സത്യ നഡല്ല മൈക്രോസോഫ്റ്റ് സി.ഇ.ഒ; വലം കൈയായി ബില്‍ഗേറ്റ്‌സ്

Posted By:

ഒടുവില്‍ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അത് പ്രഖ്യാപിച്ചു. കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി ഇന്ത്യക്കാരനായ സത്യ നഡെല്ലയെ നിയമിച്ചു. ഒപ്പം മൈക്രോസോഫ്റ്റ് സഹ സ്ഥാപകനയാ ബില്‍ഗേറ്റ്‌സിനെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റി ടെക്‌നിക്കല്‍ അഡൈ്വസറായി നിയമിക്കുകയും ചെയ്തു.

നാല്‍പത്തിയാറുകാരനായ സത്യ നഡെല്ല കഴിഞ്ഞ 22 വര്‍ഷമായി മൈക്രോസോഫ്റ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കമ്പനിയുടെ ക്ലൗഡ് വിഭാഗത്തിന്റെ പൂര്‍ണ ചുമതല ഇദ്ദേഹത്തിനായിരുന്നു. ഒപ്പം ബിംഗ് എന്ന സെര്‍ച്ച് എഞ്ചിനും സത്യയുടെ നിയന്ത്രണത്തിലാണ്. നിലവിലെ സി.ഇ.ഒ സ്റ്റീവ് ബാള്‍മര്‍ ഈ വര്‍ഷം വിരമിക്കുന്ന ഒഴിവിലേക്കാണ് സത്യയുടെ നിയമനം.

മൈക്രോസോഫ്റ്റിന്റെ ചരിത്രത്തിലെ മൂന്നാമത്തെ സി.ഇ.ഒ ആണ് സത്യ എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. സ്ഥാപകനായ ബില്‍ഗേറ്റ്‌സിനും സ്ഥാനമൊഴിയുന്ന സി.ഇ.ഒ സ്റ്റീവ് ബാള്‍മറുമാണ് ഇതുവരെ ആ ചുമതല വഹിച്ച രണ്ടുപേര്‍.

ഹൈദരാബാദില്‍ ജനിച്ച സത്യ 1992-ലാണ് മൈക്രോസോഫ്റ്റില്‍ ചേര്‍ന്നത്. 22 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും നേട്ടങ്ങളുമാണ് അദ്ദേഹത്തെ ചുമതല ഏല്‍പിക്കുവാന്‍ കാരണം.

സത്യ നഡെല്ലയുടെ നിര്‍ദേശപ്രകാരമാണ് ബില്‍ഗേറ്റ്‌സിനെ കമ്പനിയുടെ ടെക്‌നിക്കല്‍ അഡൈ്വസറായി നിയമിച്ചത്. ഇതോടെ ഫലത്തില്‍ സത്യയുടെ വലംകൈയായി മാറുകയാണ് ബില്‍ഗേറ്റ്‌സ്. മൈക്രോസോഫ്റ്റിനു വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും സത്യ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു.

മാത്രമല്ല, സത്യനഡെല്ലയുടെ പരിചയക്കുറവ് മറികടക്കാന്‍ ബില്‍ഗേറ്റ്‌സിന്റെ സഹായം ഉപകരിക്കുമെന്നും കമ്പനി കരുതുന്നു. എന്തായാലും മൈക്രോസോഫറ്റിന്റെ പുതിയ സി.ഇ.ഒ ആയി സത്യ നഡെല്ല ചുമതല ഏല്‍ക്കുന്നു എന്നത് ഇന്ത്യക്കാരെ സംബന്ധിച്ചും ഏറെ അഭിമാനകരമാണ്.

ഈ സാഹചര്യത്തില്‍ സത്യ നഡെല്ലയെ കുറിച്ചും മൈക്രോസോഫ്റ്റിലെ പുതിയ സാഹചര്യങ്ങളെ കുറിച്ചും ഏതാനും കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.

സത്യ നഡല്ല മൈക്രോസോഫ്റ്റ് സി.ഇ.ഒ; വലം കൈയായി ബില്‍ഗേറ്റ്‌സ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot