Musk VS Trump: മസ്കിന്റെ വോട്ട് കിട്ടിയെന്ന് ട്രംപ്; കള്ളമെന്ന് മസ്ക്; പണി നിർത്താറായെന്നും ഉപദേശം

|

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ലോക കോടീശ്വരനായ ഇലോൺ മസ്‌കും തമ്മിൽ അത്ര നല ബന്ധം അല്ല ഇപ്പോൾ ഉള്ളത്. അടുത്ത കാലം വരെ പരസ്പരം പുകഴ്ത്തിയും സൌഹൃദപരമായ നിലപാടുകൾ സ്വീകരിച്ചും മുന്നോട്ട് പോയിരുന്നവരാണ് ഇരുവരും. എന്നാൽ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇലോൺ മസ്ക് നടത്തിയ പരാമർശത്തിന് പിന്നാലെ പരസ്പരം കൊമ്പ് കോർക്കുകയാണ് ഇരുവരും (Musk VS Trump).

മസ്ക്

മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രാരംഭ ചർച്ചകൾ നടക്കുന്ന സമയത്ത് 'ഇലോൺ മസ്ക്' നല്ലൊരു മനുഷ്യൻ ആണെന്ന് ട്രംപ് പറഞ്ഞിരുന്നു. മാത്രമല്ല ഇലോൺ മസ്ക് ട്വിറ്റർ വാങ്ങിയാൽ ഡൊണാൾഡ് ട്രംപിനെ തിരികെ ട്വിറ്ററിലേക്ക് കൊണ്ട് വരുമെന്നും വിലയിരുത്തൽ ഉണ്ടായിരുന്നു. പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങൾ ഉണ്ടാകുന്നതും. ഇരുവരും വാക്കേറ്റത്തിൽ ഏർപ്പെടുന്നതും.

IPhone 14: അത്ര ചീപ്പാകില്ല ഐഫോൺ 14; സങ്കടപ്പെടുത്തുമോ ആപ്പിൾ?IPhone 14: അത്ര ചീപ്പാകില്ല ഐഫോൺ 14; സങ്കടപ്പെടുത്തുമോ ആപ്പിൾ?

അലാസ്ക

അലാസ്കയിൽ നടന്ന ഒരു റാലിയിൽ ഡോണാൾഡ് ട്രംപ്, മസ്കിനെതിരെ ആഞ്ഞടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. സ്വന്തം വോട്ടിങ് ഹിസ്റ്ററിയെക്കുറിച്ച് ഇലോൺ മസ്ക് കളളം പറഞ്ഞെന്ന് ആരോപിച്ച് ട്രംപ് ആഞ്ഞടിച്ചു. താൻ ഒരിക്കലും റിപ്പബ്ലിക്കൻസ് വോട്ട് ചെയ്തിട്ടില്ല എന്ന് തുടങ്ങിയ ഇലോൺ മസ്കിന്റെ പരാമർശങ്ങളാണ് ട്രംപിനെ ചൊടിപ്പിച്ചത്. 2016ൽ നടന്ന ഇലക്ഷനിൽ തനിക്കാണ് വോട്ട് ചെയ്തത് എന്ന് മസ്ക് വ്യക്തിപരമായി പറഞ്ഞതായും റിപ്പബ്ലിക്കൻ സ്ഥാനാർഥിക്ക് വോട്ട് ചെയ്യില്ലെന്ന മസ്കിന്റെ പരാമർശം കള്ളമാണെന്നും ട്രംപ് ആരോപിച്ചു.

ഡെമോക്രാറ്റിക്

അടുത്ത കാലം വരെ താൻ ഡെമോക്രാറ്റിക് സ്ഥാനാർഥികളെയാണ് സപ്പോർട്ട് ചെയ്തിരുന്നതെന്നും ട്രംപിനെ പ്രകോപിപ്പിച്ച പ്രസ്താവനയിൽ മസ്ക് പറഞ്ഞിരുന്നു. താൻ ഒരിക്കലും റിപ്പബ്ലിക്കൻസിന് വോട്ട് ചെയ്തിട്ടില്ലെന്നും കോൺഗ്രസിലേക്ക് മത്സരിച്ച മയ്റ ഫ്ലോർസ് ആണ് സപ്പോർട്ട് ചെയ്ത ഏക റിപ്പബ്ലിക്കൻ സ്ഥാനാർഥിയെന്നും മസ്ക് പറഞ്ഞു.

ജിയോയെ വെല്ലാൻ ആരുണ്ട്; ഏറ്റവും മികച്ച OTT ആനുകൂല്യങ്ങളുള്ള Jio പ്ലാൻജിയോയെ വെല്ലാൻ ആരുണ്ട്; ഏറ്റവും മികച്ച OTT ആനുകൂല്യങ്ങളുള്ള Jio പ്ലാൻ

ട്രംപ്

പിന്നാലെയാണ് അലാസ്കയിലെ ആങ്കറേജിൽ നടന്ന റാലിയിൽ മസ്കിനെതിരെ കടുത്ത പരാമർശങ്ങളുമായി ട്രംപ് രംഗത്ത് വന്നത്. മസ്കിന്റെ ട്വിറ്റർ ഏറ്റെടുക്കൽ പരാജയപ്പെടുമെന്ന് താൻ നേരത്തെ തന്നെ പ്രവചിച്ചതായും ഇതല്ലേ ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും ട്രംപ് ആങ്കറേജ് റാലിയിൽ ചോദിച്ചിരുന്നു.

ടെസ്ല സിഇഒ ഇലോൺ മസ്ക്

എന്നാൽ ട്രംപിന്റെ പരാമർശങ്ങളും അവകാശവാദങ്ങളും തള്ളിക്കളഞ്ഞ് ടെസ്ല സിഇഒ ഇലോൺ മസ്ക് രംഗത്ത് വന്നു. ട്രംപിന്റെ അവകാശവാദങ്ങളൊന്നും വസ്തുതാപരമല്ലെന്നും മസ്ക് മറുപടി നൽകി. പിന്നാലെ മറ്റ് കടുത്ത പരാമർശങ്ങളും ഡൊണാൾഡ് ട്രംപിനെതിരെ മസ്ക് നടത്തി. 2024ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് മത്സരിക്കരുതെന്നും വിശ്രമജീവിതത്തെക്കുറിച്ച് ചിന്തിക്കണമെന്നുമുള്ള പരാമർശങ്ങളും മസ്കിന്റെ ഭാഗത്ത് നിന്നുണ്ടായി.

കഴിഞ്ഞ വാരത്തിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമി 12എസ് സീരീസ് തരംഗംകഴിഞ്ഞ വാരത്തിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമി 12എസ് സീരീസ് തരംഗം

ചീഫ് എക്സിക്യൂട്ടീവ്

അലാസ്ക റാലിയിൽ നടത്തിയ പരാമർശങ്ങൾക്ക് ട്രംപിനുള്ള മറുപടി എന്ന നിലയിലാണ് മസ്കിന്റെ പരാമർശങ്ങൾ വിലയിരുത്തുന്നത്. നിലവിൽ 76 വയസുള്ള ട്രംപിന് അടുത്ത തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും 82 ആകുമെന്നും അത് ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തിരിയ്ക്കാൻ പറ്റിയ പ്രായമല്ലെന്നും മസ്ക് വിമർശിക്കുന്നു. ട്രംപ് അധികാരത്തിൽ ഇരുന്നപ്പോൾ വളരെയധികം നാടകീയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മസ്ക് ഓർമിപ്പിക്കുന്നു.

ട്വിറ്റർ

ട്വിറ്റർ വാങ്ങാൻ ഉള്ള 44 ബില്യൺ ഡോളറിന്റെ ഇടപാടിൽ നിന്ന് പിന്മാറുന്നതായി കഴിഞ്ഞ ആഴ്ച ഇലോൺ മസ്ക് പ്രഖ്യാപിച്ചിരുന്നു. ലയന കരാറുമായി ബന്ധപ്പെട്ടുള്ള ഒന്നിൽ കൂടുതൽ വ്യവസ്ഥകൾ ട്വിറ്റർ ലംഘിച്ചുവെന്നാണ് ഡീലിൽ നിന്നും പിന്മാറാനുള്ള കാരണമായി മസ്ക് പറയുന്നത്. എന്നാൽ മസ്കിന്റെ നിലപാട് മാറ്റത്തിൽ വലിയ എതിർപ്പാണ് ട്വിറ്റർ ഉയർത്തുന്നത്.

WhatsApp: ഇനി ടൈപ്പും ചെയ്യേണ്ട; വാട്സ്ആപ്പ് മെസേജ് അയയ്ക്കാൻ വളരെയെളുപ്പംWhatsApp: ഇനി ടൈപ്പും ചെയ്യേണ്ട; വാട്സ്ആപ്പ് മെസേജ് അയയ്ക്കാൻ വളരെയെളുപ്പം

നിലപാട്

നിലപാട് മാറ്റത്തിൽ ഇലോൺ മസ്കിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ട്വിറ്റർ ബോർഡ് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇടപാട് ഉപേക്ഷിക്കാൻ മസ്കിനെ അനുവദിക്കുന്നില്ലെന്നാണ് ട്വിറ്റർ ചെയർമാൻ ബ്രെറ്റ് ടെയ്ലറും പറയുന്നത്. മസ്കിനെതിരെ കേസ് നൽകാൻ പ്രശസ്തമായ നിയമ സ്ഥാപനത്തെ ട്വിറ്റർ നിയമിച്ച് കഴിഞ്ഞു.

Best Mobiles in India

Read more about:
English summary
Former US President Donald Trump and world billionaire Elon Musk do not have a good relationship now. Until recently, both of them were moving forward by praising each other and adopting friendly attitudes. But after Elon Musk's comments about voting, the two are at each other's throats.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X