എന്‍.ആര്‍. നാരായണമൂര്‍ത്തി ഇ-കൊമേഴ്‌സ് രംഗത്തേക്ക്...

Posted By:

ഇന്‍ഫോസിസിന്റെ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനമൊഴിയുന്ന എന്‍.ആര്‍. നാരായണമൂര്‍ത്തി ഇ-കൊമേഴസ്് രംഗത്തേക്കു കാലെടുത്തുവയ്ക്കുന്നു. നാരായണമൂര്‍ത്തിയുടെ സ്വന്തം സംരംഭമായ കാറ്റമാരന്‍ വെന്‍ച്വേഴ്‌സ് പ്രമുഖ ഇ കൊമേഴ്‌സ് സൈറ്റായ ആമസോണുമായി ചേര്‍ന്നാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തേക്ക് പ്രവേശിക്കുന്നത്.

എന്‍.ആര്‍. നാരായണമൂര്‍ത്തി ഇ-കൊമേഴ്‌സ് രംഗത്തേക്ക്...

കാറ്റമാരന്‍ വെന്‍ച്വേഴ്‌സ് ആമസോണ്‍ ഏഷ്യയുമായി ചേര്‍ന്ന് ഇ-കൊമേഴ്‌സ് ബിസിനസിലേക്ക് ഇറങ്ങുകയാണെന്നും ഇന്ത്യയില്‍ അതിവേഗം വളരുന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് വിപണിയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കാറ്റമാരന്‍ വെന്‍ച്വേഴസ് മേധാവി അര്‍ജുന്‍ രാമഗൗഡ നാരായണസ്വാമി പറഞ്ഞു.

ഇന്ത്യയില്‍ ഇ-കൊമേഴ്‌സ് രംഗത്ത് വിദേശ നിക്ഷേപം അനുവദനീയമല്ലാത്തതിനാല്‍ ആമസോണും കാറ്റമാരന്‍ വെന്‍ച്വേഴ്‌സും ചേര്‍ന്ന് പുതിയൊരു കമ്പനി രൂപീകരിക്കുകയാവും ചെയ്യുക. അതില്‍ 51 ശതമാനം ഓഹരികളും കാറ്റമാരന്‍ വെന്‍ച്വേഴ്‌സിന്റേതാകും. അതായത് ഫലത്തില്‍ പുതിയ സംരംഭം ഇന്ത്യന്‍ കമ്പനിയായിരിക്കും.

ഈ കമ്പനിയുടെ സഹ സ്ഥാപനമായിട്ടായിരിക്കും ഇ-കൊമേഴ്‌സ് സംരംഭം തുടങ്ങുക. ഇതുസംബന്ധിച്ച് ഇരു കമ്പനികളും നിയമ വിദഗ്ധരുമായി ചര്‍ച്ചനടത്തിക്കഴിഞ്ഞു. നിലവില്‍ ആമസോണ്‍ തേര്‍ഡ് പാര്‍ട്ടി സെല്ലര്‍മാര്‍ വഴിയാണ് അവരുടെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot