ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ലോക നേതാക്കളില്‍ നരേന്ദ്ര മേദി മൂന്നാമത്

Posted By:

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ലോക നേതാക്കളില്‍ ഇന്ത്യന്‍ പ്രധാന മന്ത്ര നരേന്ദ്ര മോദി മൂന്നാമത്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് എസ്.ബി. യുധോയോനൊയെ പിന്‍തള്ളിയാണ് അദ്ദേഹം മൂന്നാമതെത്തിയത്.

ട്വിറ്ററില്‍ നരേന്ദമോഡി മൂന്നാമന്‍

5,090,546 ഫോളോവേഴ്‌സാണ് നരേന്ദ്ര മോദിക്കുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും (4.39 കോടി ഫോളോവേഴ്‌സ്) പോപ്പുമാണ് (1.4 കോടി) മോദിക്കു മുന്നിലുള്ളവര്‍. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മാത്രം 10 ലക്ഷത്തിലധികം ഫോളോവേഴ്‌സ് അദ്ദേഹത്തിനുണ്ടായി.

അതോടൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിനും ഫോളോവേഴ്‌സ് വര്‍ദ്ധിച്ചിട്ടുണ്ട്. മോദി പ്രധാനമന്ത്രിയായ ശേഷം മാത്രം നാല്‍പത് ശതമാനം ഫോളോവേഴ്‌സ് അധികമായി വന്നു. 1,809,947 പേരാണ് പ്രധാന മന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഫോളോ ചെയ്യുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റും നരേന്ദ്രമോഡിയുടേതാണ്. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ആദ്യമായി നന്ദിയറിയിച്ചു കൊണ്ട് പോസ്റ്റ് ചെയയ്ത ട്വീറ്റ് ആണ് ഇത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot