വീട്ടമ്മയുടെ നഗ്നദൃശ്യങ്ങൾ വാട്ട്സ് ആപ്പിൽ; കുറ്റവാളിയെ കണ്ട് ഭയന്ന് സൈബർ പോലീസ്

|

സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ നമുക്ക് ചുറ്റുപാടുമായി കാണുവാൻ സാധിക്കുന്നത്. സാങ്കേതികതയുടെ വിപത്തായ ഒരു വശമാണ് ഇവിടെ സൈബർ കുറ്റകൃത്യങ്ങൾ മുഘേന എടുത്തുകാണിക്കുന്നത്. ഇപ്പോഴിതാ ഞെട്ടിക്കുന്ന ഒരു വാർത്തയുമായാണ് റിപ്പോർട്ടുകൾ എത്തിയിരിക്കുന്നത്. സ്വന്തം വസന്തിയിലെ മുറിയിൽ വസ്ത്രം മാറുന്ന വീട്ടമ്മയുടെ ദൃശ്യങ്ങള്‍ രഹസ്യമായി എടുത്തയാളെ കണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ശരിക്കും ഞെട്ടിയിരിക്കുന്ന ഒരു അവസ്ഥയിലാണ്.

 ദൃശ്യങ്ങൾ ലഭിച്ചത് ഹാക്കിങ് വഴി
 

ദൃശ്യങ്ങൾ ലഭിച്ചത് ഹാക്കിങ് വഴി

ഈ സ്ത്രീയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. കോഴിക്കോട് സ്വദേശിനിയായ ഈ വീട്ടമ്മയുടെ ദൃശ്യങ്ങള്‍ വാട്ട്സ്ആപ്പില്‍ നിന്നും ലഭിച്ചതോടെയാണ് സംഭവങ്ങള്‍ ആരംഭിക്കുന്നത്. ഒളിക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിച്ചത്. തുടർന്ന് വീട്ടില്‍ ആരോ രഹസ്യമായി ഒളിക്യാമറ വച്ചിട്ടുണ്ടെന്നാണ് ആദ്യം വീട്ടുകാര്‍ക്ക് തോന്നിയത്. എന്നാല്‍ വീട്ടില്‍ തങ്ങള്‍ അറിയാതെ ആരും വന്നിട്ടില്ലെന്ന് ഭാര്യയും വീട്ടുകാരും തെല്ലും സംശയമില്ലാതെ പറയുകയും ചെയ്തതോടെയാണ് ഭര്‍ത്താവ് പൊലീസിൽ വിവരമറിയിച്ചത്.

കേരള സൈബർ പോലീസ്

കേരള സൈബർ പോലീസ്

പൊലീസിന് തുടർന്നുള്ള പരിശോധനയിൽ രഹസ്യക്യാമറകള്‍ മുറിയിൽ സ്ഥാപിച്ചതായി കണ്ടെത്താനും കഴിഞ്ഞില്ല. ഇതോടെയാണ് വാട്ട്സ്ആപ്പില്‍ ലഭിച്ച ദൃശ്യങ്ങളുടെ വഴി പൊലീസ് പരിശോധിക്കാനിടയായത്. അത് കണ്ടെത്തിയതോടെ സെബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ കുറ്റവാളിയെ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ പിടികൂടി. വിദേശത്ത് നിന്ന് വന്നപ്പോള്‍ ഈ സ്ത്രീയുടെ ഭർത്താവ് കൊണ്ടുവന്ന ആന്‍ഡ്രോയിഡ് ടിവിയാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ചത്. ഇതില്‍ ലോഗിന്‍ ചെയ്ത് വീട്ടുകാര്‍ വിദേശത്തുള്ള വീട്ടുടമസ്ഥനുമായി വീഡിയോ കോളും ചെയ്തിട്ടുണ്ട്.

വീട്ടമ്മയുടെ നഗ്നദൃശ്യങ്ങൾ വാട്ട്സ് ആപ്പിൽ

വീട്ടമ്മയുടെ നഗ്നദൃശ്യങ്ങൾ വാട്ട്സ് ആപ്പിൽ

എന്നാല്‍ സ്ക്രീന്‍ ഓഫായിരുന്ന ടിവിയുടെ ക്യാമറ ഓണായിരുന്നതാണ് വീട്ടമ്മയെ ഈ ഗുരുതരമായ പ്രശ്നത്തിലേക്ക് കൊണ്ടെത്തിച്ചത്. ഭർത്താവ് വിദേശത്ത് ഉപയോഗിക്കുന്ന കംപ്യൂട്ടർ ഹാക്ക് ചെയ്തവർക്കാണ് ടിവി റെക്കോർഡ് ചെയ്ത വീട്ടമ്മയുടെ നഗ്നദൃശ്യങ്ങൾ ലഭിച്ചത്. കുറ്റവാളിയെ കണ്ടെത്തിയതോടെ ഓണ്‍ലൈന്‍ സംവിധാമുള്ള ഉപകരണം ഓഫ് ചെയ്താലും പ്ലഗ് കൂടി വിച്ഛേദിക്കാൻ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സൈബര്‍ പൊലീസ്. വളരെയധികം കരുതലോടെ ഉപയോഗിക്കേണ്ട ഒരു വസ്തുതയാണ് പുതിയ സാങ്കേതികത ലഭ്യമാക്കുന്ന ഉപകരണങ്ങൾ. നമ്മളറിയാതെ തന്നെ നമുക്ക് വിപത്താകുന്ന ഒരാവസ്ഥയായിരിക്കും ഈ സാങ്കേതികതകൾ വളരെ കരുതലോടെ ഉപയോഗിച്ചില്ലെങ്കിൽ സംഭവിക്കുവാൻ പോകുന്നത്.

Most Read Articles
Best Mobiles in India

English summary
This woman's husband is working abroad. The incident started with the WhatsApp video of the housewife hailing from Kozhikode. Scenes from the camera were spreading. Afterwards, the householders initially felt that someone had secretly hid camera in the house.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X