ഇതിലൂടെ ഉണ്ടായത്.

ഹോംപേജില്‍ കാണുന്ന ഡൂഡിലിലെ കീകളില്‍ മൗസ് കൊണ്ടൊന്ന് ക്ലിക് ചെയ്ത് നോക്കൂ. സിന്തസൈസര്‍ പ്ലേ ചെയ്യാം. മൗസ് മാത്രമല്ല, ടച്ച്പാഡ്, നമ്പര്‍ കീ എന്നിവ ക്ലിക് ചെയ്തും ഇത് പ്ലേ ചെയ്യാം. സ്വന്തമായി മ്യൂസിക് ക്രിയേറ്റ് ചെയ്യുകയും ആവാം. ഇതിലെ മിക്‌സര്‍, ഫില്‍റ്റര്‍, എന്‍വലപ്, ഓസ്സിലേറ്റേഴ്‌സ് എന്നിങ്ങനെ ഓര്‍ഗനിലെ വിവിധ ഭാഗങ്ങളെ ഗൂഗിള്‍ എന്ന വാക്കിനോട് സാമ്യപ്പെടുത്തിയിരിക്കുന്നതും കാണാം.

സ്വന്തമായി സൃഷ്ടിക്കുന്ന സംഗീതം റെക്കോര്‍ഡ് ചെയ്യാനും പിന്നീട് പ്ലേ ചെയ്ത് ആസ്വദിക്കുകയും ആവാം. നിങ്ങളുടെ രചന സ്വയം ബോധിച്ചെങ്കില്‍ പിന്നെ സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യാം. ഗൂഗിള്‍+ലൂടെ ഷെയര്‍ ചെയ്യാന്‍ സിന്തസൈസറിലുള്ള ഗൂഗിള്‍+ ലോഗോയില്‍ ക്ലിക് ചെയ്താല്‍ മതി. റെക്കോര്‍ഡ് ചെയ്ത ശേഷം g.co ലിങ്ക് ലഭിക്കും. ഈ ലിങ്കിലൂടെ ഒരു ഹോംപേജിലെത്താം. നിങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മ്യൂസിക് ഇവിടെ പ്ലേ ചെയ്ത് ആസ്വദിക്കാം.

കൂടുതലറിയാം ഈ വീഡിയോയിലൂടെ

 

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot