മാക്ക് ഒഎസ് എക്‌സ് യോസമിറ്റി-യുടെ അവശ്യം അറിഞ്ഞിരിക്കേണ്ട ടിപ്‌സുകള്‍...!

Written By:

മാക്ക് ഒഎസ് എക്‌സിന്റെ ഏറ്റവും പുതിയ പതിപ്പായ 10.10 യോസമിറ്റി നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞോ? നിങ്ങളുടെ കമ്പ്യൂട്ടറുമായുളള ജീവിതം എളുപ്പമാക്കുന്നതിനുളള ചില ടിപ്‌സുകളാണ് ഇവിടെ പരിശോധിക്കുന്നത്.

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഈ ടിപ്‌സുകളിലൂടെ 'പുലി'യാകൂ...!

യോസമിറ്റി ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍, ഉടന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഈ ഒഎസ് എങ്ങനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാമെന്ന് അറിയൂ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മാക്ക് ഒഎസ് എക്‌സ് 10.10

ഐഫോണ്‍ 5 അല്ലെങ്കില്‍ ഉയര്‍ന്ന പതിപ്പുകള്‍ ഉപയോഗിക്കുമ്പോള്‍, മെസേജ് ആപില്‍ ചെന്ന് Preferences -> Accounts എന്നതിലേക്ക് പോയി നിങ്ങള്‍ക്ക് മാക്ക് കമ്പ്യൂട്ടറിലും ഫോണ്‍ കോളുകളുടെ നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നതാണ്.

മാക്ക് ഒഎസ് എക്‌സ് 10.10

യോസമിറ്റിയില്‍ നിങ്ങള്‍ക്ക് എസ്എംഎസ് റിലേ എന്ന സവിശേഷത ഉപയോഗിച്ച് നിങ്ങളുടെ മാക്കിലെ മെസേജസ് ആപില്‍ നിന്ന് നേരിട്ട് നിങ്ങള്‍ക്ക് മറ്റു ഫോണുകളിലേക്ക് ടെക്സ്റ്റ് മെസേജുകള്‍ അയയ്ക്കാവുന്നതാണ്.

മാക്ക് ഒഎസ് എക്‌സ് 10.10

കോണ്‍വര്‍സേഷന്‍ ത്രഡിലെ Details എന്നത് ക്ലിക്ക് ചെയ്ത് 'Invite to share my screen' അല്ലെങ്കില്‍ 'Ask to share screen' എന്നത് തിരഞ്ഞെടുത്ത് നിങ്ങളുടെ സ്‌ക്രീന്‍ മറ്റൊരാളുമായി പങ്കിടാവുന്നതാണ്.

മാക്ക് ഒഎസ് എക്‌സ് 10.10

ഐമെസേജില്‍, മെസേജസ് വിന്‍ഡോയിലെ താഴെ വലത് വശത്തുളള മൈക്രോഫോണ്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് ശബ്ദ സന്ദേശങ്ങള്‍ അയയ്ക്കാവുന്നതാണ്.

മാക്ക് ഒഎസ് എക്‌സ് 10.10

മെനു ബാറിന്റെ മുകളില്‍ വലത് ഭാഗത്തായുളള സ്‌പോട്ട്‌ലൈറ്റില്‍ ക്ലിക്ക് ചെയ്താല്‍, ഐട്യൂണ്‍സ്, വിക്കിപീഡിയ, മറ്റ് വെബ്‌സൈറ്റുകള്‍ തുടങ്ങിയവയില്‍ നിന്ന് തിരയല്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

മാക്ക് ഒഎസ് എക്‌സ് 10.10

കാല്‍ക്കുലേറ്ററായും, കറന്‍സി കണ്‍വേര്‍ട്ടര്‍ ആയും സ്‌പോട്ട്‌ലൈറ്റ് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

മാക്ക് ഒഎസ് എക്‌സ് 10.10

ഒരു വാക്ക് ടൈപ് ചെയ്ത് Esc ബട്ടണ്‍ അമര്‍ത്തിയാല്‍ നിങ്ങള്‍ക്ക് സമാനമായ മറ്റ് വാക്കുകള്‍ ലഭിക്കുന്നതാണ്.

മാക്ക് ഒഎസ് എക്‌സ് 10.10

സ്‌പോട്ട്‌ലൈറ്റ് ഐക്കണിന് അടുത്തുളള നോട്ടിഫിക്കേഷന്‍ സെന്‍ടര്‍ തുറന്ന് താഴെയുളള എഡിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്ത്, അതിനടുത്തുളള ഗ്രീന്‍ പ്ലസ് സൈനില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് ഓരോ വിഡ്ജറ്റും മാനുവലായി ചേര്‍ക്കാവുന്നതാണ്.

മാക്ക് ഒഎസ് എക്‌സ് 10.10

System Preferences -> General എന്നതില്‍ പോയി 'Use dark menu bar and Dock' എന്നത് ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ ഡാര്‍ക്ക് മോഡില്‍ ആക്കാവുന്നതാണ്.

മാക്ക് ഒഎസ് എക്‌സ് 10.10

വലത്തേ അറ്റത്തുളള ഡോക്‌സ് ഡിവൈണ്ടറില്‍ കര്‍സര്‍ ചലിപ്പിച്ച് അത് രണ്ട് വശത്തേക്കും arrow ആകുന്നത് വരെ കാക്കുക. തുടര്‍ന്ന് ഷിഫ്റ്റ് കീ അമര്‍ത്തി എവിടെയാണോ ആവശ്യം, അവിടേക്ക് ഡോക്കിനെ ഡ്രാഗ് ചെയ്യാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Must-Know Tips & Tricks for Mac OS X Yosemite.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot