എംഡബ്ല്യുസി 2018: നോക്കിയ കാത്തുവച്ചിരിക്കുന്നത് എന്തെല്ലാം?

Posted By: Lekshmi S

കഴിഞ്ഞ വര്‍ഷം നടന്ന എംഡബ്ല്യുസിയിലാണ് എച്ച്എംഡി ഗ്ലോബലിന്റെ നേതൃത്വത്തില്‍ നോക്കിയ രണ്ടാംവരവ് നടത്തിയത്. ആന്‍ഡ്രോയ്ഡിലേക്ക് മാറിയെത്തിയ നോക്കിയ ഈ വര്‍ഷവും എംഡബ്ല്യുസിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

എംഡബ്ല്യുസി 2018: നോക്കിയ കാത്തുവച്ചിരിക്കുന്നത് എന്തെല്ലാം?

ബാഴ്‌സിലോണയില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പനി അവതരിപ്പിക്കുമെന്നാണ് വിവരം. സാംസങ് ഗാലക്‌സി S9, S9+ എന്നിവയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന മോഡലുകള്‍ ഇക്കൂട്ടത്തിലുണ്ടാകുമെന്ന് പറയപ്പെടുന്നു. കമ്പനിയുടെ വെബ്‌സൈറ്റില്‍ ഫെബ്രുവരി 25-ന് രാത്രി 8.30ന് ഈ ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്യും.

നാല് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ നോക്കിയ പുറത്തിറക്കിയേക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം,

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ 9

ഈ വര്‍ഷം എച്ച്എംഡി ഗ്ലോബല്‍ പുറത്തിറക്കുന്ന ഏറ്റവും പ്രധാന മോഡല്‍ ആയിരിക്കും നോക്കിയ 9. 5.5 ഇഞ്ച് QHD OLED ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസ്സര്‍, 6/8 GB റാം, 128 GB സ്‌റ്റോറേജ് എന്നിവയാണ് ഫോണില്‍ പ്രതീക്ഷിക്കപ്പെടുന്ന പ്രധാന സവിശേഷതകള്‍. ഫോണില്‍ Carl Zeiss ലെന്‍സോട് കൂടിയ 12 MP ഇരട്ട ക്യാമറകള്‍ ഉണ്ടാകും. സെല്‍ഫി ക്യാമറ 5MP ആണ്. സ്‌നാപ്ഡ്രാഗണ്‍ 845 ഉപയോഗിച്ച് ക്യാമറ മെച്ചപ്പെടുത്താനുള്ള ശ്രമം അണിയറയില്‍ നടക്കുന്നതായും സൂചനകളുണ്ട്. വാട്ടര്‍ റെസിസ്റ്റന്റ് ആയ ഫോണില്‍ വയര്‍ലെസ് ചാര്‍ജിംഗിനും സൗകര്യമുണ്ടാകും.

നോക്കിയ 7+

18:9 ആസ്‌പെക്ട് അനുപാതത്തോട് കൂടിയ നോക്കിയയുടെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും നോക്കിയ 7+. 4GB റാം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസ്സസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ സ്‌റ്റോറേജ് 64 GB ആയിരിക്കും. 3.5 mm ഓഡിയോ ജാക്ക്, പിന്നിലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ആന്‍ഡ്രോയ്ഡ് 8.0 ഒറിയോ എന്നിവയും ഈ ഫോണില്‍ പ്രതീക്ഷിക്കാം.

നോക്കിയ 4

നോക്കിയ 3-ന്റെ പിന്‍ഗാമിയാണ് നോക്കിയ 4. സ്‌നാപ്ഡ്രാഗണ്‍ 450 SoC-യില്‍ ആയിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക. നോക്കിയ 4-നെ കുറിച്ച് ആധികാരികമായ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

ജിയോ എയര്‍ടെല്‍ എന്നിവയെ കടത്തി വെട്ടി വോഡാഫോണിന്റെ പുതിയ പ്ലാനുകള്‍

നോക്കിയ 1

നോക്കിയയുടെ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ ആണ് നോക്കിയ 1. 1280*720 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ HD ഡിസ്‌പ്ലേയോട് കൂടിയ ഫോണിന്റെ മറ്റ് സവിശേഷതകള്‍ 1 GB റാം, 8GB ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ്. ആന്‍ഡ്രോയ്ഡ് ഗോ (ഒറിയോ) ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

നോക്കിയ 3310 (4G)

എംഡബ്ല്യുസി 2018-ല്‍ നോക്കിയ 3310-ന്റെ 4G മോഡല്‍ പുറത്തിറക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. 240*320 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ 2.40 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഫോണില്‍ ഉണ്ടാവുക. 256 MB റാം, 512 MB ഇന്റെണല്‍ സ്‌റ്റോറേജ് എന്നിവയും പ്രതീക്ഷിക്കാം. മെമ്മറി 64 GB വരെ വര്‍ദ്ധിപ്പിക്കാന്‍ കഴിയും. പിന്നില്‍ 2MP ക്യാമറ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Nokia, under the stewardship of HMD Global will be showcasing a slew of smartphones at the MWC 2018. The lineup is said to include the flagship Nokia 9, the much talked about Nokia 7+, Nokia 4 and the entry-level Nokia 1 smartphones. We might also get to see the global 4G variant of Nokia 3310 as well.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot