യൂ ട്യൂബിലും നരേന്ദ്രമോഡി തരംഗമാവുന്നു

Posted By:

ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട രാഷ്ട്രീയ നേതാവും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡി വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യുബിലും തരംഗമാകുന്നു. മോഡിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ആരാധകനായ കിഷന്‍ സുഗാവനം തയാറാക്കി അപ്‌ലോഡ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ യൂട്യുബില്‍ സൂപ്പര്‍ ഹിറ്റ് ആയിരിക്കുന്നത്.

ഓഗസ്റ്റ് ആറിന് അപ്‌ലോഡ് ചെയ്ത വീഡിയോ ഇതിനോടകം 106671 ആളുകളാണ് കണ്ടത്. Listen Up India, Now is the Time for Change, Pump up the Volume And Let's go In 1234 എന്നിങ്ങനെയാണ് വീഡിയോ തുടങ്ങുന്നത്. 3 മിനിറ്റ് 4 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഖ്യം.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്ത ഇന്ത്യന്‍ രാഷ്ട്രീയ നേതാവ് മോഡിയാണെന്ന് കഴിഞ്ഞ ദിവസം ഗൂഗിള്‍ ഇന്ത്യ പുറത്തുവിട്ട കണക്കില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയാണ് രണ്ടാമത്.

ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളില്‍ ബി.ജെ.പിയാണ് ഒന്നാം സ്ഥാനത്ത്. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, ശിവസേന എന്നീ പാര്‍ട്ടികളാണ് യഥാക്രമം രണ്ട, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്.

യൂട്യൂബില്‍ തരംഗമായ മോഡി വീഡിയോയും ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ ആരെല്ലാം എന്നറിയുന്നതിനും താഴെക്കു സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

മോഡി തീം സോങ്ങ്

ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയ നേതാവ്

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്രമോഡിയാണ് ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട നേതാവ്.

 

ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയ നേതാവ്

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി രണ്ടാമതാണ്.

 

ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയ നേതാവ്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് മൂന്നാം സ്ഥാനത്ത്

 

ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി

ബി.ജെ.പിയാണ് ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി

 

ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി

കോണ്‍ഗ്രസ് ആണ് ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട രണ്ടാമത്തെ പാര്‍ട്ടി.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
യൂ ട്യൂബിലും നരേന്ദ്രമോഡി തരംഗമാവുന്നു

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot