തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 7 വാട്ട്‌സ്ആപ് ടിപ്‌സ്...!

80 കോടി ഉപയോക്താക്കളുടെ നിറവിലാണ് വാട്ട്‌സ്ആപ്. ഈയിടെയാണ് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ് വോയിസ് കോളിങ് സവിശേഷത ലഭ്യമായി തുടങ്ങിയത്.

കുപ്രസിദ്ധരായ 4 ഡ്യൂപ്ലിക്കേറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ ഇതാ...!

നാള്‍ക്ക് നാള്‍ പ്രചാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ അതി പ്രശസ്തമായ മെസേജിങ് ആപിന്റെ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില ടിപ്‌സുകളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 7 വാട്ട്‌സ്ആപ് ടിപ്‌സ്...!

ഐഫോണില്‍ വാട്ട്‌സ്ആപ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെടാതിരിക്കാന്‍ Settings > Privacy > Photos എന്നതില്‍ പോയി WhatsApp എന്നത് ഡിസെലക്ട് ചെയ്യുക.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ES File Explorer എന്ന ഫയല്‍ എക്‌സ്‌പ്ലോറര്‍ ആപ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഗ്യാലറിയില്‍ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാതെ നോക്കാവുന്നതാണ്.

തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 7 വാട്ട്‌സ്ആപ് ടിപ്‌സ്...!

നിങ്ങളുടെ വാട്ട്‌സ്ആപ് പ്രൊഫൈല്‍ ചിത്രം നിങ്ങളുടെ സുഹൃത്തുക്കളല്ലാത്തവരുടെ കൈകളില്‍ പെടുന്നത് അപകടകരമാണ്. ഇത് ഒഴിവാക്കുന്നതിനായി പ്രൈവസി മെനുവില്‍ പ്രൊഫൈല്‍ ചിത്രം പങ്കിടുന്നത് "contacts only" എന്നതാക്കി മാറ്റുക.

തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 7 വാട്ട്‌സ്ആപ് ടിപ്‌സ്...!

വാട്ട്‌സ്ആപില്‍ നിന്നാണ് എന്ന് ധരിപ്പിച്ച് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാമെന്നും, ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാണെന്നും അറിയിച്ച് വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനുളള മാല്‍വെയറുകളാണ് ഈ ലിങ്കില്‍ അടങ്ങിയിരിക്കുന്നത്.

തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 7 വാട്ട്‌സ്ആപ് ടിപ്‌സ്...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടനെ അതേ നമ്പറില്‍ പകരം ലഭിക്കുന്ന സിം ഉപയോഗിച്ച് വേറൊരു ഫോണില്‍ വാട്ട്‌സ്ആപ് ആക്ടിവേറ്റ് ചെയ്യുക. ഒരു സമയത്ത് ഒരു നമ്പറില്‍ ഒരു ഡിവൈസില്‍ മാത്രമാണ് വാട്ട്‌സ്ആപ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുക. അതുകൊണ്ട് നിങ്ങള്‍ക്ക് നഷ്ടപ്പെട്ട മൊബൈലില്‍ വാട്ട്‌സ്ആപ് ഉപയോഗിക്കപ്പെടുന്നത് ബ്ലോക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്.

തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 7 വാട്ട്‌സ്ആപ് ടിപ്‌സ്...!

നിങ്ങളുടെ വാട്ട്‌സ്ആപ് ചാറ്റുകളും ചിത്രങ്ങളും മറ്റൊരാള്‍ നോക്കുന്നത് തടയാനായി മൂന്നാം കക്ഷി ആപുകളായ Messenger and Chat Lock, Lock for WhatsApp, Secure Chat തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്.

തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 7 വാട്ട്‌സ്ആപ് ടിപ്‌സ്...!

പ്രൊഫൈലില്‍ പ്രൈവസി മെനുവില്‍ പോയി നിങ്ങള്‍ക്ക് വാട്ട്‌സ്ആപില്‍ നിങ്ങള്‍ അവസാനമായി പ്രത്യക്ഷപ്പെട്ട സമയം അപ്രാപ്തമാക്കാവുന്നതാണ്.

തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 7 വാട്ട്‌സ്ആപ് ടിപ്‌സ്...!

നിങ്ങളുടെ രഹസ്യ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ തുടങ്ങിയവ വാട്ട്‌സ്ആപില്‍ പങ്കിടുന്നത് സുരക്ഷിതമല്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Must-know WhatsApp tips.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot